സഹസ്രനാമം 101-107
അനാദിര്-ഭൂര്ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാംഗദഃ |
ജനനോ ജനജന്മാദിര്-ഭീമോ ഭീമ പരാക്രമഃ || 101 ||അനാദി: ആദി കാരണം ആയ ഭഗവാൻ
ഭൂര്ഭുവ:-- ഭൂമിയുടെ സംരക്ഷകൻ
ലക്ഷ്മീഃ --ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും സംരക്ഷകൻ
സുവീരോ-- വിവിധങ്ങളായ വീര്യങ്ങൾ ഉള്ളവൻ
രുചിരാംഗദഃ --ഭംഗിയുള്ള തോൾ വളകൾ ഉള്ള ഭഗവാൻ
ജനന:--ജനിപ്പിക്കുന്നവൻജനജന്മാദി:-എല്ലാ ജനങ്ങളുടേയും ജന്മത്തിനു ആദി കാരണം ആയവൻ
ഭീമ: --ദുഷ്ടന്മാർക്കു ഭയത്തെ ഉണ്ടാക്കുന്നവൻ
ഭീമ പരാക്രമഃ -- ദുഷ്ടന്മാർക്കു ഭയത്തെ ഉണ്ടാക്കുന്ന അത്രയും പരാക്രമം ഉള്ള ഭഗവാൻ
ആധാര നിലയോஉധാതാ പുഷ്പഹാസഃ പ്രജാഗരഃ |
ഊര്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ || 102 ||
ആധാരനിലയ:--എല്ലാത്തിനും ആധാരം ആയ ഭഗവാൻ (ഭൂമിക്കും പഞ്ച ഭൂതങ്ങൾക്കും ആധാരം ആയിട്ടുള്ള ഭഗവാൻ)
ഊര്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ || 102 ||
ആധാരനിലയ:--എല്ലാത്തിനും ആധാരം ആയ ഭഗവാൻ (ഭൂമിക്കും പഞ്ച ഭൂതങ്ങൾക്കും ആധാരം ആയിട്ടുള്ള ഭഗവാൻ)
അധാതാ-- മറ്റൊരു നിയന്താവ് ഇല്ലാത്തവൻ
പുഷ്പഹാസഃ--അവ്യക്തമായ പൂവ് വികസിക്കും പോലെ ആണ് അവ്യക്തനായ പരമാത്മാവ് പ്രപഞ്ച രൂപേണ പ്രകാശിക്കുന്നു
പ്രജാഗരഃ --എപ്പോഴും ഉണർന്നിരിക്കുന്നവൻ
ഊര്ധ്വഗഃ --എല്ലാത്തിനും മുകളിൽ നിൽക്കുന്നവൻ
ഊര്ധ്വഗഃ --എല്ലാത്തിനും മുകളിൽ നിൽക്കുന്നവൻ
സത്പഥാചാരഃ --സജ്ജനങ്ങൾക്കു ആയിട്ടുള്ള പഥം ആചരിക്കാൻ അവർക്കു ശക്തി കൊടുക്കുന്നവർ
പ്രാണദഃ --പ്രാണനെ നൽകുന്നവൻ (മരിച്ചു പോയ പരീക്ഷിത്തിന് പോലും ജന്മം കൊടുക്കാൻ ഭഗവാന് കഴിഞ്ഞു)
പ്രണവഃ --പ്രണവ സ്വരൂപം ആയവൻ
പണഃ -- വ്യവഹരിക്കുക, പുണ്യങ്ങളായ സകല കർമങ്ങളും സ്വീകരിച്ചു അതിനു തക്ക പ്രതിഫലം കൊടുക്കുന്നത് കൊണ്ട് പണ: എന്ന് നാമം
***********************************************************************************
പ്രമാണം പ്രാണനിലയഃ പ്രാണഭൃത് പ്രാണജീവനഃ |
തത്ത്വം തത്ത്വ വിദേകാത്മാ ജന്മമൃത്യു ജരാതിഗഃ || 103 ||
***********************************************************************************
പ്രമാണം പ്രാണനിലയഃ പ്രാണഭൃത് പ്രാണജീവനഃ |
തത്ത്വം തത്ത്വ വിദേകാത്മാ ജന്മമൃത്യു ജരാതിഗഃ || 103 ||
