Posts

Showing posts from May, 2022

#2 വിഷ്ണുസഹസ്രനാമം അർത്ഥസഹിതം

വിഷ്ണുസഹസ്രനാമം ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജം പ്രസന്നവദനം ധ്യായേത് സർവ വിഘ്നോപശാന്തയേ 1  വെളുത്ത വസ്ത്രം ധരിച്ചവനും സർവവ്യാപിയും ചന്ദ്രന്റെ ശോഭയുള്ള നിറത്തോടു കൂടിയവനും നാലുകൈകൾ ഉള്ള പ്രസന്ന ഭാവത്തോടെ ഇരിക്കുന്ന ആ മഹാ വിഷ്ണുവിനെ എല്ലാ വിഘ്നങ്ങളുടെയും നാശത്തിനായി ധ്യാനിക്കുന്നു.  സാധാരണ വിഘ്ന നിവാരണത്തിന് ഗണപതിയെ ആണ് സ്മരിക്കുക.  സഹസ്ര നാമത്തിലെ ഈ ആദ്യ ശ്ലോകം തന്നെ ഹരിനാമകീർത്തനത്തിലെ ``ഒന്നായ നിന്നെയിഹ '' എന്ന് തുടങ്ങുന്ന ശ്ലോകം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശ്വരൻ ഒന്നേ ഉള്ളൂ.ഒരു ഭക്തൻ ഒന്നാമതായി ഉറപ്പിക്കേണ്ടത് ആ സത്യമാണ്. ഒരേ ആള് തന്നെ മകൾ ആയി സഹോദരി ആയി ഭാര്യ ആയി 'അമ്മ ആയി ഓരോ ആളിനും അനുഭവപ്പെടുന്നുവോ അപ്രകാരം ഒരേ ഒരു ചൈതന്യം സൃഷ്ടി നടത്തുമ്പോൾ ബ്രഹ്മാവ് ആയും സ്ഥിതി സംരക്ഷകൻ ആയി ഇരിക്കുമ്പോൾ വിഷ്ണു ആയും സംഹാരസമയത്തു രുദ്രനായും ഭവിക്കുന്നു. യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതമ് | വിഘ്നം നിഘ്നംതി സതതം വിഷ്വക്സേനം തമാശ്രയേ || 2 || ആരെയാണോ ആ ഗജമുഖനും അദ്ദേഹത്തിന്റെ അനേകം പാർഷദന്മാരും വിഘ്ന നിവാരണത്തിനായി സേവിച്ചു  കൊണ്ടിരിക്കുന്നത് ആ മഹാവിഷ്...