Posts

ഫലശ്രുതി

ഫലശ്രുതി   വനമാലീ ഗദീ ശാങ്ഗീ ശംഖീ ചക്രീ ച നംദകീ | ശ്രീമാന്നാരായണോ വിഷ്ണുര്-വാസുദേവോ‌உഭിരക്ഷതു || 108 || ഫലശ്രുതിഃ ഇതീദം കീര്തനീയസ്യ കേശവസ്യ മഹാത്മനഃ | നാമ്നാം സഹസ്രം ദിവ്യാനാ മശേഷേണ പ്രകീര്തിതമ്| || 1 || യ ഇദം ശൃണുയാന്നിത്യം യശ്ചാപി പരികീര്തയേത്|| നാശുഭം പ്രാപ്നുയാത് കിംചിത്-സോ‌உമുത്രേഹ ച മാനവഃ || 2 || വേദാംതഗോ ബ്രാഹ്മണഃ സ്യാത് ക്ഷത്രിയോ വിജയീ ഭവേത് | വൈശ്യോ ധനസമൃദ്ധഃ സ്യാത് ശൂദ്രഃ സുഖ മവാപ്നുയാത് || 3 || ധര്മാര്ഥീ പ്രാപ്നുയാദ്ധര്മ മര്ഥാര്ഥീ ചാര്ഥ മാപ്നുയാത് | കാമാന വാപ്നുയാത് കാമീ പ്രജാര്ഥീ ചാപ്നുയാത് പ്രജാമ്| || 4 || ഭക്തിമാന് യഃ സദോത്ഥായ ശുചിഃ സദ്ഗതമാനസഃ | സഹസ്രം വാസുദേവസ്യ നാമ്നാമേതത് പ്രകീര്തയേത് || 5 || യശഃ പ്രാപ്നോതി വിപുലം യാതി പ്രാധാന്യമേവ ച | അചലാം ശ്രിയമാപ്നോതി ശ്രേയഃ പ്രാപ്നോത്യ നുത്തമമ്| || 6 || ന ഭയം ക്വചിദാപ്നോതി വീര്യം തേജശ്ച വിംദതി | ഭവത്യരോഗോ ദ്യുതിമാന് ബലരൂപ ഗുണാന്വിതഃ || 7 || രോഗാര്തോ മുച്യതേ രോഗാദ്-ബദ്ധോ മുച്യേത ബംധനാത് | ഭയാന്-മുച്യേത ഭീതസ്തു മുച്യേതാപന്ന ആപദഃ || 8 || ദുര്ഗാണ്യതിതര ത്യാശു പുരുഷഃ പുരുഷോത്തമമ്| | സ്തുവന്നാമ സഹസ്രേണ നിത്യം ഭക്തി സമന്വിതഃ |...

സഹസ്രനാമം 101-107

  അനാദിര്-ഭൂര്ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാംഗദഃ | ജനനോ ജനജന്മാദിര്-ഭീമോ ഭീമ പരാക്രമഃ || 101 || അനാദി:  ആദി കാരണം ആയ ഭഗവാൻ  ഭൂര്ഭുവ:-- ഭൂമിയുടെ സംരക്ഷകൻ  ലക്ഷ്മീഃ --ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും സംരക്ഷകൻ  സുവീരോ-- വിവിധങ്ങളായ വീര്യങ്ങൾ ഉള്ളവൻ  രുചിരാംഗദഃ --ഭംഗിയുള്ള തോൾ വളകൾ ഉള്ള ഭഗവാൻ  ജനന:--ജനിപ്പിക്കുന്നവൻ  ജനജന്മാദി:-എല്ലാ ജനങ്ങളുടേയും ജന്മത്തിനു ആദി കാരണം ആയവൻ  ഭീമ: --ദുഷ്ടന്മാർക്കു ഭയത്തെ ഉണ്ടാക്കുന്നവൻ  ഭീമ പരാക്രമഃ -- ദുഷ്ടന്മാർക്കു ഭയത്തെ ഉണ്ടാക്കുന്ന അത്രയും പരാക്രമം ഉള്ള ഭഗവാൻ  ആധാര നിലയോ‌உധാതാ പുഷ്പഹാസഃ പ്രജാഗരഃ | ഊര്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ || 102 || ആധാര നിലയ: --എല്ലാത്തിനും ആധാരം ആയ ഭഗവാൻ (ഭൂമിക്കും പഞ്ച ഭൂതങ്ങൾക്കും ആധാരം ആയിട്ടുള്ള ഭഗവാൻ) അധാതാ-- മറ്റൊരു നിയന്താവ് ഇല്ലാത്തവൻ  പുഷ്പഹാസഃ--അവ്യക്തമായ പൂവ് വികസിക്കും പോലെ ആണ് അവ്യക്തനായ പരമാത്മാവ് പ്രപഞ്ച രൂപേണ പ്രകാശിക്കുന്നു   പ്രജാഗരഃ --എപ്പോഴും ഉണർന്നിരിക്കുന്നവൻ  ഊര്ധ്വഗഃ --എല്ലാത്തിനും മുകളിൽ നിൽക്കുന്നവൻ  സത്പഥാചാരഃ --സജ്ജനങ്...

