പ്രസന്നവദനം ധ്യായേത് സർവ വിഘ്നോപശാന്തയേ 1
വെളുത്ത വസ്ത്രം ധരിച്ചവനും സർവവ്യാപിയും ചന്ദ്രന്റെ ശോഭയുള്ള നിറത്തോടു കൂടിയവനും നാലുകൈകൾ ഉള്ള പ്രസന്ന ഭാവത്തോടെ ഇരിക്കുന്ന ആ മഹാ വിഷ്ണുവിനെ എല്ലാ വിഘ്നങ്ങളുടെയും നാശത്തിനായി ധ്യാനിക്കുന്നു.
സാധാരണ വിഘ്ന നിവാരണത്തിന് ഗണപതിയെ ആണ് സ്മരിക്കുക.
സഹസ്ര നാമത്തിലെ ഈ ആദ്യ ശ്ലോകം തന്നെ ഹരിനാമകീർത്തനത്തിലെ ``ഒന്നായ നിന്നെയിഹ '' എന്ന് തുടങ്ങുന്ന ശ്ലോകം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശ്വരൻ ഒന്നേ ഉള്ളൂ.ഒരു ഭക്തൻ ഒന്നാമതായി ഉറപ്പിക്കേണ്ടത് ആ സത്യമാണ്. ഒരേ ആള് തന്നെ മകൾ ആയി സഹോദരി ആയി ഭാര്യ ആയി 'അമ്മ ആയി ഓരോ ആളിനും അനുഭവപ്പെടുന്നുവോ അപ്രകാരം ഒരേ ഒരു ചൈതന്യം സൃഷ്ടി നടത്തുമ്പോൾ ബ്രഹ്മാവ് ആയും സ്ഥിതി സംരക്ഷകൻ ആയി ഇരിക്കുമ്പോൾ വിഷ്ണു ആയും സംഹാരസമയത്തു രുദ്രനായും ഭവിക്കുന്നു.
യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതമ് |
വിഘ്നം നിഘ്നംതി സതതം വിഷ്വക്സേനം തമാശ്രയേ || 2 ||
ആരെയാണോ ആ ഗജമുഖനും അദ്ദേഹത്തിന്റെ അനേകം പാർഷദന്മാരും വിഘ്ന നിവാരണത്തിനായി സേവിച്ചു കൊണ്ടിരിക്കുന്നത് ആ മഹാവിഷ്ണുവിനെ എല്ലാ വിഘ്നങ്ങളും നശിപ്പിക്കാനായി പ്രാർത്ഥിച്ചു കൊള്ളുന്നു.
ദ്വിരദം :ആനക്കൊമ്പ്, വലിയ പല്ലുകൾ ഉള്ളത് എന്ന് അർത്ഥം. ഇവിടെ ഗണപതിയെ ആണ് വർണ്ണിക്കുന്നത്.
വിഷ്വക്സേനൻ എന്നത് ഹിന്ദു മത വിശ്വാസ പ്രകാരം മഹാ വിഷ്ണുവിന്റെ സൈന്യത്തിലെ മുഖ്യസേനാധിപനും വൈകുണ്ഠത്തിന്റെ കാവൽക്കാരിൽ ഒരാളും ആണ്. വിഷ്ണുഭക്തർ എല്ലാ ശുഭ കാര്യത്തിനും വിഷ്വക്സേനനെ വന്ദിച്ചു കൊണ്ടാണ് തുടങ്ങുന്നത്.
വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൗത്രമകല്മഷം
പരാശരാത്മജം വംദേ ശുകതാതം തപോനിധിമ് 3
വസിഷ്ഠന്റെ പ്രപൗത്രനും ശക്തി മഹർഷിയുടെ പൗത്രനും പരാശര പുത്രനും ശ്രീ ശുക ബ്രഹ്മർഷിയുടെ പിതാവും പാപരഹിതനും മഹാ തപസ്വിയും ആയ വ്യാസ ഭഗവാനെ ഞാൻ വന്ദിക്കുന്നു.
എല്ലാ മംഗള കാര്യത്തിനും നമ്മൾ പിതൃക്കളെ സ്മരിക്കാറുണ്ടല്ലോ. പലപ്പോഴും കഴിഞ്ഞു പോയ ഒരു തലമുറ കൂടി നമുക്ക് അറിയാമായിരിക്കും. ഇവിടെ ആ സന്യാസ ശാഖയെ (വസിഷ്ഠ മഹർഷി, ശക്തി മഹർഷി, പരാശര മഹർഷി, വ്യാസ മഹർഷി) ആകെ ഓർമിപ്പിക്കുന്നു. കൂടാതെ പുത്രനായ ശ്രീ ശുക ബ്രഹ്മർഷിയേയും സ്മരിക്കുന്നു. വ്യാസ ഭഗവാനെ ചിരഞ്ജീവി ആയി വാഴ്ത്തപ്പെടുന്നു.
വ്യാസ ഭഗവാൻ നടന്നു പോയപ്പോൾ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകൾ വേഗം വസ്ത്രം ഉടുത്തു എന്നും ശ്രീ ശുക ബ്രഹ്മർഷിയെ കണ്ടപ്പോൾ അവർക്കു ലജ്ജ തോന്നിയില്ല അത്രയ്ക്ക് വിരക്തനായ മകൻ ആയിരുന്നു, ശ്രീ ശുക ബ്രഹ്മർഷി. പന്ത്രണ്ടു മാസം അമ്മയുടെ ഉദരത്തിൽ കഴിഞ്ഞു എന്നും ജനിച്ച ഉടൻ എഴുന്നേറ്റു നടന്നു എന്നും പറയുന്നു.
അപ്പോൾ നാമജപ സംസ്കാരം എന്നത് തലമുറകളായി കൈമാറി കിട്ടുന്നു എന്നും. ഒരു ജന്മത്തിന്റെ തുടർച്ച ആണ് അടുത്ത ജന്മത്തിൽ അനുഭവിക്കേണ്ടത് എന്നും ഓർത്തു കൊണ്ട് മൂനാം ശ്ലോകം ഉപസംഹരിക്കാം.
വ്യാസായ വിഷ്ണു രൂപായ വ്യാസരൂപായ വിഷ്ണവേ |
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ || 4 ||
വിഷ്ണു രൂപത്തിലുള്ള വ്യാസനാ യും വ്യാസ രൂപത്തിലുള്ള വിഷ്ണുവാ യും ഇരിക്കുന്ന ആ വസിഷ്ഠ കുല ജാതനായ വ്യാസ ഭഗവാന് നമസ്കാരം. രണ്ടും ഒന്ന് തന്നെ എന്ന് സമർഥിക്കുന്നു. വേദങ്ങളെ നാലായി പകുത്തത് (ഋഗ്വേദം , യജുർവേദം, സാമവേദം , അഥർവ്വ വേദം) കൊണ്ടാണ് വേദവ്യാസൻ എന്ന പേര് വന്നത്. പതിനെട്ടു പുരാണങ്ങൾ , ശ്രീ മഹാഭാരതം, ഭാഗവദം എന്നിവയുടെ കർത്താവ് ആണ് ശ്രീ വേദവ്യാസൻ.
ഋഷിമാരിൽ താൻ വ്യാസൻ ആണ് എന്ന് ഭഗവദ്ഗീതയിൽ വിഭൂതി യോഗത്തിൽ ശ്രീ കൃഷ്ണ ഭഗവാൻ പ്രഖ്യാപിക്കുന്നു. വ്യാസ ജയന്തി ആണ് ഗുരുപൂർണിമ ആയി നാം ആഘോഷിക്കുന്നത്.
അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ |
സദൈക രൂപ രൂപായ വിഷ്ണവേ സര്വജിഷ്ണവേ || 5 ||
മാറ്റങ്ങൾ ഇല്ലാത്തവനും ശുദ്ധനും എന്നും നിലനിൽക്കുന്ന എല്ലാ ജീവികളിലും പരമാത്മാവായി നില കൊള്ളുന്ന എല്ലായ്പ്പോഴും ഒരേ രൂപത്തോടെ ഇരിക്കുന്ന ആരേയും ജയിക്കാൻ പോന്ന ശക്തി യുള്ള വിഷ്ണു ഭഗവാന് വീണ്ടും വീണ്ടും നമസ്കാരം.
ഭാവാർത്ഥം:- വികാരം എന്നാൽ ഇവിടെ മാറ്റങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നത്. ദേവന്മാർ എപ്പോഴും യൗവനാവസ്ഥയിൽ ആണ് എന്നാണ് പറയുന്നത്. ഭഗവാൻ എന്നത് ത്രിഗുണങ്ങൾ ആയ സത്വ രാജസ തമോ അവസ്ഥകൾക്കും മേലെ ആണ്. യാതൊരു മാലിന്യങ്ങളും ഇല്ലാതെ അതീവ ശുദ്ധമായി നില കൊള്ളുന്നു. എന്നും ഇവിടെ ഉള്ള ഒരേഒരു തേജസ് അതാണ് ഈശ്വരൻ. സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ക്കു ശേഷവും ഈശ്വരൻ ഇവിടെ നില കൊള്ളുന്നു. എപ്പോഴും ജയിക്കുന്നത്എന്നാണ് സർവ്വ ജിഷ്ണവേ എന്ന വാക്കിനു അർത്ഥം.
പ്രളയം വിവരിക്കുമ്പോൾ മനസിലാകാൻ ആയി ചിലന്തി വല കെട്ടുന്നത് ഓർക്കാൻ ആചാര്യൻ പറയുന്നു. തൻ്റെ ഉള്ളിൽ നിന്ന് വരുന്ന ദ്രാവകം കൊണ്ട് വല കെട്ടുന്നു കുറച്ചു ദിവസം കഴിഞ്ഞു ആ വല തന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. അതായതു ഭഗവാനും ഇത് പോലെ തന്റെ ഉള്ളിൽ നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു. അവസാനം തന്നിൽ ലയിപ്പിക്കുന്നു. വീണ്ടും തന്നിൽ നിന്ന് ഓരോ ജീവികളെ ആയി സൃഷ്ടിക്കുന്നു.
യസ്യ സ്മരണമാത്രേണ ജന്മ സംസാര ബന്ധനാത് |
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ || 6 ||
ആരുടെ ഒരേ ഒരു സ്മരണ കൊണ്ടു മാത്രം എല്ലാ ബന്ധനങ്ങളും വിട്ടു അകലുന്നുവോ, ആ മഹാ വിഷ്ണുവിനായി കൊണ്ട് നമസ്കാരം. പക്ഷേ സ്മരണ വേണം എങ്കിൽ അത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമേ ഉണ്ടാവുകയുള്ളൂ.
ഭാവാർത്ഥം: ഈ ലോക ജീവിതത്തെ ബന്ധനം എന്നാണ് പറയുന്നത്. ഓരോ കെട്ടുപാടിൽ പെട്ട് കരകയറാൻ പാടുപെടുന്ന മനുഷ്യൻ എപ്പോഴാണോ തന്റെ സർവസ്വവും ഭഗവാനിൽ സമർപ്പിച്ചു ആത്മാർഥമായി പ്രാർത്ഥിക്കുന്നത് അപ്പോൾ ഭഗവാൻ ഒരുവന്റെ സഹായത്തിന് എത്തി ചേരുന്നു. ഒരിക്കൽ സമർപ്പിച്ചാൽ പിന്നെ ഓരോ വിഷയങ്ങൾ ഓർത്തു മനസ് വിഷമിപ്പിക്കരുത് എന്ന് പറയും.
