സഹസ്രനാമം 51-75

 ധര്മഗുപ്-ധര്മകൃദ്-ധര്മീ സദസത്-ക്ഷരമക്ഷരം ||

അവിജ്ഞാതാ സഹസ്ത്രാംശുര്-വിധാതാ കൃതലക്ഷണഃ || 51 || 


 ധര്മഗുപ് --  ധർമത്തെ ഗോപനം ചെയ്യുന്നവൻ. ധർമത്തെ പാലിക്കുന്ന ഭഗവാൻ  

ധര്മകൃദ് --  ഏതു കുലത്തിൽ ജനിച്ചാലും അതിനു അനുസരിച്ചു ജീവിച്ചു കാണിക്കുന്നു. ശ്രീരാമ അവതാരത്തിൽ ക്ഷത്രീയ ധർമ്മം ആചരിച്ചു കാണിക്കുന്നു. ത്രിഗുണാതീതൻ ആയതു കൊണ്ട് ഭഗവാന് അതൊക്കെ സാധിക്കുന്നു 

ധര്മീ --  ധർമത്തെ ആചരിച്ചു കാണിക്കുന്ന ഭഗവാൻ 

സത് -- 

സത്

ക്ഷരം   -- നശിക്കുന്നതും 

ക്ഷരം  --  നശിക്കാത്ത ചൈതന്യം 

അവിജ്ഞാതാ  -- കർത്താവോ ഭോക്താവോ  അല്ലാത്ത ചൈതന്യമാണ് എന്ന് അറിയുന്ന സ്വാമി 

സഹസ്രാംശു: -- ആയിരം സൂര്യന്മാർ ഉദിച്ചത് പോലെ ആണ് ഭഗവാൻറെ പ്രകാശം 

വിധാതാ -- വിശേഷേണ ഈ പ്രപഞ്ചത്തെ താങ്ങി നിർത്തുന്നവൻ 

കൃതലക്ഷണഃ  -- സ്വയം വെളിപ്പെടുത്തുന്ന ലക്ഷണങ്ങൾ ഉള്ള ഭഗവൻ  ഭഗവാൻ 


ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂത മഹേശ്വരഃ |
ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്-ഗുരുഃ || 52 ||


ഗഭസ്തിനേമിഃ--വൃത്താകൃതിയിൽ ഉള്ള സൂര്യ മണ്ഡലത്തിന് ആണ് ഗഭസ്തി ചക്രം എന്ന് പേര്. മണ്ഡലത്തിൽ ആത്മാവായി സ്ഥിതി ചെയ്യുന്ന ദേവൻ 


സത്ത്വസ്ഥഃ --പ്രകാശ സ്വരൂപത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ 

സിംഹോ-- വീര ശൂര പരാക്രമി ആയിട്ടുമുള്ള ദേവൻ, നരന്മാരിൽ ശ്രേഷ്ഠൻ ആയ ഭഗവാൻ 

ഭൂത മഹേശ്വരഃ-- എല്ലാ ഭൂതങ്ങളുടെയും ഈശ്വരൻ ആയി വിളങ്ങുന്ന ഭഗവാൻ 

ആദിദേവോ -- ആദിയിൽ ഇവിടെ ഉണ്ടായ ഭഗവാൻ, സകല ജീവജാലങ്ങളെയും തന്നിലേക്കു സ്വീകരിക്കുന്നവൻ  

മഹാദേവോ -- ദേവാധിദേവൻ 

ദേവേശോ -- 

ദേവഭൃദ്-ഗുരുഃ -- 


ഉത്തരോ ഗോപതിര്-ഗോപ്താ ജ്ഞാനഗമ്യഃ പുരാതനഃ |

ശരീര ഭൂതഭൃദ് ഭോക്താ കപീംദ്രോ ഭൂരിദക്ഷിണഃ || 53 ||

ഉത്തരോ -- സംസാര സാഗരത്തിൽ നിന്ന് ഉത്തരണം ചെയ്യുന്നവൻ'