സഹസ്രനാമം 76-100

  ഭൂതാവാസോ വാസുദേവഃ സര്വാസു നിലയോ‌உനലഃ | ദര്പഹാ ദര്പദോ ദൃപ്തോ ദുര്ധരോ‌உഥാപരാജിതഃ || 76 ||   ഭൂതാവാസ:--എല്ലാ ജീവികളുടെയും വാസസ്ഥാനം ആയവൻ  വാസുദേവഃ --മഴകൊണ്ട് ഈ ജഗത്തിനെ മറക്കുന്ന ഭഗവാൻ  സര്വാസു നിലയ:-- സർവരുടെയും പ്രാണന് നിലയം ആയിരിക്കുന്ന ഭഗവാൻ  അനലഃ --അലംഭാവം ഇല്ലാത്ത സ്വാമി  ദര്പഹാ--അധാര്മികളുടെ അഹംകാരത്തെ നശിപ്പിക്കുന്ന സ്വാമി  ദര്പദ: --ധര്മിഷ്ടരായവർക്കു നിര്ഭയത്തെ കൊടുക്കുന്ന ഭഗവാൻ  ദൃപ്ത: --പരമാനന്ദ രസത്തിൽ മതി  മറക്കുന്നവൻ  ദുര്ധര:--ഭഗവാന്റെ സാന്നിധ്യം അറിഞ്ഞാലും ആ രൂപം വളരെ കഷ്ടപ്പെട്ടാണ് ഉള്ളിൽ ഉറക്കുക  അപരാജിതഃ -- ആരാലും പ്രജായ പ്പെടുത്താൻ കഴിയാത്ത ഭഗവാൻ  വിശ്വമൂര്തിര്-മഹാമൂര്തിര്-ദീപ്തമൂര്തി രമൂര്തിമാന് | അനേക മൂര്തിരവ്യക്തഃ ശതമൂര്തിഃ ശതാനനഃ || 77 || വിശ്വമൂര്തി:---ഈ വിശ്വം അകെ നിറഞ്ഞു നിൽക്കുന്ന ഭഗവാൻ  മഹാമൂര്തി--മഹത്തായ ശരീരത്തോട് കൂടിയാവാൻ, വലിയ ശരീരത്തോട് കൂടിയവൻ  ദീപ്തമൂര്തി--പ്രകാശ സ്വരൂപം ആയിരിക്കുന്ന ഭഗവാൻ  അമൂര്തിമാൻ --ശരീരം തന്നെ ഇല്ലാത്ത പരമാത്മാവ്, നിർഗുണ ബ്രഹ്മം  അനേക മൂര്തി:--ലോക രക...

സഹസ്രനാമം 51-75

  ധര്മഗു പ് -ധര്മകൃദ്-ധര്മീ സദസത്-ക്ഷരമക്ഷരം || അവിജ്ഞാതാ സഹസ്ത്രാംശുര്-വിധാതാ കൃതലക്ഷണഃ || 51 ||    ധര്മഗുപ് --  ധർമത്തെ ഗോപനം ചെയ്യുന്നവൻ. ധർമത്തെ പാലിക്കുന്ന ഭഗവാൻ   ധര്മകൃദ് --   ഏതു കുലത്തിൽ ജനിച്ചാലും അതിനു അനുസരിച്ചു ജീവിച്ചു കാണിക്കുന്നു. ശ്രീരാമ അവതാരത്തിൽ ക്ഷത്രീയ ധർമ്മം ആചരിച്ചു കാണിക്കുന്നു. ത്രിഗുണാതീതൻ ആയതു കൊണ്ട് ഭഗവാന് അതൊക്കെ സാധിക്കുന്നു  ധര്മീ --  ധർമത്തെ ആചരിച്ചു കാണിക്കുന്ന ഭഗവാൻ  സത് --  അ സത് ക്ഷരം   -- നശിക്കുന്നതും  അ ക്ഷരം  --  നശിക്കാത്ത ചൈതന്യം  അവിജ്ഞാതാ  -- കർത്താവോ ഭോക്താവോ  അല്ലാത്ത ചൈതന്യമാണ് എന്ന് അറിയുന്ന സ്വാമി  സഹസ്രാംശു: -- ആയിരം സൂര്യന്മാർ ഉദിച്ചത് പോലെ ആണ് ഭഗവാൻറെ പ്രകാശം  വിധാതാ -- വിശേഷേണ ഈ പ്രപഞ്ചത്തെ താങ്ങി നിർത്തുന്നവൻ  കൃതലക്ഷണഃ  -- സ്വയം വെളിപ്പെടുത്തുന്ന ലക്ഷണങ്ങൾ ഉള്ള ഭഗവൻ  ഭഗവാൻ  ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂത മഹേശ്വരഃ | ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്-ഗുരുഃ || 52 || ഗഭസ്തിനേമിഃ--വൃത്താകൃതിയിൽ ഉള്ള സൂര്യ മണ്ഡ...