ഒരു വിത്ത് നട്ടു വച്ചാൽ പിന്നെ എന്നും വേര് വന്നോ എന്ന് നോക്കിയാൽ വിത്തിന്റെ അവസ്ഥ എന്തായിരിക്കും. വാഹനത്തിൽ കയറിയാൽ പിന്നെ ഭാരം ഇറക്കി വയ്ക്കുന്നത് പോലെ എല്ലാം ഭഗവാന് സമർപ്പിച്ചാൽ ക്ഷമയോടെ സമാധാനത്തോടെ ഇരിക്കാൻ ഗുരു ഉപദേശിക്കുന്നു. അജാമിളൻ ഒരു തവണ തന്റെ പുത്രനായ നാരായണനെ വിളിക്കുമ്പോൾ വിഷ്ണു പാർഷദന്മാർ അവതരിക്കുന്നത് ഇവിടെ സ്മരിക്കാം. അറിയാതെ വിളിച്ചാൽ ഇതാണ് ഫലം എങ്കിൽ അറിഞ്ഞു വിളിച്ചാൽ ഉള്ള ഫലം എന്ന് ഊഹിക്കാൻ പോലും കഴിയില്ലല്ലോ.
നമഃ സമസ്ത ഭൂതാനാമാദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ 7
ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ
എല്ലാ ചരാചരങ്ങൾക്കും മുൻപ് ഉത്ഭവിച്ചതും ഈ ഭൂമിയെ ഭരിക്കുന്നതും അനേക രൂപം എടുത്ത പ്രഭു ആയ ആ മഹാ വിഷ്ണു ഭഗവാന് വീണ്ടും വീണ്ടും നമസ്കാരം.
ഭഗവാൻ തൻ്റെ വിഭൂതിഃയോഗത്തിൽ തൻ്റെ വിവിധങ്ങളായ രൂപങ്ങളെ കുറിച്ച് വിവരിക്കുന്നു. പത്തു അവതാരങ്ങളും --- മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ പരശുരാമൻ ശ്രീരാമൻ ബലരാമൻ ശ്രീകൃഷ്ണൻ കൽക്കി--- പഠിപ്പിക്കുന്നത് ഇവിടെ ഉള്ള ജീവനുള്ളതും ജീവൻ ഇല്ലാത്തതും ആയ എല്ലാ വസ്തുക്കളും ഭഗവാനിൽ നിന്നാണ് ഉദ്ഭവിച്ചത്. ഭഗവാന്റേത് അല്ലാത്തതായി ഒന്നും തന്നെ ഇല്ല. ഏത് ജീവിയെ സഹായിച്ചാലും അത് ഈശ്വര സേവ ആകുന്നു. ഏത് ജീവിയെ ഉപദ്രവിച്ചാലും അത് ഈശ്വരനെ ഉപദ്രവിക്കുന്നതിനു തുല്യമാണ്.
''സർവ്വ ജീവ നമസ്കാരം കേശവം പ്രതി ഗച്ഛതി. സർവ്വ ജീവ നമസ്കാരം കേശവം പ്രതി ഗച്ഛതി".
ശ്രീ വൈശമ്പായന ഉവാച
ശ്രുത്വാ ധർമ്മാൻ അശേഷേണ പാവനാനി ച സർവ്വശ: |
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യ ഭാഷത || 8 ||
ഇപ്രകാരം ആ ശന്തനു പുത്രൻ പറഞ്ഞ എല്ലാ ധർമ ങ്ങളേയും കേട്ട് കഴിഞ്ഞു ശര ശയ്യയിൽ കിടക്കുന്ന ഭീഷ്മ പിതാമഹനോട് യുധിഷ്ഠിരൻ വീണ്ടും ചോദിക്കുകയാണ്. ആറു ചോദ്യങ്ങൾ ആണ് പിതാമഹനോട് ചോദിക്കുന്നത്.
ശ്രീ മഹാ ഭാരതത്തിലെ കുറച്ചു ശ്ലോകങ്ങൾ ആണ് വന്ദന ശ്ലോകങ്ങൾ ആയി ചേർത്തിരിക്കുന്നത്. വൈശമ്പായന മഹർഷി മഹാഭാരതം കഥ പറയുന്നത് ആണ്.
മഹാഭാരതത്തിലെ ഒരു പ്രധാന ഋഷിയാണ് വൈശമ്പായനൻ; വ്യാസന്റെ ശിഷ്യനും, വ്യാസൻ പറഞ്ഞുകൊടുത്ത മഹാഭാരതം ആദ്യമായി ജനമേജയ രാജാവിന് സർപ്പസത്രത്തിനിടെ വിവരിച്ച് നൽകിയ ആഖ്യാതാവുമാണ്, പ്രപഞ്ചോത്പത്തിയും ജനമേജയന് വിവരിച്ചു കൊടുത്തു. ഈ ഇതിഹാസകഥ 일반 ജനങ്ങളിലേക്ക് എത്തിയത് അദ്ദേഹത്തിലൂടെയാണ്, അതുകൊണ്ട് മഹാഭാരതത്തിന്റെ പരമ്പരാഗത കഥാകാരനായി കണക്കാക്കപ്പെടുന്നു, കൃഷ്ണ യജുർവേദത്തിന്റെ ആദ്യ గుരുവாகவும் അറിയപ്പെടുന്നു. മഹാഭാരത്തിൽ ഇല്ലാത്തത് വേറെ എവിടെയും ഇല്ല എന്നും ഏതു
കഥ നോക്കിയാലും അത് മഹാഭാരതത്തിൽ ഉണ്ട് എന്നും പറയുമ്പോൾ
5000 വര്ഷം മുൻപ് പറഞ്ഞു വച്ച ജീവിതം ആണ് ഇവിടെ
ആവർത്തിക്കപ്പെടുന്നു എന്നും. അന്ന് അത് എങ്ങനെ പരിഹരിച്ചു എന്ന്
അറിഞ്ഞാൽ ഇന്നത്തെ ജീവിതം സുഗമമായി കൊണ്ട് പോകാം
എന്ന് മനസിലാക്കാൻ വളരെ ചെറിയ ബുദ്ധി മതിയല്ലോ.
ശന്തനു മഹാരാജാവിന്റെ പുത്രനാണ് ഭീക്ഷ്മർ. ദേവവ്രതൻ എന്നാണ്. യഥാർത്ഥ പേര്. ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.
അഷ്ട വസുക്കൾക്കു മോക്ഷം നല്കാൻ ആയി ഗംഗാദേവി ഭൂമിയിൽ അവതരിച്ചു. ഒരിക്കൽ ഗംഗാ തീരത്തു കൂടി നായാട്ടിനു പോയ ശന്തനു മഹാരാജാവ് സുന്ദരി ആയ ഒരു സ്ത്രീ രത്നത്തെ കണ്ടു. പ്രണയാർദ്രനായി തന്നെ സമീപിച്ച രാജാവിന്റെ അപേക്ഷ താൻ എന്ത് ചെയ്താലും തടസപ്പെടുത്തരുത്.
എന്ന കരാറിന്മേൽ സ്വീകരിച്ചു. കാലം കടന്നു പോയി. ഏഴ് കുഞ്ഞുങ്ങളെ രാജ്ഞി നദിയിൽ എറിഞ്ഞു കൊന്നു. ഒൻപതാമത് രാജാവ് ഇതിനെ എതിർത്തു. കരാർ ലംഘിച്ചത് കൊണ്ട് പുത്രനെയും കൊണ്ട് രാജ്ഞി അപ്രത്യക്ഷ ആയി. യുവാവ് എല്ലാ വിദ്യകളും പഠിപ്പിച്ചു അച്ഛന് തിരികെ ഏൽപ്പിച്ചു.
കർമഫലം ആണ് ജനനത്തിനു കാരണം എന്ന് ഇത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. തെറ്റായ പ്രവർത്തിക്കു നേതൃത്വം കൊടുത്ത് കൊണ്ടാണ് ഭൂമിയിൽ പിറക്കാനും ദുഃഖം അനുഭവിക്കാനും ഇട ആയത്. പതിനെട്ട് ദിവസം വേദന സഹിച്ചു കഴിഞ്ഞ ഭീഷ്മർ ശ്രീകൃഷ്ണനോട് ഇതിന്റെ കാരണം ചോദിച്ചു. നായാട്ടിനു പോയ സമയത്തു രഥത്തിൽ വന്നിരുന്ന ചെറിയ പക്ഷിയുടെ നേരെ അമ്പയക്കുകയും ആ പക്ഷി മുൾക്കാട്ടിൽ പതിനെട്ട് ദിവസം മുള്ള് കൊണ്ടുള്ള കുത്തു സഹിച്ചു അത് കൊണ്ട് അത് പോലെ ശരങ്ങൾ കൊണ്ടുള്ള കുത്തു സഹിക്കേണ്ടി വരുന്നു എന്നും കൃഷ്ണൻ മറുപടി പറഞ്ഞു.
യുധിഷ്ഠിര ഉവാച
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവംതഃ കം കമര്ചംതഃ പ്രാപ്നുയുര്-മാനവാഃ ശുഭമ് || 9 ||
കോ ധര്മഃ സര്വധര്മാണാം ഭവതഃ പരമോ മതഃ |
കിം ജപന്-മുച്യതേ ജന്തുര്-ജന്മസംസാര ബംധനാത് || 10 ||
1. ഈ ലോകത്തു ഉള്ള ഒരേ ഒരു ഈശ്വരൻ ആരാണ്?
2. മനുഷ്യന് എത്തി ച്ചേരേണ്ടതായ ലക്ഷ്യ സ്ഥാനം ഏതാണ്?
3. ആരെയാണ് സ്തുതിക്കേണ്ടത്?
4. ആരെയാണ് അർച്ചിക്കേണ്ടത്?
5. എല്ലാ ധർമങ്ങളിലും വച്ച് മഹത്തായ ധർമം എന്താണ്?
6. എന്ത് ജപിച്ചാലാണ് മനുഷ്യന് ഈ ജന്മ സംസാര ബന്ധനത്തിൽ നിന്ന്
മുക്തനാകാൻ കഴിയുക?
ഭാവാർത്ഥം: മനുഷ്യന്പ ഈ ജീവിതം എങ്ങനെ ക്രമീകരിക്കാൻ ഉള്ള ഇൻസ്‌ട്രുക്ഷൻ മാന്വൽ ആണ്ല പുരാണവും ഇതിഹാസവും. വേദം പഠിക്കാൻ പ്രയാസമുള്ള സാധാരണക്കാരന്പ്പോ വേണ്ടിയാണ്ഴും രാമായണവും മഹാഭാരതയും. കഥ കേൾക്കാൻ ഇഷ്ടമുള്ള ഉള്ളിലെ കുട്ടിയുടെ വലിയ തത്വങ്ങൾ പറഞ്ഞു തരുന്നു. നമ്മൾ ഈ കഥയിൽ ശ്രദ്ധിച്ചു. ഉള്ളിലെ സത്തു കളഞ്ഞു.
