സഹസ്രനാമം 76-100



 ഭൂതാവാസോ വാസുദേവഃ സര്വാസു നിലയോ‌உനലഃ |

ദര്പഹാ ദര്പദോ ദൃപ്തോ ദുര്ധരോ‌உഥാപരാജിതഃ || 76 ||


 ഭൂതാവാസ:--എല്ലാ ജീവികളുടെയും വാസസ്ഥാനം ആയവൻ 

വാസുദേവഃ --മഴകൊണ്ട് ഈ ജഗത്തിനെ മറക്കുന്ന ഭഗവാൻ 

സര്വാസുനിലയ:-- സർവരുടെയും പ്രാണന് നിലയം ആയിരിക്കുന്ന ഭഗവാൻ 

അനലഃ --അലംഭാവം ഇല്ലാത്ത സ്വാമി 

ദര്പഹാ--അധാര്മികളുടെ അഹംകാരത്തെ നശിപ്പിക്കുന്ന സ്വാമി 

ദര്പദ: --ധര്മിഷ്ടരായവർക്കു നിര്ഭയത്തെ കൊടുക്കുന്ന ഭഗവാൻ 

ദൃപ്ത: --പരമാനന്ദ രസത്തിൽ മതി  മറക്കുന്നവൻ 

ദുര്ധര:--ഭഗവാന്റെ സാന്നിധ്യം അറിഞ്ഞാലും ആ രൂപം വളരെ കഷ്ടപ്പെട്ടാണ് ഉള്ളിൽ ഉറക്കുക 

അപരാജിതഃ -- ആരാലും പ്രജായ പ്പെടുത്താൻ കഴിയാത്ത ഭഗവാൻ 



വിശ്വമൂര്തിര്-മഹാമൂര്തിര്-ദീപ്തമൂര്തി രമൂര്തിമാന് |
അനേക മൂര്തിരവ്യക്തഃ ശതമൂര്തിഃ ശതാനനഃ || 77 ||


വിശ്വമൂര്തി:---ഈ വിശ്വം അകെ നിറഞ്ഞു നിൽക്കുന്ന ഭഗവാൻ  മഹാമൂര്തി--മഹത്തായ ശരീരത്തോട് കൂടിയാവാൻ, വലിയ ശരീരത്തോട് കൂടിയവൻ 
ദീപ്തമൂര്തി--പ്രകാശ സ്വരൂപം ആയിരിക്കുന്ന ഭഗവാൻ 
അമൂര്തിമാൻ --ശരീരം തന്നെ ഇല്ലാത്ത പരമാത്മാവ്, നിർഗുണ ബ്രഹ്മം 
അനേക മൂര്തി:--ലോക രക്ഷണാർത്ഥം അനേകം രൂപങ്ങൾ സ്വീകരിച്ചവൻ 
അവ്യക്തഃ --പലപ്പോഴും ഭഗവാന്റെ സഗുണ രൂപവും നിർഗുണ രൂപവും നമുക്ക്ശ മനസിലാക്കാൻ കഴിഞ്ഞു എന്ന്ത വരില്ല 

ശതമൂര്തിഃ --എല്ലാ ജീവജാലങ്ങളും ഭഗവാൻ തന്നെ ആണ് 
ശതാനനഃ --അനേകം മുഖങ്ങൾ ഉള്ള ഭഗവാൻ 
***********************************************************************************
ഏകോ നൈകഃ സവഃ കഃ കിം യത്തത്-പദമ നുത്തമമ് |
ലോകബംധുര്-ലോകനാഥോ മാധവോ ഭക്തവത്സലഃ || 78 ||

ഏക:--ചൈതന്യം ഒന്നേയുള്ളൂ 
നൈകഃ --ന+ഏക (മായയിൽ (ഭ്രമക്കാഴ്ച)അനേകം രൂപം ഉള്ളതായി തോന്നുന്നു) 
സവഃ --യാഗസ്വരൂപം  ആയിട്ടുള്ളവൻ
കഃ --സുഖ സ്വരൂപനായ പരമാത്മാവ് 
കിം-- എന്താണ് എന്ന് മനസിലാക്കാൻ പറ്റാത്ത ശരീരത്തോട് കൂടിയ ഭഗവാൻ 
യത്-- (യാതൊന്ന്) 
തത് --ആ പരബ്രഹ്മം നീ തന്നെ ആകുന്നു 
അനുത്തമപദം --ഉത്കൃഷ്ടമായ പദം  ആയി ഇരിക്കുന്ന ഭഗവാൻ 
ലോകബംധു:--ലോകത്തിലെ എല്ലാ  ജീവികളുടെയും ബന്ധു ഭഗവാൻ മാത്രമാണ് 
ലോകനാഥ:-- ലോകങ്ങൾക്കു നാഥൻ ആയവൻ 
മാധവ:-- മധു എന്ന രാജാവിന്റെ കുലത്തിൽ ജനിച്ചവൻ 
ഭക്തവത്സലഃ--  ഭക്തന്മാരിൽ അത്യധികം വാത്സല്യമുള്ള ഭഗവാൻ 

സുവര്ണവര്ണോ ഹേമാംഗോ വരാംഗശ്ചംദനാംഗദീ |
വീരഹാ വിഷമഃ ശൂന്യോ ഘൃതാ ശീരചലശ്ചലഃ || 79 ||