ഗോപതി: -- ഭൂമിയുടെ പതി, ഗോപ വേഷത്തെ ധരിച്ചു കൊണ്ട് ഗോക്കളെ പാലിച്ചു നടന്ന ഭഗവാൻ 

ഗോപ്താ--  സർവ ഭൂതങ്ങളെയും പരിപാലിക്കുന്നവൻ 

ജ്ഞാനഗമ്യഃ -- ജ്ഞാനം കൊണ്ടാണ് ഭഗവാന്റെ മഹിമയെ അറിയാൻ പറ്റൂ 

പുരാതനഃ -- പണ്ടേക്കും പണ്ടേ ഉള്ളത് 

ശരീര ഭൂതഭൃദ് -- പ്രാണ രൂപത്തിൽ ശരീരങ്ങളെ ഭരിക്കുന്നവൻ 

ഭോക്താ -- ശരീരമെടുത്തു പരമാനന്ദത്തെ അനുഭവിക്കുന്നവൻ 

കപീംദ്രോ -- ശ്രേഷ്ഠരായ വാനരർ , വരാഹ മൂർത്തി 

ഭൂരിദക്ഷിണഃ --മാതൃക ആയി യജ്ഞങ്ങൾ ചെയ്യുന്നവർക്ക് ദാനം ചെയ്യുന്നവൻ 

സോമപോ‌உമൃതപഃ സോമഃ പുരുജിത് പുരുസത്തമഃ |
വിനയോ ജയഃ സത്യസംധോ ദാശാര്ഹഃ സാത്വതാം പതിഃ || 54 ||

സോമപ: --സോമരസം പാനം ചെയ്യുന്ന ദേവൻ 

അമൃതപഃ --അമൃതത്തെ പാനം ചെയ്യുന്നവൻ 

സോമഃ -- ചന്ദ്രൻ ആയി ഔഷധികളെ പോഷിപ്പിക്കുന്നവൻ , സ+ഉമ 

പുരുജിത് --വളരെ ശത്രുക്കളെ ജയിച്ചതിനാൽ 

പുരുസത്തമഃ -- വിശ്വം നിറഞ്ഞ പുരുഷൻ 
വിനയ: ദുഷ്ടന്മാരുടെ വിനയെ ചെയ്യുന്നവൻ 

ജയഃ --ജയിക്കുന്നവൻ  

സത്യസംധോ -- 

ദാശാര്ഹഃ --ഭഗവാൻ  ദാനത്തിനു അർഹൻ കർമങ്ങൾ എല്ലാം ഭഗവാനിൽ അർപ്പിച്ചു ചെയ്യണം, യദുകുലത്തിലെ രാജാവ് ആയിരുന്നു ദശാർഹൻ. ആ കുലത്തിൽ ജനിച്ചത് എന്ന അർഥത്തിൽ  

സാത്വതാം പതിഃ--യാദവന്മാരുടെ രക്ഷകൻ , അതൊരു തന്ത്രം ഉണ്ട് അത് ചൊല്ലിക്കൊടുക്കുന്നവരുടെ നാഥൻ 


ജീവോ വിനയിതാ സാക്ഷീ മുകുംദോ‌உമിത വിക്രമഃ |
അംഭോനിധിരനംതാത്മാ മഹോദധി ശയോംതകഃ || 55 ||

ജീവ: -- ജീവാത്മാ റോപ്പേന ശരീരത്തിൽ വസിക്കുന്നവൻ 

വിനയിതാ സാക്ഷീ-- ഉള്ളിലെ വിചാരങ്ങൾ അറിയുന്നവൻ (കപട വിനയം അറിയാൻ പറ്റുന്നത് ഭഗവാന് ആണ്  

മുകുംദ:--മുക്തിയെ കൊടുക്കുന്നവൻ 

‌അമിത വിക്രമഃ -- അളക്കാൻ പറ്റാത്ത പദവിന്യാസത്തോടു കൂടിയവൻ  

അംഭോനിധി:-- ദേവന്മാർക്കു നിധി അയിര്ര ഇരിക്കുന്നു. സാഗരം 

അനംതാത്മാ -- ദേശ കാലങ്ങളാൽ മുറിക്കപ്പെടാത്ത 

മഹോദധിശയ:  -- പ്രളയ കാലത്തു എല്ലാ ജലസ്രോതസും ഒന്നായി ഒറ്റ സാഗരം ആകുന്നു അതിലാണ് എല്ലാം ലയിക്കുന്നത് അതിൽ ശയിക്കുന്ന ഭഗവാൻ  

അന്തക:-- എല്ലാ ഭൂതങ്ങളുടെയും അന്തത്തെ ചെയ്യുന്നവൻ 


****************************************************************
അജോ മഹാര്ഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ |
ആനംദോ നംദനോനംദഃ സത്യധര്മാ ത്രിവിക്രമഃ || 56 ||

അജ:--ശ്രീകൃഷ്ണ അവതാരത്തിൽ പ്രദ്യുമ്‌നൻ ആയി ജനിച്ചത് കാമദേവൻ തന്നെ ആയിരുന്നു. അങ്ങനെ വിഷ്ണുവും കാമദേവനും ഒന്ന് തന്നെ ആയി തീർന്നവൻ 