പ്രമാണം -- -- പ്രമ എന്നാൽ പ്രജ്ഞാനം, പ്രജ്ഞാനം ബ്രഹ്മ എന്ന അറിവ്
പ്രാണനിലയഃ -- പ്രാണങ്ങൾ സംഹാര കളത്തിൽ ഭഗവാനിൽ വിലയം പ്രാപിക്കുന്നു . അങ്ങനെ പ്രാണങ്ങൾക്കു നിലയം ആയവൻ
പ്രാണഭൃത് --പ്രാന്തങ്ങളെ പോഷിപ്പിച്ചു ഭരിക്കുന്നത് ഭഗവാൻ ആണ്
പ്രാണജീവനഃ --പ്രാണങ്ങളെ ശരീരത്തിൽ നില നിർത്തി ജീവിപ്പിച്ചു നിർത്തുന്നവൻ. പ്രാണനോ അപാനനോ അല്ല ജീവനെ നിലനിർത്തുന്നത്. ഇവയെല്ലാം നിയന്ത്രിക്കുന്ന ഭഗവാൻ ആണ് ജീവന്റെ നില നിൽപ്പിനു ആധാരം
തത്ത്വം -- നിർഗുണ ബ്രഹ്മത്തെ താത്വി കമായി മാത്രമേ അറിയാൻ പറ്റൂ തത്വം എന്ന് നാമം
തത്ത്വം -- നിർഗുണ ബ്രഹ്മത്തെ താത്വി കമായി മാത്രമേ അറിയാൻ പറ്റൂ തത്വം എന്ന് നാമം
തത്ത്വ വിദ് -- ബ്രഹ്മത്തെ അറിയുന്ന യോഗികൾ ആയി ഇരിക്കുന്നതും ആ ഭഗവാൻ തന്നെ
ഏകാത്മ:-- ഒരേ ഒരു ആത്മാവ് ആണ് പലതായി കാണപ്പെടുന്നത്
ജന്മമൃത്യു ജരാതിഗഃ -- ജനനം മരണം ജരാനരകൾ എല്ലാത്തിനെയും അതി ജീവിച്ച ഭഗവാൻ
ഭൂര്ഭുവഃ സ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ |
യജ്ഞോ യജ്ഞപതിര്-യജ്വാ യജ്ഞാംഗോ യജ്ഞവാഹനഃ || 104 ||
ഭൂര്ഭുവഃസ്വസ്തരു--ഭുർ ലോകം ഭുവർ ലോകം സ്വർഗ്ഗ ലോകം. ലോക ത്രയം ആകുന്ന സംസാര വൃക്ഷം വ്യാപിച്ചു നിൽക്കുന്നു
താര --പ്രണവ മന്ത്രം
സവിതാ --ഈ ജഗത്തിന്റെ പിതാവ്
പ്രപിതാമഹഃ -- ഈ ലോകത്തിന്റെ പിതാവ് ബ്രഹ്മാവ് ആണ് ആ ബ്രഹ്മാവിനും പിതാവ് ആയ ഭഗവാൻ
യജ്ഞ:-ഭഗവാൻ യജ്ഞ സ്വരൂപം ആണ്
യജ്ഞ:-ഭഗവാൻ യജ്ഞ സ്വരൂപം ആണ്
യജ്ഞപതിര്-സകല യജ്ഞങ്ങളുടെയും ഭോക്താവ് ഭഗവാൻ ആണ്
യജ്വാ --യജിക്കപ്പെടുന്ന വസ്തുക്കൾ ആയി ഇരിക്കുന്നതും ഭഗവാൻ ആണ്
യജ്ഞാംഗ:--ഭഗവാന്റെ ഓരോ അവയവവും യജ്ഞ ഉപകരണങ്ങൾ ആകുന്നു. യജ്ഞ വരാഹ മൂർത്തി ആയ ഭഗവാൻ
യജ്ഞവാഹനഃ --സ്വർഗ്ഗാദി ഫലങ്ങൾ ആണ് യജ്ഞഫലങ്ങൾ ആയി വരുന്നത്. അങ്ങനെ യജ്ഞത്തെ വഹിക്കുന്നത്, യജ്ഞങ്ങളെ നിർവിഘ്നമായി നടത്തുന്നത് ഭഗവാൻ ആണ്
യജ്ഞഭൃത് യജ്ഞകൃത് യജ്ഞീ യജ്ഞഭുക് യജ്ഞസാധനഃ |
യജ്ഞാന്തകൃത് യജ്ഞ ഗുഹ്യ മന്നമന്നാദ ഏവ ച || 105 ||
യജ്ഞഭൃത് യജ്ഞകൃത് യജ്ഞീ യജ്ഞഭുക് യജ്ഞസാധനഃ |
യജ്ഞാന്തകൃത് യജ്ഞ ഗുഹ്യ മന്നമന്നാദ ഏവ ച || 105 ||
യജ്ഞഭൃത് -- നിർവിഘ്നമായി യജ്ഞത്തെ നടത്തുന്ന ഭഗവാൻ
യജ്ഞകൃത് --യജ്ഞ ഭാവേന ഓരോ കർമവും സ്വധർമമായി ആചരിക്കണം. അങ്ങനെ ആണ് പ്രപഞ്ചം നില നിൽക്കുന്നത്.