ആളുകൾ തെറ്റ് ചെയ്യുന്നത് അറിവില്ലാത്തത് കൊണ്ടാണ്. കൂടെ ഉള്ളവർ അമ്പലത്തെ ക്കുറിച്ചും ഭക്തിയെക്കുറിച്ചും പറയുമ്പോൾ സാധാരണ കേൾക്കുന്ന ഒരു ചോദ്യം ഉണ്ട്. എനിക്ക് അതിനുള്ള പ്രായം ആയോ? നമ്മൾ അങ്ങനെ വിചാരിച്ചു വയസാകുമ്പോൾ ഒന്നും ചെയ്യാൻ ഇല്ലാതെ ആകുമ്പോൾ ചെയ്യേണ്ടത് ആണ് ക്ഷേത്ര സന്ദർശനം എന്ന്. അല്ല നമ്മുടെ കണ്ണും കാതും മൂക്കും കാലുകളും കൈകളും ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ആണ് ക്ഷേത്ര ദർശനം വേണ്ടത്. കണ്ണ് കാണാതെ ആയിട്ടു ആരാണ് നമ്മെ അവിടെ എത്തിക്കുക. എങ്ങനെ രാമായണം വായിക്കും. ധ്രുവനും പ്രഹ്ലാദനും ഒക്കെ കാണിച്ചു തരുന്നത് എത്ര നേരത്തെ തുടങ്ങാമോ അത്രയും നേരത്തെ. കുഞ്ഞു ഉള്ളിൽ രൂപപ്പെടുമ്പോൾ തന്നെ. ഭക്തി തരുന്ന ഒരു ഗുണം സ്വാതന്ദ്ര്യമാണ്. തെറ്റും ശെരിയും തിരിച്ചറിയാൻ ഉള്ള വിവേകം ആണ്. ഭക്തൻ ആയതു കൊണ്ട് ഒന്നും നഷ്ടപ്പെടുന്നില്ല. നേട്ടം ഉണ്ടാക്കുന്നുമുണ്ട്. ചുറ്റും നിൽക്കുന്നവരോട് അവരുടെ തലത്തിലേക്ക് ഇറങ്ങി ഇടപെടാൻ ഭക്തി നമ്മെ സഹായിക്കുന്നു. ഇനി ഭക്തി ഉണ്ടാകണം എങ്കിൽ അതും ഭഗവൻ തന്നെ തൊന്നിപ്പിക്കണം. ഭക്തൻ ഏറ്റവും സൂക്ഷിക്കേണ്ടത് അഹംകാരത്തെ ആണ്. ഭക്തൻ ആണ് ആരെയും എന്തും പറയാം എന്നല്ല. അവർക്കു അത്ര പാകതയെ വന്നിട്ടുള്ളൂ എന്ന് ഒരു കരുണ യോടെ മറ്റുള്ളവരോട് ഇടപെടാൻ ഭക്തി സഹായിക്കണം. ഇതിനു വിരുദ്ധമായി ഇന്ന് നില കൊള്ളുന്നത് കൊണ്ടാണ് ഇവിടെ കുറ്റവാളികൾ കൂടുന്നതും. ഒരു മാറ്റവും വരാത്തത്. പരമ ഭക്തനായ രാവണനെയും വിഭീഷണനെയും ഓർത്തു നോക്കൂ. അഹമകരം രാക്ഷസ കുളത്തിനു സർവ്വ നാശം വിതക്കുമ്പോൾ സാദവികനായ വിഭീഷണൻ എല്ലാം നേടുന്നു. രഹജാവ് ആകുന്നു.\
ശ്രീ ഭീഷ്മ ഉവാച
ജഗത്പ്രഭും ദേവദേവ മനന്തം പുരുഷോത്തമം|
സ്തുവന്നാമ സഹസ്രേണ പുരുഷഃ സതതോത്ഥിതഃ || 11 ||
ഉത്ഥിതഃ: ശ്രമിക്കുന്ന
നവ വിധ ഭക്തി
- ശ്രവണം
- കീർത്തനം
- സ്മരണം
- പാദസേവനം
- അർച്ചനം
- വന്ദനം
- ദാസ്യം
- സഖ്യം
- ആത്മനിവേദനം
എന്നിവയാണവ.
ആരാണോ ലോകത്തിനു ആകെ പ്രഭു ആയിരിക്കുന്ന ദേവാധി ദേവനായ എങ്ങും നിറയുന്ന ചൈതന്യമായ പുരുഷോത്തമനായ ആ മഹാ വിഷ്ണുവിനെ ആയിരം നാമങ്ങളെ കൊണ്ടു സ്തുതിക്കുന്നത് ആ വ്യക്തി ഈ ജന്മ സംസാര ചക്രത്തിൽ നിന്ന് മുക്തനാകുന്നതാണ്.
തമേവ ചാര്ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം |
ധ്യായന് സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച || 12 ||
ആരാണോ "ഭക്തിയോടെ" എന്നും ഒരു കുറവും വരാത്ത ചൈതന്യമായ മഹാ വിഷ്ണുവിന്റെ ആയിരം നാമങ്ങളെ കൊണ്ടു എന്നും അർച്ചന ചെയ്യുന്നത്, സ്തുതിക്കുന്നത് നമസ്കരിക്കുന്നത് ഇതൊക്കെ ചെയ്യുന്നതു ഒരു യജ്ഞ മായി ആചരിക്കുന്നത് അങ്ങനെ യജ്ഞം ചെയ്യുന്ന ആളിനെ യജമാനൻ എന്നാണ് പറയുക. അങ്ങനെ എല്ലാം ചെയ്യുന്ന ആൾ മുക്തിയെ പ്രാപിക്കുന്നു.
ഭക്തിയോടെ ആണ് ഭഗവാന് അർച്ചന ചെയ്യുന്നത് സ്തുതിക്കുന്നത് നമസ്കരിക്കുന്നത് അങ്ങനെ ചെയ്യുന്ന ആൾ മുക്തി നേടുന്നു. എന്ത് ചെയ്യുന്നതും ഭക്തിയോടെ വേണം എന്ന് പറയുന്നു. Innu യഥാർത്ഥ ഭക്തി കുറവാണ്. പ്രാകൃത ഭക്തി ആണ് പിൻ തുടരുന്നത്. ഈ കലി കാലത്ത് നാമ സ്മരണ ആണ് വിധിച്ചിരിക്കുന്നത്. യാതൊരു ചെലവും വേണ്ട അറിയുന്ന നാമങ്ങൾ തെറ്റാതെ പറയുക. നാവും മനസും മാത്രം മതി. സമയം പോലും പ്രശ്നമല്ല. എന്ത് ചെയ്യുമ്പോഴും നാമം ജപിക്കാം. ചെയ്യുന്ന ജോലി എല്ലാം ഈശ്വര പൂജ ആയി മാറും. യാത്ര ചെയ്യുമ്പോൾ ജപിക്കാം. അല്ലാതെ ചെറിയ കാര്യങ്ങൾക്ക് പ്രശ്നം വയ്ച്ചു നോക്കി അവരുടെ കുറിപ്പടി പ്രകാരം പൂജ നടത്തി മറ്റൊരാളിൻ്റെ മനസ് മാറ്റി എടുക്കാം എന്നത് ശുദ്ധ അസംബന്ധം ആണ്. നമ്മുടെ സ്നേഹം കൊണ്ടാണ് ഒരാളിന് മാറ്റം വരേണ്ടത്. മാത്രമല്ല ഒരാൾ നമുക്ക് ദ്രോഹം ചെയ്യും അവർ അത് ചെയ്തു എന്ന് മനസിനെ വിശ്വസിപ്പിച്ചു നമ്മൾ നമുക്ക് തന്നെ ദ്രോഹം ചെയ്യുന്നു. എൻ്റെ ഈശ്വരൻ എനിക്ക് കാവൽ ഉണ്ടെങ്കിൽ മറ്റൊരു ശക്തിക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഭക്തൻ രക്ഷപ്പെടുക തന്നെ ചെയ്യും. ചിന്തകളാണ് നമ്മളെ നശിപ്പിക്കുന്നത്. അത് കൊണ്ടാണ് ഉയർന്ന ചിന്ത സൂക്ഷിക്കണം എന്ന് ആചാര്യൻ പറയുന്നത്. "യദ് ഭാവം തത് ഭവതി." ഇന്ന് കേൾക്കുന്ന മാനിഫെസ്റ്റേഷൻ ആണ് ഇത്. വർഷങ്ങൾക്ക് മുൻപ് ഋഷി പറഞ്ഞു വച്ചേക്കുന്നു.
അനാദി നിധനം വിഷ്ണും സർവലോക മഹേശ്വരം |
ലോകാധ്യക്ഷം സ്തുവന്നിത്യം സർവ ദുഃഖാതിഗോ ഭവേത് || 13 ||
ആദി- ഉത്പത്തി
നിധനം-നാശം
ഉത്പത്തി നാശങ്ങൾ ഇല്ലാതെ എങ്ങും നിറയുന്ന സർവ ലോകത്തിനും മഹാ ഈശ്വരൻ ആയ ലോകത്തിന്റെ അധ്യക്ഷ പദം അലങ്കരിക്കുന്ന, ശ്രീ മഹാ വിഷ്ണുവിനെ സ്തുതിക്കുന്ന പുരുഷൻ എല്ലാ ദുഃഖവും അകന്നു ശാന്തിയെ പ്രാപിക്കുന്നു.
ഭാവാർത്ഥം:ശ്രീ മഹാ വിഷ്ണു ആണ് ഈ ലോകം സംവിധാനം ചെയ്തു അധ്യക്ഷ പദം വഹിക്കുന്നത്. ആരും പറയാതെ ഈ പ്രകൃതിയിൽ എല്ലാം സംഭവിക്കുന്നു. എല്ലാവര്ക്കും വേണ്ട വിഭവങ്ങൾ ഭഗവാൻ തന്നിരിക്കുന്നു.കൂടുതൽ എന്താണോ ഉള്ളത് അത് ധനം ആകട്ടെ അറിവ് ആകട്ടെ മറ്റുള്ളവരുമായി പങ്കു വച്ചാൽ ഇവിടെ ജീവിച്ചു പോകാൻ വളരെ എളുപ്പമാണ്. സമ്പത് ഞാൻ ജോലി ചെയ്തു ഉണ്ടാക്കി എനിക്ക് ഉള്ളത് ആണ് എന്നല്ല മറ്റു ഒരുപാടു പേരുടെ സഹായം കൊണ്ടാണ് എനിക്ക് ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്നത്. അത് കൊണ്ട് തന്നെ ഈ ഭൂമിയിലെ സകല ചരാചരങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ നേട്ടത്തിന്റെ 10% സഹ ജീവികൾക്ക് അവകാശപ്പെട്ടത് ആണ് എന്ന് മനസിലാക്കി അവരെ സേവിക്കാൻ ഋഷിമാർ നിർദേശിക്കുന്നു.മറ്റുള്ളവരെ സഹായിക്കാൻ എന്നെ ചുമതല പ്പെടുത്തിയിരിക്കുന്നു എന്ന ഭാവത്തിൽ വേണം സേവനം. ഭിക്ഷ അല്ല ``ധർമ്മം കൊടമ്മ'' എന്നാണ് നമ്മൾ കേട്ട് വളർന്നത്. മറ്റൊരാളിന്റെ സഹായിക്കുന്നത് നമ്മുടെ ധർമ്മം ആണ് എന്ന ഓര്മപ്പെടുത്തൽ. കാലാന്തരത്തിൽ അത് ഭിക്ഷ എന്ന് ആരോ ആക്കിയത് ആണ്.