മഹാര്ഹഃ -- പൂജിക്കപ്പെടാൻ യോഗ്യൻ 

സ്വാഭാവ്യ:-- ഉണ്മയെ സ്വന്തമായി ഉണ്ടാക്കുന്നവൻ  

ജിതാമിത്രഃ -- ആന്തരിക ശത്രുക്കളെ ജയിച്ചവൻ 

പ്രമോദനഃ -- മോദത്തോടെ ഇരിക്കുന്നവൻ 

ആനന്ദ: -- നിത്യ ആനന്ദ സ്വരൂപൻ 

നന്ദന:--ആനന്ദിപ്പിക്കുന്നവൻ 

നന്ദ-- സ്വയം സമൃദ്ധനായി ഇരിക്കുന്ന ഭഗവാൻ 

സത്യധര്മാ -- സത്യം ധർമം എന്നിവ പാലിക്കുന്നവർ 

ത്രിവിക്രമഃ -- മൂന്നടി കൊണ്ട് ലോകം അളന്ന പദവിന്യാസത്തോട് കൂടിയ ഭഗവാൻ 



മഹര്ഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ |
ത്രിപദസ്-ത്രിദശാധ്യക്ഷോ മഹാശൃംഗഃ കൃതാന്തകൃത് || 57 ||

മഹര്ഷിഃ =-- മഹാ ഋഷി 

കപിലാചാര്യഃ -- കർദമ പ്രജാപതിയുടെയും ദേവഹൂതിയുടെയും മകനായി ഭഗവാൻ കപില മൂർത്തി ആയി ജനിക്കുന്നു. ഇദ്ദേഹമാണ് സാംഖ്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. പരിശുദ്ധമായ ആത്മ തത്വത്തെ ആണ് സാംഖ്യം എന്ന് പറയുന്നത്  

കൃതജ്ഞ; --  ഭഗവാനാൽ ചെയ്യപ്പെട്ട ഈ ജഗത്. പരമാത്മാവും ജഗത്തും ഒന്ന് തന്നെ   

മേദിനീപതിഃ -- ഭൂമിയുടെ പതി 

ത്രിപദസ്- മൂന്നു അടി കൊണ്ട് ഭൂമിയെ അളന്നവൻ 

ത്രിദശാധ്യക്ഷ: -- ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകളിൽ സാക്ഷി ആയി ഇരിക്കുന്നവൻ 

മഹാശൃംഗഃ -- മത്സ്യാവതാരത്തിൽ ഭൂമി ഒരു തോണി ആയി വന്നിട്ട് ആണ് പ്രളയ ജലത്തിൽ നിന്ന് വലിച്ചു കൊണ്ട്യ പോകുന്നത്, മഹത്തായ കൊമ്പു ഉള്ളവൻ 

കൃതാന്തകൃത് --ജഗത്തിന്റെ അന്തകൻ 

മഹാവരാഹോ ഗോവിംദഃ സുഷേണഃ കനകാംഗദീ |
ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്തശ്ചക്ര ഗദാധരഃ || 58 ||


മഹാവരാഹ: -- 

ഗോവിംദഃ-- ഉപനിഷദ് വാക്യങ്ങളാൽ അറിയപ്പെടുന്നവൻ  

സുഷേണഃ -- മഹത്തായ ദേന ഉള്ളവൻ 

കനകാംഗദീ -- സ്വര്ണമായ തോൾ വളകൾ ഉള്ളവൻ |

ഗുഹ്യ:--രഹസ്യമായ ഉപനിഷത് കൊണ്ട് അറിയപ്പെടേണ്ടവൻ. ഉപനിഷത് തത്വങ്ങളെ ഗുരുവും ശിഷ്യനും മാത്രമായി ഉള്ള അവസരത്തിൽ ആണ് പകർന്നു കൊടുക്കുന്നത്, ഇങ്ങനെ ഒരു ഗുരുവിനെ അയക്കുന്നത് ഭഗവാൻ ആണ്. 

വേറെ ഒരു അർഥം നമ്മുടെ ഹൃദയത്തിൽ തൊട്ടു അടുത്ത് ഉണ്ടായിട്ടും നമുക്ക് കാണാൻ കഴിയാത്ത ഭഗവാൻ.

