സഹസ്രനാമം 76-100
ഭൂതാവാസോ വാസുദേവഃ സര്വാസു നിലയോஉനലഃ | ദര്പഹാ ദര്പദോ ദൃപ്തോ ദുര്ധരോஉഥാപരാജിതഃ || 76 || ഭൂതാവാസ:--എല്ലാ ജീവികളുടെയും വാസസ്ഥാനം ആയവൻ വാസുദേവഃ --മഴകൊണ്ട് ഈ ജഗത്തിനെ മറക്കുന്ന ഭഗവാൻ സര്വാസു നിലയ:-- സർവരുടെയും പ്രാണന് നിലയം ആയിരിക്കുന്ന ഭഗവാൻ അനലഃ --അലംഭാവം ഇല്ലാത്ത സ്വാമി ദര്പഹാ--അധാര്മികളുടെ അഹംകാരത്തെ നശിപ്പിക്കുന്ന സ്വാമി ദര്പദ: --ധര്മിഷ്ടരായവർക്കു നിര്ഭയത്തെ കൊടുക്കുന്ന ഭഗവാൻ ദൃപ്ത: --പരമാനന്ദ രസത്തിൽ മതി മറക്കുന്നവൻ ദുര്ധര:--ഭഗവാന്റെ സാന്നിധ്യം അറിഞ്ഞാലും ആ രൂപം വളരെ കഷ്ടപ്പെട്ടാണ് ഉള്ളിൽ ഉറക്കുക അപരാജിതഃ -- ആരാലും പ്രജായ പ്പെടുത്താൻ കഴിയാത്ത ഭഗവാൻ വിശ്വമൂര്തിര്-മഹാമൂര്തിര്-ദീപ്തമൂര്തി രമൂര്തിമാന് | അനേക മൂര്തിരവ്യക്തഃ ശതമൂര്തിഃ ശതാനനഃ || 77 || വിശ്വമൂര്തി:---ഈ വിശ്വം അകെ നിറഞ്ഞു നിൽക്കുന്ന ഭഗവാൻ മഹാമൂര്തി--മഹത്തായ ശരീരത്തോട് കൂടിയാവാൻ, വലിയ ശരീരത്തോട് കൂടിയവൻ ദീപ്തമൂര്തി--പ്രകാശ സ്വരൂപം ആയിരിക്കുന്ന ഭഗവാൻ അമൂര്തിമാൻ --ശരീരം തന്നെ ഇല്ലാത്ത പരമാത്മാവ്, നിർഗുണ ബ്രഹ്മം അനേക മൂര്തി:--ലോക രക...