സുവര്ണവര്ണോ --സ്വർണ വര്ണനായ പരമാത്മാവ് 
ഹേമാംഗ:--സ്വർണ വര്ണനായ ഭഗവാൻ 
വരാംഗ:--വന്ദിക്കതക്ക അവയവം ഉള്ള പുരുഷൻ 
ചന്ദനാംഗദീ --ആഹ്‌ളാദം നിറക്കുന്ന തോൾവളകൾ ഉള്ള ഭഗവാൻ 
വീരഹാ--അസുര വീരന്മാരെ ഹനിച്ചവൻ  
വിഷമഃ-- ഭഗവാന് തുല്യനായി ആരുമില്ല 
ശൂന്യ: --യാതൊരു വികാരവും ഇല്ലാത്ത ഭഗവാൻ 
ഘൃതാശീ --ആശിർ വാദങ്ങൾ ആവശ്യമില്ലാത്ത ഭഗവാൻ  
അചല:--സ്വരൂപത്തിൽ നിന്ന് ഒരു മാറ്റവും ഇല്ലാത്ത ഭഗവാൻ 
ചലഃ -- വായുവിനെ പ്പോലെ ചലിക്കുന്ന ഭഗവാൻ 

അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃത്|
സുമേധാ മേധജോ ധന്യഃ സത്യമേധാ ധരാധരഃ || 80 ||

അമാനീ--മാനാഭിമാനം ഒന്നുമില്ലാത്ത ഭഗവാൻ  
മാനദ:--ഭക്തി വന്നു തുടങ്ങുമ്പോൾ ഉണ്ടാകുന്ന അഹംകാരത്തെ ഭഗവാൻ നീക്കുന്നു 
മാന്യ:--എല്ലാവരാലും മാനിക്ക പ്പെടുന്നവൻ  
ലോകസ്വാമീ --ലോകത്തിനു തന്നെ സ്വാമി ആയി തീർന്നവൻ 
ത്രിലോകധൃത്--മൂന്ന് ലോകങ്ങളെയും തന്നിൽ തന്നെ ധരിക്കുന്നവൻ 
സുമേധാ --എല്ലാത്തിനെ ക്കുറിച്ചും വ്യക്തമായ ധാരണ ഉള്ള ഭഗവാൻ 
മേധജ:--അശ്വമേധ യാഗം കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഭഗവാൻ  ധന്യഃ--സർവഥാ കൃതാർത്ഥനയാവാന്  
സത്യമേധാ--സത്യമായ മേധാ ഉള്ളവൻ, ഭഗവാൻ ഒന്ന് നിശ്ചയിച്ചാൽ അത് സത്യമായി ഭവിക്കുന്നു  
ധരാധരഃ --ഭൂമിയെ ധരിക്കുന്ന ആദിശേഷൻ ഭഗവാന്റെ അംശാവതാരം ആയിട്ടുള്ള ഭഗവാൻ 

***********************************************************************************

തേജോവൃഷോ ദ്യുതിധരഃ സര്വശസ്ത്ര ഭൃതാംവരഃ |
പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃംഗോ ഗദാഗ്രജഃ || 81 ||

തേജോവൃഷോ -- തേജസിനെ വര്ഷിക്കുന്നവൻ, മഴ വർഷിക്കുന്നവൻ  

ദ്യുതിധരഃ --ശരീര കാന്തിയെ ധരിക്കുന്നവൻ 
സര്വശസ്ത്ര ഭൃതാംവരഃ  --ആയുധ ധാരികളിൽ ഏറ്റവും ശ്രേഷ്ടനാണ് ഭഗവാൻ 
പ്രഗ്രഹോ --എന്ത് സമർപ്പിച്ചാലും സ്വീകരിക്കുന്ന ഭഗവാൻ,  
നിഗ്ര: നിയന്ദ്രിക്കുന്നവൻ, കടിഞ്ഞാൺ (ഇന്ദ്രിയ നിഗ്രഹത്തിനു കടിഞ്ഞാൺ ആയി നിൽക്കുന്നത് ഭഗവാൻ ആണ്  
വ്യഗ്ര: ആവോളം ദാനങ്ങൾ കൊടുക്കാൻ വ്യഗ്രത പൂണ്ട ഭഗവാൻ ഭാഗവതത്തിൽ ഒരുപാടു കഥകൾ കാണുന്നു 
നൈകശൃംഗ: --പരമാത്മാവിനു നാലു കൊമ്പുകൾ ഉണ്ട് എന്ന് ശ്രുതി പറയുന്നു. ശ്രുതി അനുസരിച്ചു വൃഷഭ രൂപത്തിൽ ഭഗവാന് നാലു കൊമ്പുകൾ ഉണ്ട്. 
ഗദാഗ്രജഃ -- ഗുരുവിൽ നിന്ന് ലഭിക്കുന്ന മന്ത്രം വിശ്വാസത്തോടെ ഉപാസന ചെയ്യുന്ന ഭക്തന് മുന്നിൽ ഭഗവാൻ അവതരിക്കും എന്നാണ് ഭഗവാൻ കൊടുക്കുന്ന ഉറപ്പു ആണ് 



ചതുര്മൂര്തി ശ്ചതുര്ബാഹു ശ്ചതുര്വ്യൂഹ ശ്ചതുര്ഗതിഃ |
ചതുരാത്മാ ചതുര്ഭാവഃ ചതുര്വേദ വിദേകപാത് || 82 ||


ചതുര്മൂര്തി -- നാലു രൂപത്തിൽ കാണുന്നു 
വിരാട് രൂപത്തിൽ, സൂത്ര രൂപം --ചൈതന്യമായി നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ഭഗവാൻ, 
അവ്യാകൃത രൂപം, മായ തുടങ്ങുന്നതിനു മുൻപ് ഉള്ള വ്യക്തമാകാത്ത രൂപം 
4 . ചൈതന്യ സ്വരൂപമായി ഇരിക്കുന്ന ഭഗവാൻ 