യജ്ഞീ -- യജ്ഞങ്ങൾ സൃഷ്ടിച്ച ഭഗവാനിൽ തന്നെ ആണ് യജ്ഞം സമർപ്പിക്കുന്നത് അത് കൊണ്ട് യജ്‌ഞീ
യജ്ഞഭുക് --ഓരോ ദേവനായി വന്നു യജ്ഞത്തെ ഭുജിക്കുന്ന ഭഗവാൻ
യജ്ഞസാധനഃ --ഇഷ്ട പ്രാപ്തിക്കുള്ള സാധനമായി യജ്ഞം മാറുന്നു
യജ്ഞാന്തകൃത് -- യജ്ഞം കഴഞ്ഞു അതിന്റെ ഫലപ്രാപ്തിയെ തരുന്നത് ഭഗവാൻ
യജ്ഞാന്തകൃത് -- യജ്ഞം കഴഞ്ഞു അതിന്റെ ഫലപ്രാപ്തിയെ തരുന്നത് ഭഗവാൻ
യജ്ഞഗുഹ്യ -- യജ്ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ജ്ഞാന യജ്ഞം ആണ്. ഫലേച്ഛ കൂടാതെ എല്ലാം ഭഗവാനിൽ സമർപ്പിച്ചു ചെയ്തു പ്രാപിക്കേണ്ടത് ഭഗവാനെ ആണ്
അന്നം -- അന്നം കൊണ്ട് പോഷിപ്പിക്ക പ്പെടുന്ന എല്ലാത്തിനും അന്നം എന്നാണ് പറയുന്നത്
അന്നാദ:--പ്രളയ കാലത്തു എല്ലാം ഭഗവാന് ഭക്ഷണം ആയി തീരുന്നു
ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ |
ദേവകീനംദനഃ സ്രഷ്ഠാ ക്ഷിതീശഃ പാപനാശനഃ || 106 ||
ആത്മയോനിഃ -- ഭഗവാൻ ജനിക്കുന്നതു സ്വന്തം യോനിയിൽ നിന്നാണ്
സ്വയംജാത: സ്വയം ജനിക്കുന്നവൻ
വൈഖാനഃ --ഭൂമിയെ കുഴിച്ചു പാതാള വാസി ആയ ഹിരണ്യാക്ഷനെ കൊന്നത് കൊണ്ട്
സാമഗായനഃ --യാഗത്തിൽ സാമഗാനം ചെയ്യുന്നത് ഭഗവാൻ തന്നെ ആണ്
ദേവകീനംദനഃ --ദേവകിയുടെ പുത്രനായി ജനിച്ച ഭഗവാൻ
ദേവകീനംദനഃ --ദേവകിയുടെ പുത്രനായി ജനിച്ച ഭഗവാൻ
സ്രഷ്ഠാ --സകല ലോകവും സൃഷ്ടിച്ചത് ഭഗവാൻ
ക്ഷിതീശഃ--ഭൂമിയുടെ ഈശൻ
പാപനാശനഃ ധ്യാനം കൊണ്ട് മാത്രം സകല പാപങ്ങളും നശിച്ചു പോകുന്നു
ശംഖഭൃന്നംദകീ ചക്രീ ശാങ്ഗ ധന്വാ ഗദാധരഃ |
രഥാംഗപാണി രക്ഷോഭ്യഃ സര്വപ്രഹരണായുധഃ || 107 ||
ശംഖഭൃന്നംദകീ ചക്രീ ശാങ്ഗ ധന്വാ ഗദാധരഃ |
രഥാംഗപാണി രക്ഷോഭ്യഃ സര്വപ്രഹരണായുധഃ || 107 ||
ശംഖഭൃത് --ശംഖ് അഹംകാര തത്വത്തെ പ്രതി നിധീകരിക്കുന്നു പാഞ്ചജന്യമെന്ന ശംഖിനെ ധരിച്ചവൻ
നന്ദകീ --നന്ദകം എന്ന വാൾ വിദ്യയെ കുറിക്കുന്നു. നന്ദകം എന്ന വാൾ ധരിച്ചവർ
ചക്രീ --ഭഗവാന്റെ ചക്രായുധം മനസിനെ പ്രതിനിധാനം ചെയ്യുന്നു. ആ ചക്രത്തെ ധരിച്ചവൻ
ശാങ്ഗധന്വാ --ഇന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശാര്ങ്ഗം എന്ന വില്ലു ധരിച്ചവൻ
ഗദാധരഃ --ബുദ്ധി തത്വത്തെ പ്രതി നിധീകരിക്കുന്ന കൗമോദകി എന്ന ഗദയെ ധരിച്ചവൻ
രഥാംഗപാണി -- ചക്രം കയ്യിൽ
രഥാംഗപാണി -- ചക്രം കയ്യിൽ
അക്ഷോഭ്യഃ --ഭഗവാനെ ആർക്കും ക്ഷോഭിപ്പിക്കാൻ സാധ്യമല്ല
സര്വപ്രഹരണായുധഃ -- പ്രഹരണത്തിലൂടെ തന്റെ ശത്രുക്കളെ നിഗ്രഹിച്ച ഭഗവാൻ (നഖം, കാല്പാദം)
ശ്രീ സര്വപ്രഹരണായുധ ഓം നമ ഇതി |
ശ്രീ സര്വപ്രഹരണായുധ ഓം നമ ഇതി |
Comments
Post a Comment