ബ്രഹ്മണ്യം സര്വ ധര്മജ്ഞം ലോകാനാം കീര്തി വര്ധനമ് |
ലോകനാഥം മഹദ്ഭൂതം സര്വഭൂത ഭവോദ്ഭവമ്|| 14 ||
ബ്രഹ്മാവിനും ബ്രാഹ്മണനും തപസ്സിനും വേദങ്ങൾക്കും ഹിതത്തെ ചെയ്യുന്ന എല്ലാ ജീവജാലങ്ങളുടെയും കീർത്തിയെ വർധിപ്പിക്കുന്ന ഈ ലോകത്തിന്റെ നാഥനും ബ്രഹ്മം തന്നെ ആയിരിക്കുന്ന സകല ചരാചരങ്ങളുടെയും ഉത്പത്തി സ്ഥാനമായ ആ മഹാ വിഷ്ണുവിനെ സ്തുതിക്കുന്ന ആൾ എല്ലാ ദുഃഖങ്ങൾക്കും അതീതനായി ഭവിക്കുന്നു.
ഭാവാർത്ഥം: ഭീഷ്മ പിതാമഹൻ യുധിഷ്ഠിരൻ്റെ ആറു ചോദ്യങ്ങൾക്കും ഉത്തരം നൽകുക ആണ്. ശ്രീ മഹാ വിഷ്ണുവിന്റെ നാഭിയിൽ നിന്ന് വളർന്നു നിൽക്കുന്ന താമരയിൽ ഇരുന്നാണ് ബ്രഹ്മാവ് സൃഷ്ടി ചെയ്യുന്നത്. നാഭിയിൽ പദ്മം ഉള്ളത് കൊണ്ടാണ് ഭഗവാനെ പദ്മനാഭൻ എന്ന് വിളിക്കുന്നത്. മഹാവിഷ്ണുവിന്റെ സഹായത്തോടെ സൃഷ്ടി സാധ്യമാകുന്നു. ബ്രഹ്മം അറിഞ്ഞവർ ആണ് ബ്രാഹ്മണർ. അല്ലാതെ ഒരു ജാതീയമായ വേർതിരിവ് അല്ല. ആർക്കു വേണമെങ്കിലും സാത്വതികമായ ജീവിതം നയിച്ച് ഭഗവാനെ അറിയാൻ അവകാശം ഉണ്ട്. ജനനം കൊണ്ടല്ല തൻറെ പ്രവൃത്തി കൊണ്ടാണ് ഒരാൾ ബ്രാഹ്മണൻ ആകുന്നത്. എല്ലാ ജീവജാലങ്ങളുടെയും കീർത്തി വർധിപ്പിക്കുന്നത് ഈശ്വരൻ ആണ്. ഈശ്വര വിശ്വാസി ആയാലും ഇല്ലെങ്കിലും ഇതൊക്കെ സംഭവിക്കും. വിശ്വസിക്കണം എന്ന് പറയുന്നത് നമുക്ക് വേണ്ടി ആണ്. എനിക്ക് രക്ഷകൻ ആയി ഒരാളുണ്ട് എന്ന തോന്നൽ വലിയ ധൈര്യമാണ്.
ഏഷ മേ സര്വ ധര്മാണാം ധര്മോஉധിക തമോമതഃ |
യദ്ഭക്ത്യാ പുംഡരീകാക്ഷം സ്തവൈരര്ചേന്നരഃ സദാ || 15 ||
കമല നയനനായ ആ ഭഗവാനെ എല്ലായ്‌പോഴും ഭക്തിയോടെ സ്തോത്രങ്ങളെ കൊണ്ടു അർച്ചന ചെയ്യണം എന്നതാണ് ഒരു മനുഷ്യന്റെ ശ്രേഷ്ഠമായ ധർമ്മം എന്നതാണ് എന്റെ അഭിപ്രായം.
ഭാവാർത്ഥം: അഭിപ്രായം പറയുന്ന ഏറ്റവും നല്ല രീതി ഇതാണ്. പിതാമഹൻ പറയുന്നു ഇത് എൻ്റെ അഭിപ്രായം ആണ്. ആരെയും നിർബന്ധിക്കുന്നില്ല. നിർബന്ധങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ അന്വേഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കുന്നവർ വളരെ കുറവാണ്. ഭക്തിയോടെ അർച്ചന ചെയ്യാൻ ആണ് നിർദേശിക്കുന്നത്. വെറുതെ അധര വ്യായാമം ആയി അല്ല ജപിക്കേണ്ടത്. ഈ ജപം കൊണ്ട് വലിയ അനുഗ്രഹം കിട്ടും എന്ന് ഉറച്ചു വിശ്വസിച്ചു ചെയ്യണം. വിശ്വാസത്തിൻ്റെ ഗുണം എന്തു തന്നെ സംഭവിച്ചാലും അത് ഭഗവാൻ്റെ പ്രസാദം ayi കരുതണം എന്നാണ്.
നമ്മൾ കഷ്ടതകൾ എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഭഗവാൻ്റെ കരുതൽ ആണെന്ന് തിരിച്ചറിയണം. എന്ത് ചെയ്താലും രണ്ട് അഭിപ്രായം ഉണ്ടാകും സമത്വം ശീലിച്ച ആളിന് പുകഴ്ത്തലും ഇകഴ്ത്തലും ഒരുപോലെ കാണാൻ കഴിയണം.
ഇനി ഓർക്കേണ്ടത് സദാ ജപിക്കണം എന്നതാണ്. പരീക്ഷ വരുമ്പോൾ കല്യാണം വരുമ്പോൾ മാത്രമല്ല എല്ലാ ദിവസവും പ്രാർത്ഥന ഉണ്ടാകണം
ഒരിടത്ത് കണ്ണടച്ചിരുന്നു തൻ്റെ പ്രവൃത്തിയെ വിശകലനം ചെയ്യുക എല്ലാം അറിയുന്ന ഈശ്വരന് മുന്നിൽ ഏറ്റുപറയുക. ഇത് കൂടുതൽ ഫലവത്തായ പ്രാർത്ഥന ആണ്. മറ്റുള്ളവർ നമുക്ക് ചെയ്ത നന്മകളെ നന്ദി യോടെ ഓർക്കുക.തിന്മകളെ മറക്കുക. നമ്മൾ ചെയ്ത നന്മകൾ മറക്കുക തിന്മ കൾ ആവർത്തിക്കാതെ ഇരിക്കുക.
ഭക്തി ഉണ്ടായാൽ ബാക്കി എല്ലാ ധർമങ്ങളും വന്നു ചേരും. ഭഗവാനിൽ ഉള്ള സ്നേഹം വിശ്വാസം ഇതാണ് ഭക്തിക്ക് അടിസ്ഥാനം. വിശ്വസിച്ചാൽ പിന്നെ എന്ത് പറഞ്ഞാലും അനുസരിക്കാൻ ഇട വരും. അനുസരണ ഉള്ളവൻ സത്യസന്ധനായി മാറുന്നു. ഇങ്ങനെ ഒരു സദ് ഗുണം ബാക്കി എല്ലാം കൊണ്ട് വരുന്നു. അത് പോലെ ഒരു ദുർഗുണം മതി ബാക്കി എല്ലാം പിന്നാലെ വന്നോളും.
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ |
പരമം യോ മഹദ്-ബ്രഹ്മ പരമം യഃ പരായണമ് | 16 ||
ഏറ്റവും ഉത്കൃഷ്ടമായ മഹത്തായ തേജസ്സായിരിക്കുന്ന മഹത്തായ തപസ്സായിരിക്കുന്ന മഹത്തായ ബ്രഹ്മ മായിരിക്കുന്ന ഇവിടെ എല്ലാം നിയന്ത്രിക്കുന്ന ആ മഹാ വിഷ്ണു ഭഗവാൻ ആണ് എല്ലാവരുടെയും ആശ്രയ സ്ഥാനം.
ഭാവാർഥം: ഈശ്വരൻ എന്നത് തേജസ് ആണ് എന്ന് പിതാമഹൻ പറയുന്നു. ജീവജാലങ്ങളിൽ എല്ലാം ഈ തേജസ് കുടികൊള്ളുന്നു. അതാണ് ആത്മാവ് എന്ന് വിളിക്കുന്നത്. ആ ആത്മാവ് വിട്ടുകലൂമ്പോൾ ആണ് സത് പോയി എന്ന് പറയുന്നത്. കാലക്രമത്തിൽ പറഞ്ഞു പറഞ്ഞു ചത്തു പോയി എന്നായി. നമ്മൾ എല്ലാവരും ആ ഭഗവാൻ്റെ മക്കൾ തന്നെ ആണ്. ഒരു പാർട്ടി പിരിഞ്ഞു പല ചിന്താഗതിയിൽ ഉളളവർ വേറെ പാർട്ടി ഉണ്ടാക്കുന്നത് പോലെ കാലക്രമത്തിൽ വന്നതാണ് ജാതി വ്യവസ്ഥയും ആചാര ക്രമങ്ങളും. വർഷാവർഷം ഹജ്ജിന് പോകുന്ന ആളുകൾ ആരാധിക്കുന്നതും ശിവ ലിംഗം തന്നെ ആണ്. മെക്കയിൽ ശിവലിംഗ പ്രതിഷ്ഠ ആണ് ഉള്ളതെന്ന് എത്ര പേർക്ക് അറിയാം.
കളിക്കാലത്ത് നാമ ജപം ആണ് മഹത്തായ തപസ്. അല്ലാതെ കാട്ടിൽ പോയി ഇരിക്കാൻ ഉപദേശിക്കുന്നില്ല. ഒരിക്കൽ ഒരാൾ സന്യാസി ആകാൻ ഇറങ്ങി തിരിച്ചു. കുറെ നാൾ കഴിഞ്ഞു വീട്ടിലേക്ക് വിളിച്ചു. അപ്പൊൾ ആണ് പറയുന്നത് കാശിയിൽ ഒരു ഹോട്ടൽ ഇട്ടുവെന്ന്. അത് കൊണ്ടാണ് ഗുരുക്കന്മാർ ആശ്രമത്തിൽ ഡോക്ടർ മാരെയും ടീച്ചർ മാരെയും വക്കുന്നത്. മനസ് തപസ് ചെയ്യാൻ പറയുന്നു പക്ഷേ വാസന അവിടെ ഉണ്ട്.
പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളമ് |
ദൈവതം ദേവതാനാം ച ഭൂതാനാം യോஉവ്യയഃ പിതാ || 17 ||
ഏറ്റവും പവിത്രമായ ഏറ്റവും മംഗളമായ മഹത്തായ ദേവാധി ദേവൻ ആയിരിക്കുന്ന സകല ഭൂതങ്ങളുടെയും നാഥനായ ഒരിക്കലും നശിക്കാത്ത ആ മഹാവിഷ്ണു ഭഗവാൻ തന്നെ ആണ് ഈ ലോകത്തെ മഹത്തായ ഒരേ ഒരു ഈശ്വരൻ
ഭാവാ ർത്ഥം : എല്ലാ ഇതിഹാസങ്ങളും പുരാണങ്ങളും ഒരിക്കൽ പറഞ്ഞത് തന്നെ ആവർത്തിക്കുന്നത് കാണാം. കുഞ്ഞുങ്ങൾക്ക് ഓരോ വാക്കും നമ്മൾ ആവർത്തിച്ചു പറഞ്ഞു ഉറപ്പിക്കുന്നത് പോലെ ആണ് ഇത്. ഒരു ഈശ്വരൻ മാത്രമേ ഉള്ളൂ എന്നും അത് മഹാ വിഷ്ണു ആണ് എന്നും പല ഭാവത്തിൽ ഓരോ പ്രവൃത്തി ചെയ്യുമ്പോൾ കാണപ്പെടുന്നു എന്നാണ് വിവരിക്കുന്നത്. ഏറ്റവും പവിത്രമായ മംഗളമായ ദേവാധി ദേവനായ ഈ ലോകത്തിന് പിതാവായിരിക്കുന്ന ശ്രീ ഹരിയെ ആയിരം നാമങ്ങളെ കൊണ്ട് അർച്ചന ചെയ്യുക സ്തുതിക്കുക നമസ്കരിക്കുക എന്ന് പിതാമഹൻ ആവർത്തിക്കുന്നു.
ശ്രീ മഹാവിഷ്ണു എവിടെ ഉണ്ടോ അവിടെയാണ് ലക്ഷ്മി ദേവിയും കുടികൊള്ളുന്നത്. ദേവി തൻ്റെ പതിയെ ഒരിക്കലും പിരിഞ്ഞിരിക്കുന്നില്ല. അത് കൊണ്ട് മഹാവിഷ്ണുവിനെ ആശ്രയിച്ചാൽ മറ്റെല്ലാ ദേവന്മാരും നമ്മെ സഹായിക്കാൻ സന്നിഹിതരാകും ലക്ഷ്മി കടാക്ഷവും വന്നു ചേരും.
ഒരിക്കൽ ഒരു സ്ഥലത്ത് ലേലം നടക്കുന്നു. നാട്ടിലെ മികച്ച എല്ലാ വസ്തുക്കളും ഉണ്ട്. Oru വ്യവസ്ഥ ആരാണോ ആ വസ്തുക്കളുടെ ഉടമസ്ഥൻ്റെ ഫോട്ടോ വാങ്ങിക്കുന്നത് അവർക്ക് ബാക്കി എല്ലാ വസ്തുക്കളും സൗജന്യമായിരിക്കും. വളരെ കുറച്ച് പേർക്ക് ആണ് ഫോട്ടോ ഇഷ്ടമായത്. ബാക്കി ഉള്ള വസ്തുക്കൾ വലിയ വില കൊടുത്തു വാങ്ങാൻ ഒരുപാടുപേർ എത്തി. ഇത് പോലെ ആണ് ആരാണോ ഭഗവാനെ സ്വന്തമാക്കുന്നത് അവർ ബാക്കി എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനായി തീരുന്നു. പക്ഷേ അത് ചിന്ത ഉയരണം എങ്കിലും ഭഗവാൻ്റെ കരുണ ഉണ്ടാകണം എന്ന് മാത്രം.
യതഃ സര്വാണി ഭൂതാനി ഭവന്ത്യാദി യുഗാഗമേ |
യസ്മിംശ്ച പ്രലയം യാംതി പുനരേവ യുഗക്ഷയേ || 18 ||
ഓരോ യുഗാരംഭത്തിലും ആരിൽ നിന്നാണോ എല്ലാ ജീവികളും ഉത്‌ഭവിക്കുന്നത് ഓരോ യുഗാവസാനം ആരിലാണോ എല്ലാം ലയിച്ചു ചേരുന്നത്,
ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളും ആ ഈശ്വരനിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പ്ര ലയം ആണ് പ്രളയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ യുഗം അവസാനിക്കുമ്പോഴും എല്ലാം ഭഗവാനിൽ ലയിച്ചു ചേരുന്നു.
ഭഗവാൻ ആണ് നമ്മെ എല്ലാവരെയും സൃഷ്ടിച്ചു സംരക്ഷിച്ചു പോരുന്നത്. Aa ഭഗവാന് നമുക്ക് എന്താണ് യോജിച്ചത് എന്ന് അറിയാൻ കഴിയും. ഏറ്റവും നല്ലത് രക്ഷകർത്താക്കൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് പോലെ. ഒന്നും സംസാരിക്കാൻ കഴിയാത്ത പ്രായത്തിൽ ഒരു കുഞ്ഞിന് ആവശ്യമായതൊക്കെ അമ്മ അറിഞ്ഞു ചെയ്തു കൊടുക്കുന്നു. വിശക്കുമ്പോൾ ഉറക്കം വരുമ്പോൾ ഒക്കെ അമ്മ തിരിച്ചറിയുന്നത് പോലെ ആണ് ഭഗവാനും ഭക്തരെ സംരക്ഷിക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേരുന്ന സഹായങ്ങൾ അതാണ് കാണിക്കുന്നത്. നമുക്ക് ചെയ്യാൻ പറ്റുന്നത് കിട്ടിയ അനുഗ്രഹങ്ങൾ നന്ദിപൂർവ്വം സ്മരിക്കുക എന്നത് മാത്രമാണ്.ഏതൊക്കെയോ രീതിയിൽ നശിച്ചു പോകുമായിരുന്ന ജീവിതം അത് കൈകളിൽ ഏല്പിച്ചപ്പോൾ ഭദ്രമായ അനുഭവം എത്ര വേണോ പറയാൻ ഉണ്ടാകും. നമ്മൾ ചിന്തിച്ചത് പോലെ ഒന്നും അല്ല ആയി തീർന്നത്. നമ്മൾ ഭയപ്പെട്ടത് ഒന്നും അല്ല നടന്നത്. എല്ലായിടത്തും ഈശ്വരൻ്റെ കരുതൽ ഒരുപാട് കിട്ടിയതിന് നന്ദി പറയുka. നന്ദിയുള്ള മനസ് വീണ്ടും നന്മയെ ആകർഷിക്കുന്നു.
തസ്യ ലോക പ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ |
വിഷ്ണോര്നാമ സഹസ്രം മേ ശ്രുണു പാപ ഭയാപഹമ് || 19 ||
ഈ ലോകത്തിനു തന്നെ നാഥനായ, എല്ലാ പാപത്തെയും ഭയത്തേയും ഇല്ലാതെ ആക്കുന്ന ആ ഭഗവാന്റെ, ആയിരം നാമങ്ങൾ ഞാൻ ചൊല്ലാം. നീ കേട്ടുകൊള്ളുക.
ഭാവാർഥം: ശരീരത്തിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്ന സമയത്തും ഭഗവാൻ്റെ ആയിരം നാമങ്ങൾ ഓർത്തു ചൊല്ലാൻ കഴിയുക. വിഷ്ണു സഹസ്ര നാമ ജപത്തിൻ്റെ ശക്തി ആണ് ഇവിടെ പിതാമഹനെ അതിനു പ്രാപ്തമാക്കുന്നത്. ഭഗവാനിൽ ഉറച്ച മനസ്സ് ഉറക്കത്തിലും ഉള്ളിൽ ജപം നടക്കുന്ന തലത്തിലേക്ക് ഭക്തനെ ഉയർത്തുന്നു. സ്ഥിരമായി ജപിക്കുന്നവർക്ക് ഇത് അനുഭവമായിരിക്കും. ഉണരുമ്പോൾ ഒക്കെ ഈ നാമങ്ങൾ ആകും നാവില് ആദ്യം വരുന്നത്. Nammal ഉറങ്ങുമ്പോഴും ശരീരത്തിൽ ശ്വാസോച്ഛ്വാസം ഹൃദയത്തിൻ്റെ പ്രവർത്തനം എല്ലാം നടക്കുന്നുണ്ട്. നമ്മൾ ഉറങ്ങുമ്പോഴും ആത്മാവ് ഉണർന്നിരിക്കുന്നു. അതുപോലെ ജപവും നടക്കും. ഈ ലോകനാഥനായ മഹാവിഷ്ണുവിൻ്റെ ആയിരം നാമങ്ങൾ ഞാൻ പറഞ്ഞു തരാം നീ കേട്ടുകൊള്ളുക. പിതാമഹൻ ലോകജീവിതം അവസാനിക്കുന്നതിന് മുൻപ് അടുത്ത തലമുറയിലേക്ക് അധികാരം മാത്രമല്ല ജപ സംസ്കാരം കൂടെ കൈമാറുന്നു. ഭഗവാൻ്റെ ആയിരം നാമങ്ങൾ ചൊല്ലി സ്വസ്ഥമായി ഭഗവാനിൽ ലയിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. പാതിയിൽ ജീവിതം ഉപേക്ഷിച്ചു പോവുകയല്ല എല്ലാം ചെയ്തു തീർത്ത് സ്വസ്ഥമായി സമാധാനമായി വിഷ്ണുപാദം പൂകാൻ നമുക്ക് ഓരോ ആളിനും കഴിയും എന്ന് മുത്തശ്ശൻ കാണിച്ചു തരുന്നു. അന്ത്യകാലത്ത് ഭഗവദ് സ്മരണ ഉണ്ടാകാൻ ആണ് ഈ ആചരണകൾ എല്ലാം. അ തുകൊണ്ട് ഭീഷ്മർ കൊടുക്കുന്ന ഉപദേശം ആചരിച്ചു കാട്ടുന്ന മാതൃക ഓരോ മനുഷ്യനും ഉള്ളതാണ്. ഇന്ന് ആചരണ കുറയുന്നു പറയുന്നത് മാത്രം നടക്കുന്നത് കൊണ്ടാണ് ഭക്തരുടെ എണ്ണം കൂടിയിട്ടും അതിക്രമങ്ങൾ കൂടുന്നത്. ആചരിച്ചു കാണിക്കുന്നവൻ ആചാര്യൻ.
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ |
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ || 20 ||
ഭഗവാൻ എപ്പോൾ ഒക്കെ അവതാരം എടുത്തലുമത് സത്വ ഗുണപ്രധാനം ആയിരിക്കും. അങ്ങനെ ഗുണ പ്രധാനനായി ഇരിക്കുന്നതുകൊണ്ടാണ് ഗൗണാനി എന്ന് പറയുന്നത്. പ്രശസ്‌തമായ നാമങ്ങളാണോ ഋഷിമാരാൽ സ്തുതിക്കുന്നത് അവയെ ധർമ്മ അർത്ഥ കാമ മോക്ഷത്തിനായി എന്നിൽ ഇന്ന് കേട്ടുകൊള്ളുക.
ഋഷിര്നാമ്നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ ||
ഛന്ദോനുഷ്ടുപ് തഥാ ദേവോ ഭഗവാന് ദേവകീസുതഃ || 21 ||
വിഷ്ണു സഹസ്ര നാമത്തിന്റെ ഋഷി വ്യാസ ഭഗവാൻ ആണ്. വൃ
ത്തം അനുഷ്ടുപ് ആണ്. ആ ദേവകി പുത്രനെ ആണ് സഹസ്ര നാമത്തിലൂടെ സ്തുതിക്കപ്പെടുന്നത്.