ചതുര്ബാഹു --നാലു തൃക്കൈകളോട് കൂടിയവർ 
ചതുർ വ്യൂഹ --ശരീര പുരുഷൻ, വേദ പുരുഷൻ, ചന്ദ പുരുഷൻ, മഹാ പുരുഷൻ  
ച തുര്ഗതിഃ --നാലു വര്ണാശ്രമ ധർമങ്ങൾ ഉള്ളതായി പറയുന്നു, നാലു വർണത്തിൽ ഫലേച്ഛയില്ല്ലാതെ കർമം ചെയ്താൽ ഭഗവാനെ നേടാൻ കഴിയും 
ചതുരാത്മാ --സമർഥമായ മനസോടെ ഇരിക്കുന്ന ഭഗവൻ 
ചതുര്ഭാവഃ --നാലു  പുരുഷാർഥങ്ങളുടെ ഉത്ഭവ സ്ഥാനം ആയ ഭഗവൻ 
ചതുര്വേദവിദ്  --നാലു വേദങ്ങളും ഭഗവൻ തന്നെ ആകുന്നു യഥാർഥ . അർദ്ധം അറിയുന്ന ഭഗവാൻ 
ഏകപാത്--ഒരു പാദം ഉള്ളവൻ (




സമാവര്തോ‌உനിവൃത്താത്മാ ദുര്ജയോ ദുരതിക്രമഃ |
ദുര്ലഭോ ദുര്ഗമോ ദുര്ഗോ ദുരാവാസോ ദുരാരിഹാ || 83 ||

സമാവര്ത:   കാല ചക്രം തിരിക്കുന്നത് ഭഗവാൻ. എല്ലാം ആവർത്തിക്കുന്നവൻ 
അനിവൃത്താത്മാ --പിന്മടങ്ങാത്തവൻ 
ദുര്ജയോ --ജയിക്കാൻ കഴിയാത്ത ഭഗവാൻ 
ദുരതിക്രമഃ --   ഭഗവാൻറെ ശാസനയെ അതി ജീവിക്കാൻ ആർക്കും കഴിയില്ല 
ദുര്ലഭ:--പ്രയാസപ്പെട്ടു മാത്രം കിട്ടുന്നത് ആണ് ഭക്തി . പല  ജന്മങ്ങളിലൂടെ ആണ് ഭക്തി വളരുന്നത്.
ദുര്ഗമ:--ഭഗവാനിലേക്ക്ഗ മിക്കുന്നതു  പ്രയാസപ്പെട്ടാണ് പോകാൻ കഴിയുന്നത് 
ദുര്ഗ:--ഇടുങ്ങിയ വഴി ആണ് ഭഗവാന്റെ അടുത്തേക്ക്. വളരെ ബുദ്ധിമുട്ടിയാണ് ഭഗവാനെ പ്രാപിക്കാൻ കഴിയുന്നുള്ളൂ. 
ദുരാവാസ:-- ധ്യാനിച്ചാൽ പോലും വളരെ ആയാസപ്പെട്ട് ഉള്ളിൽ കുടി ഇരിക്കുന്ന ഭഗവാൻ 
ദുരാരിഹാ -- ദുര്മാര്ഗികളെ ഹനിക്കുന്നവൻ 

ശുഭാംഗോ ലോകസാരംഗഃ സുതംതുഃ തംതുവര്ധനഃ |
ഇംദ്രകര്മാ മഹാകര്മാ കൃതകര്മാ കൃതാഗമഃ || 84 ||


ശുഭാംഗ: --മനോഹരമായ അംഗങ്ങളോട് കൂടിയ ഭഗവാൻ. ആ അംഗ ങ്ങളോടെ ധ്യാനിക്കപ്പെടേണ്ടവൻ 
ലോകസാരംഗഃ -- ഈ ലോകത്തിന്റെ സാരത്തെ ഒരു വണ്ട് തേൻ കുടിക്കുന്ന പോലെ ഗ്രഹിക്കുന്ന ഭഗവാൻ. ലോകം ഉണ്ടാവാൻ കാരണം ആയവൻ 
സുതംതുഃ --  ശോഭനമായ വംശ പാരമ്പര്യമുള്ളവൻ 
തംതുവര്ധനഃ -- പ്രപഞ്ച രൂപമായ വംശത്തെ വർധിപ്പിക്കുന്ന ഭഗവാൻ
ഇംദ്രകര്മാ: --  ഇന്ദ്രന്റെ കർമം പോലെ ഉള്ള ഐശ്വര്യ സ്വരൂപമായ കർമങ്ങൾ ചെയ്യുന്നവൻ 
മഹാകര്മാ --ആകാശം പോലുള്ള വലിയ സൃഷ്ടികൾ ചെയ്യുന്ന ഭഗവാൻ മഹത്തായ കർമങ്ങൾ ചെയ്യുന്നവൻ 
കൃതകര്മാ -- സ്വന്തം കർത്തവ്യങ്ങൾ ചെയ്തു എന്ന് തൃപ്തിയോടെ ഇരിക്കുന്നവൻ 
കൃതാഗമഃ --വേദത്തെ സൃഷ്ടിച്ചവൻ(ആഗമങ്ങൾ --വേദം) 

ഉദ്ഭവഃ സുംദരഃ സുംദോ രത്നനാഭഃ സുലോചനഃ |
അര്കോ വാജസനഃ ശൃംഗീ ജയംതഃ സര്വവിജ്ജയീ || 85 ||

