സഹസ്രനാമം 51-75
ധര്മഗു പ് -ധര്മകൃദ്-ധര്മീ സദസത്-ക്ഷരമക്ഷരം || അവിജ്ഞാതാ സഹസ്ത്രാംശുര്-വിധാതാ കൃതലക്ഷണഃ || 51 || ധര്മഗുപ് -- ധർമത്തെ ഗോപനം ചെയ്യുന്നവൻ. ധർമത്തെ പാലിക്കുന്ന ഭഗവാൻ ധര്മകൃദ് -- ഏതു കുലത്തിൽ ജനിച്ചാലും അതിനു അനുസരിച്ചു ജീവിച്ചു കാണിക്കുന്നു. ശ്രീരാമ അവതാരത്തിൽ ക്ഷത്രീയ ധർമ്മം ആചരിച്ചു കാണിക്കുന്നു. ത്രിഗുണാതീതൻ ആയതു കൊണ്ട് ഭഗവാന് അതൊക്കെ സാധിക്കുന്നു ധര്മീ -- ധർമത്തെ ആചരിച്ചു കാണിക്കുന്ന ഭഗവാൻ സത് -- അ സത് ക്ഷരം -- നശിക്കുന്നതും അ ക്ഷരം -- നശിക്കാത്ത ചൈതന്യം അവിജ്ഞാതാ -- കർത്താവോ ഭോക്താവോ അല്ലാത്ത ചൈതന്യമാണ് എന്ന് അറിയുന്ന സ്വാമി സഹസ്രാംശു: -- ആയിരം സൂര്യന്മാർ ഉദിച്ചത് പോലെ ആണ് ഭഗവാൻറെ പ്രകാശം വിധാതാ -- വിശേഷേണ ഈ പ്രപഞ്ചത്തെ താങ്ങി നിർത്തുന്നവൻ കൃതലക്ഷണഃ -- സ്വയം വെളിപ്പെടുത്തുന്ന ലക്ഷണങ്ങൾ ഉള്ള ഭഗവൻ ഭഗവാൻ ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂത മഹേശ്വരഃ | ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്-ഗുരുഃ || 52 || ഗഭസ്തിനേമിഃ--വൃത്താകൃതിയിൽ ഉള്ള സൂര്യ മണ്ഡ...