ഭവാർത്ഥം: വേദങ്ങളും പുരാണങ്ങളും ഓരോ ഋഷിമാർക്ക് ധ്യാനത്തിലൂടെ വെളിപ്പെട്ടു കിട്ടുന്നതാണ്. അത് കൊണ്ട് സ്തോത്രങ്ങൾ ചൊല്ലുന്നതിന് മുൻപ് നമ്മൾ ആ ഋഷിയെയും ദേവനെയും അതിന്റെ വൃത്തത്തേയും സ്മരിക്കാറുണ്ട്.
നിരന്തരമായ സാധനയിലൂടെ ധ്യാനത്തിലൂടെ വെളിപ്പെട്ട വിവരങ്ങൾ ഋഷി തൻ്റെ ശിഷ്യന് പകർന്നു നൽകുന്നു. ശിഷ്യ പരമ്പരയിലൂടെ അത് കൈമാറപ്പെടുന്നു. വിഷ്ണു സഹസ്രനാമത്തിൻ്റെ ഋഷി വേദവ്യാസനാണ്. അനുഷ്ടുപ്പ് വൃത്തത്തിലാണ് എഴുതിയിരിക്കുന്നത്. ഓരോ മന്ത്രത്തിലും ഏതു ദേവനെ സ്തുതിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരിക്കും. ഇവിടെ ദേവകി നന്ദനന് ആണ് ദേവൻ. വിഷ്ണുവും കൃഷ്ണനും ഒന്നു തന്നെ എന്നാണ് പറഞ്ഞിരിക്കുന്നത്. ഭഗവാൻ്റെ പത്ത് അവതാരങ്ങളിൽ പൂർണ്ണ അവതാരം ആണ് ശ്രീരാമനും ശ്രീകൃഷ്ണനും. ഒരു മനുഷ്യനെ പോലെ ജനിച്ചു ജീവിച്ചു സ്വധാമത്തിലേക്ക് തിരിച്ചു പോകുന്നത് ആണ് പൂർണ്ണ അവതാരം. ബാക്കി ഒക്കെ ഒരു പ്രത്യേക ലക്ഷ്യത്തിന് അവതാരമെടുക്കുന്നു. ഇതിനെ അംശാവതാരം എന്ന് ആണ് പറയുക. മനുഷ്യർക്ക് മാതൃക ആണ് പൂർണ്ണവതാരങ്ങൾ. എങ്ങനെ ജീവിക്കണം എന്ന് ആചരിച്ചു കാണിക്കുന്നു. ശ്രീരാമൻ വിരഹ ദുഃഖത്താൽ പീഡിതനായി കാണപ്പെടുന്നു. അല്ലെങ്കിൽ ലോകത്തെ അനുകരിച്ച് കാണിക്കുന്നു. എന്നാൽ കൃഷ്ണൻ എല്ലായിപ്പോഴും സ്ഥിതപ്രജ്ഞനായാണ് കാണപ്പെട്ടത്. സ്തുതിyum നിന്ദയും ലാഭവും നഷ്ടവും ജയപരാജയങ്ങളും സമ ഭാവത്തോടെ സ്വീകരിക്കുന്ന ആളിനെ ആണ് സ്ഥിതപ്രജ്ഞൻ എന്ന് പറയുന്നത്.
അമൃതാം ശൂദ്ഭവോ ബീജം ശക്തിര്-ദേവകി നംദനഃ |
ത്രിസാമാ ഹൃദയം തസ്യ ശാംത്യര്ഥേ വിനിയുജ്യതേ || 22 ||
``അമൃതാം ശൂദ്ഭവ'' ഇതാണ് ബീജ മന്ത്രം. ``ദേവകീ നന്ദന'' എന്നതാണ് ശക്തി മന്ത്രം. ഹൃദയ മന്ത്രം ``ത്രിസാമാവും ശാന്തി വിനിയോഗവും ആകുന്നു.
(ഋഷി, ഛന്ദസ്സ്, ദേവത ബീജം ശക്തി, ഹൃദയം, വിനിയോഗം എല്ലാം മന്ത്രത്തിന്റെ അംഗങ്ങൾ ആണ്. അങ്ങനെ അംഗ വിന്യാസത്തോടെ മന്ത്രമായി ജപിക്കണം എങ്കിൽ ഗുരുമുഖത്തു നിന്ന് ഉപദേശം നേടേണ്ടത് ആണ്. സാധാരണക്കാർക്ക് നാമാവലി ആയിട്ടും സ്തോത്രമായും ചൊല്ലാൻ ഗുരു ഉപദേശം ആവശ്യമില്ല.)
സഹസ്രനാമം പൂജാരിമാർ മന്ത്രമായി പഠിച്ചു ജപിക്കാറുണ്ട്. അതിനാണ് മന്ത്രത്തിൻ്റെ അംഗങ്ങൾ ആവശ്യമായി വരിക. നാമാവലി യും സ്തോത്രമായും സാധാരണ ഭക്തർക്ക് ജപിക്കുമ്പോൾ അംഗന്യാസം അറിയേണ്ട ആവശ്യം ഇല്ല. സഹസ്ര നാമം പഠിക്കാൻ ഉള്ള എളുപ്പവഴി നമവലി ചൊല്ലി പഠിക്കുന്നതാണ്. നിർത്തി നിർത്തി ഓരോ നാമം പറയുമ്പോൾ വേഗത്തിൽ വാക്കുകൾ മനസ്സിലാകും. കൂട്ടക്ഷരങ്ങൾ വരുന്നത് സന്ധി ചേർന്ന് വരുന്നതൊക്കെ സഹസ്രനാമം വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കഴിയുന്നതും തെറ്റാതെ ജപിച്ചു പഠിക്കണം. ഒരിക്കൽ തെറ്റായി പഠിച്ചാൽ അതാണ് മനസിൽ ഇറക്കുക. എത്ര തന്നെ അറിയുന്ന ആളിന് നാവ് പിഴക്കാം. തെറ്റിച്ച് ചൊല്ലിയാൽ കുംഭകർണനെ പോലെ തെറ്റായ ഫലം കൊണ്ട് വരും. ഭഗവാന് aa രൂപത്തിൽ ഒക്കെ അവതാരം എടുക്കേണ്ടി വരും. പരമ ഭക്തനായ പൂനത്തണം ഭക്തി പ്രഹർഷത്തിൽ പദ്മനാഭോ മര പ്രഭു എന്ന് ചൊല്ലുമ്പോൾ ചുറ്റും നിന്ന പണ്ഡിതർ കളിയാക്കി എന്നും. അപ്പൊൾ ഞാൻ മരപ്രഭുവും ആണ് എന്ന് ഗുരുവായൂർ ശ്രീകോവിലിൽ നിന്ന് അശരീരി ഉണ്ടായി എന്നും പിൽക്കാലത്ത് മരപ്രഭു വിഗ്രഹം സ്ഥാപിച്ചു എന്ന കഥ ഇവിടെ സ്മരിക്കാം. ഒരു ക്ലാസ് പഠിച്ചു കഴിഞ്ഞു അധ്യാപകൻ ആകുന്ന ഇന്നത്തെ പ്രവണത തീരെ ശരിയല്ല. തെറ്റ് പറഞ്ഞു പറഞ്ഞു ശരിയാകും എന്ന് ചിന്മയാനന്ദജി പറഞ്ഞത് വീട്ടിൽ ചൊല്ലി ശീലിക്കാൻ ആണ്. മറ്റുള്ളവർ കേൾക്കെ ചൊല്ലുമ്പോൾ തെറ്റ് വരാതെ ശ്രദ്ധിച്ചു ചൊല്ലണം. തെറ്റിയാൽ തിരുത്തി വായിക്കുകയും വേണം.
വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം||
അനേകരൂപ ദൈത്യാന്തം നമാമി പുരുഷോത്തമം|| 23 ||
സർവ വ്യാപിയും എപ്പോഴും ജയിക്കുന്നവനും മഹാ വിഷ്ണു എന്ന് നാമധേയമുള്ള എല്ലാത്തിനും പ്രഭു ആയിരിക്കുന്ന മഹാത്മാവായ ഈശ്വരനായിരിക്കുന്ന അനേക രൂപങ്ങൾ സ്വീകരിച്ചു രാക്ഷസ നിഗ്രഹം നടത്തിയ സാക്ഷാൽ പുരുഷോത്തമനെ ഞാനിതാ നമസ്കരിക്കുന്നു.
ഭാവാർത്ഥം: ഈശ്വര ചൈതന്യം എല്ലായിടവും വ്യാപിച്ചിരിക്കുന്നു. ആ ഭഗവാൻ്റെ ശരീരത്തിൽ ചവിട്ടി ആണ് നാം നടക്കുന്നതും പ്രവൃത്തി ചെയ്യുന്നതും എല്ലാം എല്ലാം. അത് കൊണ്ടാണ് ആദ്യം ഭൂമിയിൽ ചവിട്ടുന്നതിന് മുൻപ് രാവിലെ ഉണർന്ന ഉടനെ നമ്മൾ ഭൂവന്ദനം ചെയ്യുന്നത്.കുട്ടികൾക്ക് അതൊന്നും പകർന്നു കൊടുക്കാൻ ഇന്നത്തെ രക്ഷകർത്താക്കൾക്ക് അറിയില്ല. അങ്ങനെ ചെയ്യുന്നവരോട് ആദരവ് തോന്നുന്നതിന് പകരം അവരെ ഒറ്റപ്പെടുത്താനും താഴ്ത്തി കെട്ടാനും ഉള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഭഗവാൻ എല്ലാ കാലത്തും ജയിക്കുന്നു അത് പോലെ തന്നോട് അടുക്കുന്നവരെ ജയിപ്പിക്കുകയും ചെയ്യുന്നു. ചന്ദന മരത്തിൽ ചാരിയാൽ ചന്ദനം മണക്കും എന്ന് പറയുന്നത് പോലെ നമ്മൾ ഭഗവാനോട് ചേർബോൾ വിജയം നമ്മെ അനുഗ്രഹിക്കുന്നു. ഇത് പറയുമ്പോൾ വെറുതെ ഇരുന്നു വിജയം നേടാം എന്നല്ല കഴിവിൻ്റെ പരമാവധി ശ്രമിക്കുക കൂടെ നാമജപവും കൂടെ ഉണ്ടാവുക. അങ്ങനെ ശ്രമിക്കുന്നവരെ ഭഗവാൻ ഉയർത്തി വിടുക തന്നെ ചെയ്യും. ഈശ്വരൻ ആണ് എല്ലാത്തിൻ്റെയും ഉടമസ്ഥൻ. അവിടെ നിന്ന് എന്തു തരണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ പ്രവൃത്തികൾ ആണ്. രാക്ഷസ നിഗ്രഹത്തിനായി ഭഗവാൻ രൂപം എടുക്കുന്നു. നമ്മുടെ ഉള്ളിലെ രാക്ഷസന്മാർ ആയ കാമ ക്രോധ ലോഭ മോഹ മദ മാത്സര്യങ്ങൾ ആണ് ഈശ്വരൻ ഇല്ലാതെ ആക്കുന്നത്. ഒരാൾ മാറാൻ തയ്യാറായാൽ ഭഗവാൻ പറയുന്നത് അനുസരിച്ചു നടന്നാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സാധ്യമാണ്. ഒരു കറുത്ത പെയിൻ്റിൽ വെളുപ്പ് ചേർത്ത് കൊണ്ടിരുന്നാൽ ഒരു ഘട്ടത്തിൽ കറുപ്പ് വെളുപ്പായി തീരും. പലപ്പോഴും സംഭവിക്കുന്നത് ചെറിയ നേട്ടങ്ങളിൽ വല്ലാതെ അഹങ്കരിക്കുന്നു. അപ്പൊൾ താഴേക്ക് പതിക്കുന്നു. സ്ഥിരോത്സഹം ആണ് വിജയത്തിന് ചവിട്ടുപടി. എപ്പോൾ വന്ന വഴി മറക്കുന്നുവോ അവിടെ പതനം തുടങ്ങുന്നു. മുകളിലേക്ക് കയറാൻ വലിയ പ്രയാസമാണ്. പക്ഷേ താഴേക്ക് വരാൻ ഒരു നിമിഷം മതി ആകും. ഈശ്വര സ്മരണയോടെ സ്ഥിരമായി അധ്വാനിക്കുക ഭഗവാൻ മുന്നോട്ടുള്ള വഴി തെളിയിക്കുക തന്നെ ചെയ്യും.ഈശ്വരൻ ഭഗവാൻ എന്ന വാക്കുകളിൽ കുടുങ്ങി പോകേണ്ട സത്യം ധർമം അഹിംസ തുടങ്ങിയ സാധനകൾ തന്നെ ആണ് ഈശ്വരൻ എന്ന് തിരിച്ചറിയുക. സത്യം പറയുന്നത് ആർക്കും ഇഷ്ടമാകണം എന്നില്ല. എപ്പോഴും സത്യം തന്നെ പറയുക. പ്രവൃത്തികളിൽ സത്യസന്ധത പാലിക്കുക.അച്ഛനമ്മമാരോടും ബാക്കി കൂടെ ഉള്ളവരോടും ഉള്ള കടമ മറക്കാതിരിക്കുക. മനസ് കൊണ്ട് പോലും മറ്റുള്ളവരുടെ പതനം ആഗ്രഹിക്കാതിരിക്കുക. പറ്റിപ്പോയ തെറ്റുകളിൽ പശ്ചാത്തപിക്കുക. അതിലെ പാഠങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് മുതൽക്കൂട്ട് ആകും.