ഉദ്ഭവഃ -- ലോകത്തിന്റെ ഉത്ഭവത്തിനു  കാരണം ആയ ഭഗവാൻ 
സുംദരഃ --വിശ്വത്തെ അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ളവൻ 
സുംദ: --കരുണയും ആർദ്രതയും ചേർന്ന മനസ് ഉള്ള ഭഗവാൻ 
രത്നനാഭഃ --രത്നം പോലെ സുന്ദരമായ നാഭി ഉള്ളവൻ 
സുലോചനഃ -- ശോഭനമായ ജ്ഞാനം ഉള്ളവൻ, സുന്ദരമായ കണ്ണുകൾ ഉള്ളവൻ  
അര്ക:--ബ്രഹ്മാവിന് പോലും വന്ദിക്കുന്ന ഭഗവാൻ  
വാജസനഃ -- അന്നം അർഥിക്കുന്നവർക്കു ദാനം ചെയ്യുന്നവൻ 
ശൃംഗീ -- വലിയ കൊമ്പുള്ളവൻ പ്രളയ കാലത്തു മത്സ്യമൂർത്തി ആയി അവതരിച്ചവൻ 
ജയംതഃ -ഏപ്പോഴും ജയിക്കുന്നവൻ  
സര്വവിജ്ജയീ (സർവ വിത് ജയി) --എല്ലാ അറിവുകളും ഉള്ള ഭഗവാൻ അകത്തും  പുറത്തും ഉള്ള എല്ലാ  ശത്രുക്കളെയും  ജയിക്കുന്നവൻ 

സുവര്ണബിംദു രക്ഷോഭ്യഃ സര്വവാഗീ ശ്വരേശ്വരഃ |
മഹാഹൃദോ മഹാഗര്തോ മഹാഭൂതോ മഹാനിധിഃ || 86 ||

സുവര്ണബിംദു--സ്വർണ വർണ്ണത്തിലുള്ള അവയവങ്ങൾ ഉള്ള ഭഗവാൻ (ഓംകാര സ്വരൂപൻ പ്രണവ മന്ത്ര സ്വരൂപൻ) 
അക്ഷോഭ്യഃ-- ഒരിക്കലും ക്ഷോഭിക്കാത്തവൻ ശ്രീ കൃഷ്ണ അവതാരം.. ഇതാണ് യഥാർഥ യോഗിയുടെ ലക്ഷണം 
സര്വവാഗീ ശ്വരേശ്വരഃ --ബ്രഹ്മാദികൾക്കു പോലും ഈശ്വരൻ ആയ ഭഗവാൻ 
മഹാഹൃദോ--ഭഗവാനിൽ  ഒരു കയത്തിൽ എന്ന പോലെ ലയിച്ച മനസുള്ളവൻ    
മഹാഗര്തോ--മായാ എന്ന മഹാ ഗർത്തത്തിൽ വീണവന് തുണ ആയി ഇരിക്കുന്ന ഭഗവാൻ  
മഹാഭൂതോ --മഹത്തായ സ്വരൂപം ആയ ഭഗവാൻ 
മഹാനിധിഃ --ഭക്തന് ലഭിച്ച നിധി ആയ ഭഗവാൻ 

*************************************************************************

കുമുദഃ കുംദരഃ കുംദഃ പര്ജന്യഃ പാവനോ‌உനിലഃ |
അമൃതാശോ‌உമൃതവപുഃ സര്വജ്ഞഃ സര്വതോമുഖഃ || 87 ||

കുമുദഃ -- ദുഷ്ടന്മാരിൽ നിന്ന്ഭൂ മിയെ മോചിപ്പിച്ചു മോദിപ്പിച്ചവൻ 
കുംദരഃ --കുന്ദ പുഷ്പങ്ങൾക്കു തുല്യമായ ഫലത്തെ ദാനം ചെയ്യുന്നവൻ 
കുംദഃ -- ഭൂമിയെ ദാനം ചെയ്തവൻ (പരശുരാമ അവതാരത്തിൽ പാപം കഴുകി കളയാനായി കശ്യപന്ഭൂ മിയെ ദാനം ചെയ്തു)
പര്ജന്യഃ --അമൃത മഴ വർഷിക്കുന്ന ഭഗവാൻ 
പാവന:--സ്മരണ മാത്രം കൊണ്ട് പാപ മുക്തി കിട്ടുന്നു 
അനിലഃ --കർമം ചെയ്യാൻ ആരും പ്രേരിപ്പിക്കേണ്ട ആവശ്യം ഇല്ല 
അമൃതാശ: അമൃതത്തെ പാനം ചെയ്യുന്നവൻ 
അമൃതവപുഃ --നശിക്കാത്ത ശരീരത്തോട് കൂടിയവൻ 
സർവജ്ഞഃ -- ഏല്ലാം അറിയുന്നവൻ 
സര്വതോമുഖഃ --ഈ ലോകത്തിൽ കാണുന്നതെല്ലാം ഭഗവാന്റെ മുഖങ്ങൾ ആണ്.

സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിച്ഛത്രുതാപനഃ |
ന്യഗ്രോധോ ദുംബരോ‌உശ്വത്ഥഃ ഛാണൂരാംധ്ര നിഷൂദനഃ || 88 ||


സുലഭഃ --  ഭഗവാൻ മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്ന അനന്യ ഭക്തന് ഭഗവാൻ എ പ്പോഴും സുലഭമാണ്  
സുവ്രതഃ --ശോഭനമായ വ്രതം ഉള്ളവൻ 
സിദ്ധഃ-- അനേകം സിദ്ധികൾ ഉള്ള ഭഗവാൻ, ഭഗവാൻ സ്വയം ഉണ്ടായവനാണ്. 
ശത്രുജിത് -- ഭക്തന്മാരുടെ ശത്രുക്കളെ ജയിക്കുന്നതു കൊണ്ട് ശത്രു ജിത് 
ച്ഛത്രുതാപനഃ ==ഭക്തന്മാരുടെ ശത്രുക്കളെ തപിപ്പിക്കുന്നതു കൊണ്ട് 
ന്യഗ്രോധോ --എല്ലാറ്റിനും മുകളിൽ സ്വയം പ്രതിഷ്ടിതമായ ഭഗവാൻ 
ഉദുംബര: ആകാശത്തിൽ നിന്ന് പ്രത്യക്ഷനായവൻ 
അശ്വത്ഥഃ--അരയാൽ പോലെ ആണ് അശ്വത്ഥ വൃക്ഷം പോലെ ആണ് എന്ന് ഗീതയിൽ പറയുന്നു 
ഛാണൂരാംധ  നിഷൂദനഃ --ചാണൂരൻ എന്ന മല്ലനെ ഇല്ലാതെ ആക്കിയവൻ 