കേശവഃ പാതു മേ പാദൗ ജംഘേ നാരായണോ മമ
മാധവോ മി കടിം പാതു ഗോവിന്ദോ ഗുഹ്യമേവ ച 24
എന്റെ പാദങ്ങൾ കേശവനും കണംകാലുകൾ നാരായണനും അരക്കെട്ട് മാധവനും ഗുഹ്യ ഭാഗം ഗോവിന്ദനും രക്ഷിക്കട്ടെ.
ഭാവർതം: ഇനി ശരീരത്തിൻ്റെ ഓരോ ഭാഗവും ഭഗവാൻ രക്ഷിക്കട്ടെ എന്ന പ്രാർത്ഥന ആണ്. ഇന്നത്തെ മറിയ സാഹചര്യത്തിൽ കുട്ടികൾ ഒക്കെ വളരെ അധികം ദൂരെ പഠിക്കാനും ജോലിക്കും ഒക്കെ ആയി പോകുന്നുണ്ട്. രാത്രി എന്നോ പകൽ എന്നോ വ്യത്യാസമില്ലാതെ അവർ സഞ്ചരിക്കുന്നു. അവരോടൊപ്പം രക്ഷകർത്താക്കൾക്ക് എപ്പോഴും സഞ്ചരിക്കാൻ പറ്റി എന്ന് വരില്ല. അങ്ങനെ ഉള്ള അവസരത്തിൽ അവരുടെ തൊട്ടു അടുത്ത് നിൽക്കുന്ന ഒരേഒരു ശക്തി അത് ആത്മബലം ആണ്. തന്നെ സംരക്ഷിക്കേണ്ടത് താൻ തന്നെ ആണ് എന്ന തിരിച്ചറിവ്. ആത്മ ബലം കൂട്ടാൻ നാമ ജപത്തിനു വലിയ ശക്തി ഉണ്ട്. അത് പോലെ ധ്യാനം ഒരു 10- 20 മിനുട്ട് നിശബ്ദമായി ഈശ്വരനെ പ്രാർത്ഥിക്കുക. വല്ലാത്ത ശക്തി വന്നു ചേരുന്നത് അറിയാൻ കഴിയും. ഏത് സാഹചര്യവും നേരിടാൻ ഇത്തരം പ്രാർത്ഥന അവനെ കരുതാനാക്കും ഓർക്കുക കയ്യബലത്തിനും മുകളിൽ വരുന്നതാണ് ആത്മബലം എന്ന സത്യം. പലപ്പോഴും അഛൻ തകർന്നു നിൽക്കുന്ന അവസരത്തിൽ അമ്മ കോരുത്തോട് കുടുമത്തെ നയിക്കുന്ന എത്രയോ ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് കൊണ്ടാണ് ഋഷിമാർ പറഞ്ഞു വച്ചത് "യത്ര നാര്യസ്തു പൂജ്യന്തേ രമന്തെ തത്ര ദേവത."
സ്ത്രീയെ ആരാധിക്കുന്ന ഇടങ്ങളിൽ ദേവതമാർ വസിക്കുന്നു. സ്ത്രീ ശക്തി യുടെ അംശമാണ്. അത് തിരിച്ചറിഞ്ഞു അവളെയും വന്ദിക്കുന്ന സ്ഥലങ്ങൾ ആണ് വിജയിച്ചു കാണാറുള്ളത്. സ്ത്രീകളെ തരം താഴ്ത്തുന്ന സമൂഹം നശിച്ചു പോകുന്നു. പുരാണങ്ങളിലും പുരുഷന് ഒപ്പം നിന്ന അവരെ നേർവഴി നയിച്ച സന്യാസ സമൂഹത്തെ വരെ കാണാം. അനസൂയ,അരുന്ധതി തുടങ്ങിയ മുനി പത്നിമാർ.
നാഭിം വിഷ്ണുസ്തു മേ പാതു ജഠരം മധുസൂദനഃ
ഉരസ്ത്രിവിക്രമഃ പാതു ഹൃദയം പാതു വാമന: 25
എന്റെ നാഭിപ്രദേശം മഹാ വിഷ്ണുവും വയർ മധു സൂദനനും വക്ഷസ്സ് ത്രി വിക്രമനും ഹൃദയം വാമന മൂർത്തിയും രക്ഷിക്കട്ടെ.
Bഭാവാർത്ഥം:ഭഗവാന്റെ നാല് ദിവ്യായുധങ്ങൾ നാലു തൃക്കൈകളിൽ 24 രീതിയിൽ ധരിക്കാൻ കഴിയും. അങ്ങനെ മാറി മാറി ധരിക്കുമ്പോൾ സ്വരൂപ ധ്യാനത്തിന് 24 മൂർത്തികളെ ലഭിക്കുന്നു. അവയിൽ പന്ത്രണ്ട് മൂർത്തികളെ ആണ് സ്വരൂപ ധ്യാനത്തിന് സ്‌മരിക്കുന്നത്.
കേശവൻ , നാരായണൻ, മാധവൻ, ഗോവിന്ദൻ വിഷ്ണു, മധുസൂദനൻ , ത്രിവിക്രമൻ, വാമനൻ ശ്രീധരൻ, ഹൃഷീകേശൻ, പദ്മനാഭൻ, ദാമോദരൻ എന്നിവയാണ് ആ പന്ത്രണ്ടു മൂർത്തികൾ.
ആ പന്ത്രണ്ട് മൂർത്തികളെ സ്മരിക്കുന്നത് തന്നെ അത്യന്തം അനുഗ്രഹ ദായകമാകുന്നു. നാമാവലിയും മനനവും തമ്മിലുള്ള വ്യത്യാസം ഭഗവാൻ്റെ നാമങ്ങൾ ജപിക്കുന്നത് അദ്ദേഹത്തിൻ്റെ ഓരോ ലീലകളടുമ്പോഴും ഉള്ള പേര് സ്മരിക്കുന്നത് നാമജപം. ഭഗവാൻ്റെ അസംഖ്യം ലീലകൾ ഓർത്തു സന്തോഷിക്കുന്നത് മനനം. എങ്ങനെ ആയാലും ഭഗവാനെ ഓർത്തു കൊണ്ടിരുന്നാൽ അതിലും ആയിരം ഇരട്ടി ഭഗവാൻ നമ്മളെ ഓർക്കും എന്നതാണ്. ചില മനുഷ്യരെ കണ്ടിട്ടില്ലേ എത്ര വഴക്കു പറഞ്ഞാലും അത്യാവശ്യത്തിന് വീണ്ടും നമ്മളെ തന്നെ വിളിക്കും. അവർ പറയുന്നത് മനസ്സിലാകുന്നത് നമുക്ക് മാത്രമായത് കൊണ്ടാണ്. അത് പോലെ കഷ്ടതകളിൽ ഭഗവാനോട് വരെ കലഹിക്കും വീണ്ടും അവിടുത്തെ വിളിച്ചു നമ്മൾ പ്രാർത്ഥിക്കും. അമ്മ തല്ലുമ്പോഴും കുട്ടി അമ്മേ അമ്മേ എന്ന് വിളിച്ചാണ് കരയുക. അത് പോലെ ഈശ്വരൻ നമ്മെ ഓർക്കുമ്പോൾ ആണ് നമുക്ക് ഈശ്വര ചിന്ത വരുന്നത് എന്ന് പറയാറുണ്ട് . ഭഗം എന്നാൽ ഐശ്വര്യ, ധർമ്മം, യശസ്സ്, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം/മോക്ഷം)
എന്നി ആറു ഗുണങ്ങൾ ഉള്ള ആൾ എന്നാണ് അർഥം. ഭഗവദ് സ്മരണ കൊണ്ട് ഈ ഗുണങ്ങൾ സാധകനും വന്നു ചേരുന്നു.
ശ്രീധര: പാതു മേ കണ്ഠം ഋഷീകേശോ മുഖം മമ
പദ്മനാഭസ്തു നയനേ ശിരോ ദാമോദരോ മമ 26
കഴുത്തു ശ്രീധരനും മുഖം ഹൃഷീകേശനും കണ്ണുകൾ പദ്മനാഭനും ശിരസ് ദാമോദരനും രക്ഷിക്കട്ടെ. ആത്മ രക്ഷാർത്ഥം ജപിക്കുന്ന മന്ത്രങ്ങൾ ആണ് ഇത്.
ഭാവാർത്ഥം: സ്വരൂപ ധ്യാനത്തിന് ഉള്ള മൂർത്തിയുടെ ഓരോ പേരിൻ്റെയും അർഥം ഒന്ന് ചിന്തിക്കാം. കേശി എന്ന അസുരനെീനിഗ്രഹിച്ചത് കൊണ്ട് മനോഹരമായ ചുരുണ്ട് ഇടതൂർന്ന കേശം ഉള്ളത് കൊണ്ടും കേശവൻ എന്ന പേര് വന്നു. നാരം എന്നതു ജലം ആണ്. അങ്ങനെ കാരണ ജലത്തിൽ ശയിക്കുന്നത് കൊണ്ട് പാൽക്കടലിൽ ശയിക്കുന്നത് കൊണ്ട് നാരായണൻ. മാ എന്നൽ ലക്ഷ്മി ദേവിയുടെ മറ്റൊരു പേരാണ്. ലക്ഷ്മി പതി ആയത് കൊണ്ട് മാധവൻ ആയി. ഗോക്കളുടെ സംരക്ഷകൻ ആയത് കൊണ്ട് ഗോവിന്ദൻ. എങ്ങും വ്യാപിച്ചു നിൽക്കുന്നത് കൊണ്ട് വിഷ്ണു. മധു എന്ന രാക്ഷസനെ വധിച്ചത് കൊണ്ട് മധുസൂദനൻ. ഏറ്റവും വിക്രമം ഉള്ള ഭഗവാൻ ആയത് കൊണ്ട് ത്രിവിക്രമൻ. വാമന മൂർത്തി ആയി അവതാരം എടുത്തത് കൊണ്ട് വാമനൻ. ഭഗവാൻ്റെ വക്ഷസ്സിൽ ശ്രീവത്സം enna bhrugu മുനിയുടെ പാദം പറഞ്ഞിട്ടുള്ളത് കൊണ്ട് ശ്രീധരൻ. മഹാ വിഷ്ണു ധ്യാനം കൊണ്ട് ഇന്ദ്രിയ നിഗ്രഹം സാധ്യമാണ്. അത് കൊണ്ട് ഹൃഷീകേശൻ. നാഭിയിൽ നിന്ന് ഉയർന്നു പൊങ്ങി നിൽക്കുന്ന താമര ഉള്ളത് കൊണ്ട് പത്മനാഭൻ. ദാമം ചരട് ആണ്. കുഞ്ഞിനെ വയറ്റത്ത് ചരട് ബന്ധിച്ചു ഉരലിൽ കെട്ടിയിട്ടത് കൊണ്ട് ദാമോദരൻ.
ഏവമേതാനി നാമാനി ജപകാലേ വിശേഷതഃ
വിന്യസേദാത്മരക്ഷാർത്ഥം സർവ്വ മംഗള സിദ്ധയേ 27
ഭഗവാന്റെ നാല് ദിവ്യായുധങ്ങൾ നാലു തൃക്കൈകളിൽ 24 രീതിയിൽ ധരിക്കാൻ കഴിയും. അങ്ങനെ മാറി മാറി ധരിക്കുമ്പോൾ സ്വരൂപ ധ്യാനത്തിന് 24 മൂർത്തികളെ ലഭിക്കുന്നു. അവയിൽ പന്ത്രണ്ട് മൂർത്തികളെ ആണ് സ്വരൂപ ധ്യാനത്തിന് സ്‌മരിക്കുന്നത്.
കേശവൻ , നാരായണൻ, മാധവൻ, ഗോവിന്ദൻ വിഷ്ണു, മധുസൂദനൻ , ത്രിവിക്രമൻ, വാമനൻ ശ്രീധരൻ, ഹൃഷീകേശൻ, പദ്മനാഭൻ, ദാമോദരൻ എന്നിവയാണ് ആ പന്ത്രണ്ടു മൂർത്തികൾ.
ഏവമേതാനി നാമാനി ജപകാലേ വിശേഷതഃ
വിന്യസേദാത്മരക്ഷാർത്ഥം സർവ്വ മംഗള സിദ്ധയേ 27
ഇങ്ങനെ ഉള്ള ഭഗവാൻ്റെ 12 നാമങ്ങൾ അതി രാവിലെ ജപിക്കുന്നത് വിശേഷമാണ്. ആത്മ രക്ഷാകവചം ആണ് ഈ മന്ത്രങ്ങൾ.
ഭാവാർത്ഥം: ഒരു ദിവസം തുടങ്ങുമ്പോൾ ആദ്യം നാമം ജപിക്കുന്നത് ആണ് ഉത്തമം. ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുമ്പോൾ എല്ലായിടവും നിശബ്ദത ആയിരിക്കും. അത് കൊണ്ട് കൂടുതൽ ശ്രദ്ധയോടെ ജപം സാധ്യമാകുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ oxygen ഉള്ള സമയം ആയത് കൊണ്ട് ശ്വസന വ്യായാമങ്ങൾക്ക് പറ്റിയ സമയം ആണ് പുലർകാലം. നാല് മണി മുതൽ ആറ് മണി വരെ യാണ് ബ്രഹ്മ മുഹൂർത്തം. സഹസ്രനാമം കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ പറഞ്ഞാൽ അത് ശ്വാസകോശത്തിന് നല്ലൊരു വ്യായാമം ആണ്. സാധാരണ ശ്വാസകോശത്തിൻ്റെ 60% മാത്രമാണ് ഉപയോഗിക്കുന്നത്. സഹസ്ര നാമം ജപിക്കുമ്പോൾ ശ്വസന വ്യായാമങ്ങൾ ചെയ്യുമ്പോൾ ശ്വാസകോശത്തിൻ്റെ 90% ഉപയോഗിക്കപ്പെടുന്നു. ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ചെയ്യുന്നവർ വിഷ്ണുവിൻ്റെ ഈ 12 നാമങ്ങൾ ആവർത്തിച്ചു ജപിക്കുന്നു. സരസ്വതി യാമം എന്നും ഈ സമയത്തെ വിളിക്കുന്നു. സരസ്വതി ദേവി ഉണർന്നു പ്രവർത്തിക്കുന്ന സമയം ആണ് സരസ്വതി യാമം. പലപ്പോഴും സങ്കീർണ്ണമായ വിഷയങ്ങൾ വെളുപ്പിന് പഠിക്കുമ്പോഴോ സോൾവ് ചെയ്യുമ്പോഴോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല എന്നത് അനുഭവം ഉള്ള കാര്യമാണല്ലോ.
ഭഗവാന്റെ നാല് ദിവ്യായുധങ്ങൾ നാലു തൃക്കൈകളിൽ 24 രീതിയിൽ ധരിക്കാൻ കഴിയും. അങ്ങനെ മാറി മാറി ധരിക്കുമ്പോൾ സ്വരൂപ ധ്യാനത്തിന് 24 മൂർത്തികളെ ലഭിക്കുന്നു. അവയിൽ പന്ത്രണ്ട് മൂർത്തികളെ ആണ് സ്വരൂപ ധ്യാനത്തിന് സ്‌മരിക്കുന്നത്.
കേശവൻ , നാരായണൻ, മാധവൻ, ഗോവിന്ദൻ വിഷ്ണു, മധുസൂദനൻ , ത്രിവിക്രമൻ, വാമനൻ ശ്രീധരൻ, ഹൃഷീകേശൻ, പദ്മനാഭൻ, ദാമോദരൻ എന്നിവയാണ് ആ പന്ത്രണ്ടു മൂർത്തികൾ.
പൂർവ ന്യാസഃ
അസ്യ ശ്രീ വിഷ്ണോർ ദിവ്യ സഹസ്രനാമ സ്തോത്ര മഹാമന്ത്രസ്യ ||
ശ്രീ വേദ വ്യാസോ ഭഗവാന് ഋഷിഃ |
അനുഷ്ടുപ് ഛന്ദഃ|
ശ്രീ മഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരായണോ ദേവതാ |
അമൃതാം ശൂദ്ഭവോ ഭാനുരിതി ബീജം|
ദേവകീ നന്ദനഃ സ്രഷ്ടേതി ശക്തിഃ |
ഉദ്ഭവഃ, ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ|
ശംഖഭൃന്നന്ദകീ ചക്രീതി കീലകം|
ശാർങ്ഗ ധന്വാ ഗദാധര ഇത്യസ്ത്രം|
രഥാംഗ പാണി രക്ഷോഭ്യ ഇതി നേത്രം |
ത്രിസാമാ സാമഗഃ സാമേതി കവചം|
ആനന്ദം പരബ്രഹ്മേതി യോനിഃ |
ഋതുഃ സുദര്ശനഃ കാല ഇതി ദിഗ്ബന്ധഃ ||
ശ്രീ വിശ്വരൂപ ഇതി ധ്യാനം|
ശ്രീ മഹാവിഷ്ണു പ്രീത്യര്ഥേ സഹസ്ര നാമ ജപേ വിനിയോഗഃ |
ഈ സ്തോത്രത്തിന്റെ ഋഷി വേദ വ്യാസനും വൃത്തം അനുഷ്ടുപ്പ് ആണ്. മഹാവിഷ്ണു പരമാത്മാവും ശ്രീ നാരായണൻ ആണ് ദേവത. അമൃതാം ശൂദ്ഭവോ ഭാനു ആണ് മന്ത്രം. ``ദേവകീ നന്ദനഃ സ്രഷ്ട'' ആണ് ശക്തി മന്ത്രം. ഉദ്ഭവഃ, ക്ഷോഭണോ ദേവ-പരമ മന്ത്രം. ശംഖഭൃന്നന്ദകീ ചക്രി -കീലക മന്ത്രം. ശാർങ്ഗ ധന്വാ ഗദാധര- അസ്ത്ര മന്ത്രം. രഥാംഗ പാണി രക്ഷോഭ്യ - നേത്രം ത്രിസാമാ സാമഗഃ സാമ:- കവച മന്ത്രം. ആനന്ദം പരബ്രഹ്മേതി - യോനിഃ ഋതുഃ സുദര്ശനഃ കാല ഇതി ദിഗ്ബന്ധഃ, ശ്രീ വിശ്വരൂപ -ധ്യാന മന്ത്രം ജപം കൊണ്ട്മ ഹാവിഷ്ണു പ്രീതി ഉണ്ടാകുന്നു.
(ഋഷി, ഛന്ദസ്സ്, ദേവത ബീജം ശക്തി, ഹൃദയം, വിനിയോഗം എല്ലാം മന്ത്രത്തിന്റെ അംഗങ്ങൾ ആണ്. അങ്ങനെ അംഗത്വ വിന്യാസത്തോടെ മന്ത്രമായി ജപിക്കണം എങ്കിൽ ഗുരുമുഖത്തു നിന്ന് ഉപദേശം നേടേണ്ടത് ആണ്. സാധാരണക്കാർക്ക് നാമാവലി ആയിട്ടും സ്തോത്രമായും ചൊല്ലാൻ ഗുരു ഉപദേശം ആവശ്യമില്ല.)
ധ്യാനം
ക്ഷീരോധന്വത് പ്രദേശേ ശുചിമണി വിലസത് സൈകതേ മൗക്തികാനാമ് |
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണി നിഭൈര്-മൗക്തികൈര്-മംഡിതാംഗഃ |
ശുഭ്രൈരഭ്രൈ രദഭ്രൈ രുപരിവിരചിതൈര്-മുക്ത പീയൂഷ വര്ഷൈഃ
ആനംദീ നഃ പുനീയാ ദരിനലിന ഗദാ ശംഖപാണിര്-മുകുംദഃ || 1 ||
ഭൂഃ പാദൗ യസ്യ നാഭിര്-വിയദസുര നിലശ്ചംദ്ര സൂര്യൗ ച നേത്രേ |
കര്ണാവാശാഃ ശിരോദ്യൗര്-മുഖമപി ദഹനോ യസ്യ വാസ്തേയ മബ്ധിഃ |
അംതസ്ഥം യസ്യ വിശ്വം സുര നരഖഗഗോ ഭോഗി ഗംധര്വ ദൈത്യൈഃ |
ചിത്രം രം രമ്യതേ തം ത്രിഭുവന വപുശം വിഷ്ണുമീശം നമാമി || 2 ||
ഓം നമോ ഭഗവതേ വാസുദേവായ !
Comments
Post a Comment