സഹസ്രാര്ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ |
അമൂര്തി രനഘോ‌உചിംത്യോ ഭയകൃദ്-ഭയനാശനഃ || 89 ||

സഹസ്രാര്ചിഃ --അനേകം തേജസ്സ ഉള്ളവൻ 
സപ്തജിഹ്വഃ --ഏഴു നാവ് ഉള്ളവൻ, അഗ്നിക്ക് ഏഴു നാവുകൾ ആണ് ഉള്ളതാണ് എന്ന് പറയാറുണ്ട്. അഗ്നി സ്വരൂപം ആയ ഭഗവാൻ 
സപ്തൈധാഃ ഏഴു ഏധസുകൾ 
സപ്തവാഹനഃ --ഏഴു കുതിരകൾ വാഹനം ആയി ഉള്ള ഭഗവാൻ. ആദിത്യ സ്വരൂപം ആയ ഭഗവാൻ 
അമൂര്തി--കൈകളും കാലുകളും ഇല്ലാത്ത ശുദ്ധ ചൈതന്യ സ്വരൂപൻ  അനഘ: പാപം ഇല്ലാത്ത ദുഃഖമില്ലാത്തവൻ 
അചിംത്യ:--നമുക്ക് ഒരു ഇന്ദ്രിയങ്ങൾ  കൊണ്ടും കാണാൻ പറ്റാത്ത ഭഗവാൻ  
ഭയകൃദ്--അധാര്മികൾ ആയവർക്ക് ഭയത്തെ ജനിപ്പിക്കുന്നവൻ 
ഭയനാശനഃ --വര്ണാശ്രമ വ്യവസ്ഥ പാലിക്കപ്പെടുമ്പോൾ എല്ലാ ഭയങ്ങളും അവസാനിക്കുന്നു 


അണുര്-ബൃഹത്-കൃശഃ സ്ഥൂലോ ഗുണഭൃന്നിര്ഗുണോ മഹാന് |
അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്വംശോ വംശവര്ധനഃ || 90 ||

അണു:--ഏറ്റവും സൂക്ഷ്മം ആണ് 
ബൃഹത്--ഏറ്റവും വലുത് (അണോരണീയാൻ മഹതോ മഹീയാൻ) 
കൃശഃ--മെലിഞ്ഞത് 
സ്ഥൂലോ --ഏറ്റവും തടിച്ചത് 
ഗുണഭൃത്: --മൂന്നു ഗുണങ്ങളേയും ഭരിക്കുന്നവൻ 
ന്നിര്ഗുണ: --നിർഗുണ പരബ്രഹ്മം ആണ്മ ഭഗവാൻ ഹാന് |
മഹാന് |--യുക്തി കൊണ്ട്  നിർവചിക്കാൻ കഴിയാത്തവൻ 
അധൃതഃ --ആരാലും ധരിക്ക പെടാത്തവൻ 
സ്വധൃതഃ-- താൻ തന്നെ തന്നെ ധരിക്കുന്നു 
സ്വാസ്യഃ --ശോഭനമായ മുഖ കാന്തി 
പ്രാഗ്വംശോ--വംശങ്ങൾ ഉണ്ടാകും മുൻപ് ഇവിടെ ഉള്ളവൻ 
വംശവര്ധനഃ --പ്രപഞ്ചത്തെ വര്ധിപ്പിക്കുന്നവൻ 

ഭാരഭൃത്-കഥിതോ യോഗീ യോഗീശഃ സര്വകാമദഃ |
ആശ്രമഃ ശ്രമണഃ, ക്ഷാമഃ സുപര്ണോ വായുവാഹനഃ || 91 ||

ഭാരഭൃത്-അവതാരം എടുത്തു ഏറ്റവും ഭാരം ഉള്ളതിനെ വഹിച്ചവൻ 
കഥിതോ--എല്ലാവരാലും പറയപ്പെടുന്നവൻ  
യോഗീ --യോഗാവസ്ഥയിലൂടെ മാത്രം പ്രാപിക്കപ്പെടുന്നവൻ 
യോഗീശഃ--യോഗികൾക്കും ഈശൻ ആയവൻ  
സര്വകാമദഃ --എല്ലാ അഭീഷ്ടങ്ങളും കൊടുക്കുന്ന ഭഗവാൻ 
ആശ്രമഃ --ഭഗവാനിൽ ആശ്രയം കണ്ടെത്തുന്നവർക്ക് ഭഗവാൻ എന്നും ആശ്രയ സ്ഥാനം ആണ് 
ശ്രമണഃ-- സ്വന്തം കഴിവിൽ അഹങ്കരിക്കുന്നവനെ സംസാര ലോകത്തിൽ ഇട്ടു ശ്രമിപ്പിക്കുന്നവൻ 
ക്ഷാമഃ -- രുദ്ര രൂപേണ എല്ലാവരെയും ക്ഷീണിപ്പിക്കുന്നു 
സുപര്ണ:--വേദങ്ങൾ  ഇലകൾ ആയിട്ടുള്ള വേദ സ്വരൂപൻ 
വായുവാഹനഃ -- വായു വിനെ കൊണ്ടു ആ പ്രവൃത്തി എടുപ്പിക്കുന്നവൻ 

ധനുര്ധരോ ധനുര്വേദോ ദംഡോ ദമയിതാ ദമഃ |
അപരാജിതഃ സര്വസഹോ നിയംതാ‌உനിയമോ‌உയമഃ || 92 ||

ധനുര്ധര: --ധനുസ് ധരിച്ചവൻ (ശ്രീരാമ അവതാരം ഇവിടെ സ്മരിക്കുന്നു)
ധനുര്വേദ:-- ധനുവദത്തെ വേണ്ട വണ്ണം അറിഞ്ഞവൻ 
ദംഡോ --ശിക്ഷ വിധിക്കുന്നവന്റെ ദണ്ഡ നീതി അതും ഭഗവൻ ആണ് 
ദമയിതാ --യമൻ, രാജാവ് എന്നിവരായി ഇവിടെ ശിക്ഷ നടപ്പാക്കുന്നതും ഭഗവാൻ ആണ് 
ദമഃ --കുറ്റം ചെയ്തവരുടെ ഉള്ളിൽ പ്രായശ്ചിത്തം തോന്നിപ്പിക്കുന്നതും പരമാത്മാവ് തന്നെ ആണ് 
അപരാജിതഃ --ഒരിക്കലും തോൽപ്പിക്കപെടാത്തവൻ 
സര്വസഹ:-- എല്ലാ കർമ്മങ്ങളിലും സമർത്ഥൻ ആയവൻ  സഹിക്കുന്നവൻ 
നിയംതാ--ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരെ ഓരോ കൃത്യങ്ങൾ ഏൽപ്പിക്കുന്നത് ഭഗവാൻ ആണ്  
‌അനിയമ:--ഭഗവാനെ നിയന്ത്രിക്കാൻ ആരുമില്ല.
അയമഃ --നാശമില്ലാത്തവൻ 

സത്ത്വവാന് സാത്ത്വികഃ സത്യഃ സത്യ ധര്മ പരായണഃ |
അഭിപ്രായഃ പ്രിയാര്ഹോ‌உര്ഹഃ പ്രിയകൃത്-പ്രീതിവര്ധനഃ || 93 ||

സത്ത്വവാന് --ശൗര്യ വീര്യാദി ഗുണങ്ങളോട്സാ കൂടിയ ഭഗവാൻ 
സാത്ത്വികഃ --ഒരു അവതാരം എടുക്കുമ്പോൾ ശുദ്ധ സത്വ ഗുണ പ്രധാനൻ ആയിട്ടാണ് അവതരിക്കുക 
സത്യഃ --ശുഭകാരി 
സത്യ ധര്മ പരായണഃ --സത്യം ധർമം ഇവയിൽ നിന്ന് അണുവിട ചലിക്കാത്തവൻ 
അഭിപ്രായഃ --പുരുഷാർഥമായ മോക്ഷത്തെ ആഗ്രഹിക്കുന്നവരാൽ നേരിട്ട് ഗമനം ചെയ്യുന്നവൻ 
പ്രിയാര്ഹ:--ഏറ്റവും പ്രിയപ്പെട്ടത് ആണ് ഭഗവാന് കൊടുക്കേണ്ടത്. അപ്പോളാണ് നമ്മെ തന്നെ കൊടുക്കുന്നതിനു തുല്യമാകുന്നത്. അങ്ങനെ ഏറ്റവും പ്രിയപ്പെട്ടത് ദാനം ചെയ്യാൻ അര്ഹനായവൻ 
‌അര്ഹഃ --ഭക്തരുടെ എല്ലാ വിധത്തിലുള്ള അർച്ചനകൾക്കും പ്രാർത്ഥനകൾക്കും സത്കാരങ്ങൾക്കും അര്ഹനായവൻ 
പ്രിയകൃത്--ഭഗവാൻ പ്രീതനായാൽ എല്ലാ ഐശ്വര്യവും കൊടുക്കുന്നു 
പ്രീതിവര്ധനഃ --ശരണാഗതി അടയുന്ന ഭക്തന് ഏറ്റവും സന്തോഷം നൽകുന്ന ഭഗവാൻ 
**********************************************************************************
വിഹായ സഗതിര്-ജ്യോതിഃ സുരുചിര്-ഹുതഭുഗ്വിഭുഃ |
രവിര്-വിരോചനഃ സൂര്യഃ സവിതാ രവിലോചനഃ || 94 ||

വിഹായസഗതി:--സൂര്യനായി വന്നു ആകാശത്തു വിലങ്ങുന്നതും ആ ഭഗവാൻ തന്നെ ആണ് 
ജ്യോതിഃ --സ്വയം പ്രകാശിക്കുന്നവൻ 
സുരുചി:--ശോഭനമായ കാന്തി ഉള്ളവൻ 
ഹുതഭുഗ്--ഏതു ദേവനെ ഉദ്ദേശിച്ചു ഹോമം അഗ്നിയുടെ രൂപത്തിൽ വന്നു എല്ലാം 
വിഭുഃ --മൂന്നു ലോകങ്ങളുടെയും പ്രഭു ആയ ഭഗവാൻ 
രവി--രസങ്ങളെ വലിച്ചെടുക്കുന്നു (ആദിത്യ സ്വരൂപനായ രവി അത്ര് ഭഗവാൻ ആണ്)
വിരോചനഃ --സൂര്യൻ അഗ്നി അങ്ങനെ  വിവിധമാകും വണ്ണം ശോഭിക്കുന്നത് കൊണ്ട് 
സൂര്യഃ -- സർവവും ആ ഭഗവാനിൽ നിന്ന് ആണ് 
സവിത:--   ലോകത്തെ പ്രസവിക്കുന്നത് തന്നെ ഭഗവാൻ ആണ് എന്നത് കൊണ്ട് സവിത എന്ന നാമം വന്നു  
രവിലോചനഃ --സൂര്യൻ നേത്രമായി ഇരിക്കുന്ന ഭഗവാൻ 

അനംതോ ഹുതഭുഗ് ഭോക്താ സുഖദോ നൈകജോ‌உഗ്രജഃ |
അനിര്വിണ്ണഃ സദാമര്ഷീ ലോകധിഷ്ഠാന മദ്ഭുതഃ || 95 ||

അനംത:--അടി ശേഷൻ ആയി ഇരിക്കുന്നതും ഭഗവാൻ ആണ് 
ഹുതഭുഗ് -- ഹോമിക്കപ്പെടുന്നതിനെ ഭുജിക്കുന്നവൻ 
ഭോക്താ--സംഹാരകാലത്തു എല്ലാം ഭുജിക്കുന്നവൻ 
സുഖദ:--മോക്ഷ ദായകൻ ആയ ഭഗവാൻ 
നൈകജ:--ന + ഏക +ജാതൻ (പലതവണ അവതാരം എടുത്ത ഭഗവാൻ 
അഗ്രജഃ -- എല്ലാവര്ക്കും മുന്നേ ഉണ്ടായ ഭഗവാൻ 
അനിര്വിണ്ണഃ --നിർവേദം ഇല്ലാത്തവൻ ഭഗവാന് ഒന്നും ആഗ്രഹിക്കാനില്ല അത് കൊണ്ട് തന്നെ നിരാശയുമില്ല  
സദാമര്ഷീ --സജ്ജനങ്ങളുടെ അറിവില്ലാതെ പറ്റുന്ന തെറ്റുകളെ ക്ഷമിക്കുന്ന ഭഗവാൻ എപ്പോഴും 
ലോകധിഷ്ഠാനം -- എല്ലാ ലോകത്തിനും അധിഷ്ഠാനം ഭഗവാൻ ആണ് 
അദ്ഭുതഃ --ആശ്ചര്യത്തോടെ നോക്കുന്നു 

സനാത് സനാതനതമഃ കപിലഃ കപിരവ്യയഃ |
സ്വസ്തിദഃ സ്വസ്തികൃത്-സ്വസ്തിഃ സ്വസ്തിഭുക് സ്വസ്തിദക്ഷിണഃ || 96 ||

സനാത് --(സനാത്--ചിരം)  കാലസ്വരൂപി ആയ ഭഗവാൻ 
സനാതനതമഃ --ഏറ്റവും ശ്രേഷ്ടനായ സനാതനൻ (മായാ ലോകത്തിൽ  ബ്രഹ്മാവിന് ആണ് ഏറ്റവും ആയുസ് ഉള്ളത്. ആ ബ്രഹ്മാവിനേക്കാൾ ആയുസു ഉള്ളവൻ 
കപിലഃ --കപില വര്ണനായ ബഡവാനല സ്വരൂപി (പ്രളയ ജലം കപില വർണം എന്നാണ് പറയുന്നത്)  
കപി:--സൂര്യ രൂപത്തിൽ ഇവിടെ ഇരുന്നു ജലത്തെ പാനം ചെയ്യുന്നു 
(കം --ജലം)
അവ്യയഃ -- പ്രളയ കാലത്തു ലോകം മുഴുവൻ ഭഗവാനിൽ ആണ് ചെന്ന് ചേരുന്നത്  
സ്വസ്തിദഃ --മംഗളത്തെ ദാനം ചെയ്യുന്നവൻ 
സ്വസ്തികൃത്--ഭക്തന്മാർക്ക് മംഗളത്തെ ചെയ്യുന്നവൻ 
സ്വസ്തിഃ --മംഗള മൂർത്തി തന്നെ ആയ ഭഗവാൻ 
സ്വസ്തിഭുക് --ജീവികളുടെ ഉള്ളിൽ ഇരുന്നു മംഗള അവസ്ഥയെ ഭുജിക്കുന്ന ഭഗവാൻ 
സ്വസ്തിദക്ഷിണഃ --മംഗളം പ്രദാനം ചെയ്യാൻ സമര്ഥനായവൻ 

അരൗദ്രഃ കുംഡലീ ചക്രീ വിക്രമ്യൂര്ജിതശാശനഃ |
ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശര്വരീകരഃ || 97 ||

അരൗദ്രഃ-- രാഗ ദ്വേഷങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് രൗദ്ര ഭാവം ഇല്ലാത്ത ഭഗവാൻ 
കുംഡലീ--ആദിശേഷ സ്വരൂപൻ ആയതു കൊണ്ട് കുണ്ഡലി, കുണ്ഡലിനി ശക്തിക്കു സർപ്പാകൃതി ആണ്, സൂര്യ മണ്ഡല തുല്യമായ മകര കുണ്ഡലങ്ങൾ ധരിക്കുന്നവൻ 
ചക്രീ --സുദർശന ചക്രത്തെ കയ്യിൽ ധരിച്ചവൻ 
വിക്രമി:--മറ്റാരിലും അധികം ശൗര്യം ഉള്ളവൻ 
ഊര്ജിതശാസനഃ --ഉപദേശങ്ങൾ ഏറ്റവും ശക്തമത്തായത് ആണ് (ശ്രുതി, സ്മൃതി എന്നിവയാണ് ഭഗവാന്റെ ഉപദേശങ്ങൾ)
ശബ്ദാതിഗഃ-- വാക്കുകൊണ്ട് വിവരിക്കാൻ കഴിയാത്ത ഭഗവാൻ. ശബ്ദം നില്ക്കുമ്പോള് വെളിപ്പെടുന്നതാണ് ഭഗവാൻ 
ശബ്ദസഹഃ -- എല്ലാ വേദങ്ങളും വിവരിക്കുന്നത് ഭഗവാനെ കുറിച്ചാണ് 
ശിശിരഃ --സംസാര ചക്രത്തിൽ പെട്ടുഴലുന്ന ജനങ്ങൾക്ക് ഒരു ശീതളിമ കൊടുക്കുന്നത് ഭഗവാൻ ആണ് 
ശര്വരീകരഃ -- യോഗിക്കു ഈ പ്രപഞ്ചം ഇരുട്ടായി തോന്നുന്നു. എന്നാൽ ഒരു സംസാരിക്കു ഈ പ്രപഞ്ചം ആണ് പ്രകാശത്തെ കൊടുക്കുന്നത്. ഇങ്ങനെ രണ്ടു പ്രകാശത്തെയും പ്രദാനം ചെയ്യുന്നത് ഭഗവാൻ ആണ് 
****************************************************************************
അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ, ക്ഷമിണാം വരഃ |
വിദ്വത്തമോ വീതഭയഃ പുണ്യശ്രവണ കീര്തനഃ || 98 ||

അക്രൂരഃ -- സർവ കാമൻ ആയതു കൊണ്ട് ക്രൗര്യം ഇല്ലാത്തവൻ 
പേശല:--നിര്മലാണ് ആയ ഭഗവാൻ 
ദക്ഷ: --എല്ലാത്തിലും സമർഥ്യമുള്ളവൻ  
ദക്ഷിണഃ--സർവത്ര ഗമന ശീലം ഉള്ളവൻ, ദുഷ്ടരെ ഹിംസിക്കുന്നവൻ , 
ക്ഷമിണാം വരഃ --ഏറ്റവും ക്ഷമയുള്ളവൻ (യോഗികളെക്കാൾ, ഭൂമിയെക്കാൾ ഭഗവാന് ക്ഷമാശീലം കൂടുതൽ ആണ് 
വിദ്വത്തമോ --വിദ്വാന്മാരിൽ ഉത്തമൻ ആയ ഭഗവാൻ 
വീതഭയഃ-- ഭയം ഇല്ലാത്തവൻ (ഭൂത ഭാവി വർത്തമാനത്തെ ക്കുറിച്ചു അറിയുന്നത് കൊണ്ടാണ് ഭയം ഇല്ലാത്തത്)
പുണ്യശ്രവണ കീര്തനഃ -- തന്റെ കഥകളെ കൊണ്ട് ഭക്തരെ പുണ്യവാൻ ആക്കുന്നത് കൊണ്ട് 

ഉത്താരണോ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ |
വീരഹാ രക്ഷണഃ സംതോ ജീവനഃ പര്യവസ്ഥിതഃ || 99 ||

ഉത്താരണ: --സംസാര സമുദ്രത്തിൽ നിന്ന് ഭക്തരെ കരകയറ്റുന്നതു കൊണ്ട് ഉത്തരണ:
ദുഷ്കൃതിഹാ --ദുഷ്ടന്മാരെ ഹനിക്കുന്നവൻ 
പുണ്യ: -- ഇതിഹാസ പുരാണങ്ങളെ കേൾക്കുന്നവർക്ക് പുണ്യത്തെ കൊടുക്കുന്നു 
ദുഃസ്വപ്നനാശനഃ --പകൽ സമയത്തു ഭഗവാനെ സ്തുതിക്കുന്നവർക്കു ദുഃസ്വപ്നം ഉണ്ടാകുന്നില്ല 
വീരഹാ -- മോക്ഷത്തെ പ്രദാനം ചെയ്തു ലോകത്തിലേക്ക് തിരിച്ചു വരവ് ഇല്ലാതെ ആക്കുന്നു 
രക്ഷണഃ --സത്വ ഗുണത്തെ ആശ്രയിച്ചു ലോക രക്ഷ ചെയ്യുന്ന ഭഗവാൻ 
സംത:-- സജ്ജന രൂപത്തിൽ ഈ ലോകത്തെ നയിക്കുന്നതും ഭഗവാൻ ആണ്   
ജീവനഃ --പ്രാണ രൂപേണ സകല ജീവികളെയും ജീവിപ്പിച്ചു നിർത്തുന്ന ഭഗവാൻ 
പര്യവസ്ഥിതഃ--എല്ലായിടവും വ്യാപിച്ചു നിൽക്കുന്ന ഭഗവാൻ 

അനംതരൂപ‌உനംത ശ്രീര്-ജിതമന്യുര്-ഭയാപഹഃ |
ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ || 100 ||

അനംതരൂപ‌:--അവസാനമില്ലാത്ത പ്രപഞ്ചരൂപത്തിൽ സ്ഥിതി ചെയ്യുന്നവൻ 
അനംത ശ്രീ--അവസാനിക്കാതെ പരാശക്തി യോട് കൂടിയവൻ 
ജിതമന്യു:--ക്രോധത്തെ ജയിച്ചവൻ 
ഭയാപഹഃ --ആശ്രയിക്കുന്നവരുടെ എല്ലാ ഭയത്തെയും ഇല്ലാതെ ആക്കുന്നവൻ 
ചതുരശ്ര: -- ഓരോ ആളിനും കർമത്തിന് അനുരൂപമായ ഫലത്തെ ചാതുര്യത്തോടെ കൊടുക്കുന്നത് കൊണ്ട് ചതുരശ്ര:
ഗഭീരാത്മാ-- ഗംഭീരമായ സ്വരൂപത്തോടു കൂടിയ ഭഗവാൻ 
വിദിശ:--വിവിധങ്ങളായ ഫലങ്ങളെ കൊടുക്കുന്നത് കൊണ്ട് 
വ്യാദിശ: --വിശേഷേണ ആജ്ഞ കൊടുക്കുന്ന ഭഗവാൻ 
ദിശഃ--(ഉപാദിശതി) വേദ സ്വരൂപത്തിൽ സർവ കർമ്മ ഫലത്തെയും  ഉപദേശിക്കുന്നവൻ 


Comments

Popular posts from this blog

#2 വിഷ്ണുസഹസ്രനാമം അർത്ഥസഹിതം