ഗഭീര:-- ജ്ഞാന ഐശ്വര്യ ബലാദികളെ കൊണ്ടു ഗംഭീരൻ ആയ ഭഗവാൻ 

ഗഹന: -- ഭഗവാന്റെ സഗുണ രൂപത്തെ നമുക്ക് ഭക്തി കൊണ്ട് കുറെ ഒക്കെ അറിയാൻ പാട്ടും എങ്കിലും നിർഗുണ രൂപത്തെ അറിയാൻ വലിയ ബുദ്ധിമുട്ടു ആണ് 

ഗുപ്ത:--ഇന്ദ്രിയങ്ങളെ കൊണ്ടു മനസിലാക്കാൻ പറ്റാത്ത ഭഗവാൻ 

ശ്ചക്ര ഗദാധരഃ |--മനസ് തത്വമായി ഇരിക്കുന്ന ചക്രവും ബുദ്ധി തത്വമായി ഇരിക്കുന്ന ഗദയും ധരിച്ചവൻ. സുദർശന ചക്രവും കൗമോദകി എന്ന ഗദയെയും ധരിച്ചവൻ 


വേധാഃ സ്വാംഗോ‌உജിതഃ കൃഷ്ണോ ദൃഢഃ സംകര്ഷണോ‌உച്യുതഃ |
വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ || 59 ||

വേധാഃ --എല്ലാത്തിന്റെയും സൃഷ്ടി കർത്താവ് 

സ്വാംഗ: -- കാര്യ കാരണങ്ങൾ എല്ലാം ഭഗവാന്റെ അംഗങ്ങൾ തന്നെ ആണ്. ഷോയ്‌ബ്‌ഹാനങ്ങളായ അവയവങ്ങളോട് കൂടിയ സുന്ദര രൂപൻ 

‌അജിതഃ -- ആരാലും ജയിക്ക പ്പെടാത്തവൻ 

കൃഷ്ണ: -- കൃഷ്ണ ദ്വൈപായനൻ --വ്യാസ ഭഗവാൻ 

ദൃഢഃ --സ്വരൂപ തേയില നിന്ന് ഇളക്കം വരാത്ത ഭഗവാൻ 

സംകര്ഷണ:--പ്രളയ കാലത്തു എല്ലാ ചരാചരങ്ങളെയും തന്നോട് ചേർത്ത് വയ്ക്കുന്നവൻ 

അച്യുതഃ --ഒരിക്കലും മാറ്റവും വരാത്ത ഭഗവാൻ 

വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ || 59 ||

വരുണ: -- മധ്യാഹ്ന സൂര്യന്റെ തീവ്രതയെ കുറയ്ക്കുന്നു  

വാരുണ: --  അഗസ്ത്യ മഹർഷി ആയി ഇരിക്കുന്നതും ഭഗവാൻ തന്നെ 

വൃക്ഷഃ -- ഒരു വൃക്ഷത്തെ എന്ന പോലെ അചലമായി സ്ഥിതി ചെയ്യുന്നവൻ 

പുഷ്കരാക്ഷ: -- ധ്യാനിക്കുന്നവരുടെ ഹൃദയ പത്മത്തിൽ പ്രകാശിക്കുന്നവൻ 

മഹാമനാഃ -- മഹത്തായ മനസ് ഉള്ളവൻ. ഭഗവാൻ സൃഷ്ടി നടത്തുന്നത്  മനസ് കൊണ്ട് സങ്കല്പിച്ചിട്ടാണ് 


ഭഗവാന് ഭഗഹാ‌உ‌உനംദീ വനമാലീ ഹലായുധഃ |
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്നുര്-ഗതിസത്തമഃ || 60 ||

ഭഗവാന് -- ഭഗം ഉള്ളവൻ 

ഭഗഹാ: പ്രളയ കാലത്തു എല്ലാ ഐശ്വര്യങ്ങളെയും നശിപ്പിക്കുന്നവൻ 

ആനംദ: -- ആനന്ദ സ്വരൂപൻ ആയ ഭഗവാൻ 

വനമാലീ -- വൈജയന്തി മാല ധരിച്ച ഭഗവാൻ 

ഹലായുധഃ -- ബലരാമൻ ആയി ജനിച്ച ഭഗവാൻ 

ആദിത്യ: -- അദിതിയുടെ മകൻ ആയി ജനിച്ചവൻ --വാമന മൂർത്തി 

ജ്യോതിരാദിത്യഃ --ആദിത്യ മണ്ഡലത്തിൽ ജ്യോതിസായി ഇരിക്കുന്നവൻ 

സഹിഷ്നു: --ശീതം ഉഷ്ണം എല്ലാം സഹിക്കുന്നവൻ 

ഗതിസത്തമഃ -- ഉത്കൃഷ്ടമായ ശരണം ആയി ഇരിക്കുന്നവൻ 



സുധന്വാ ഖംഡപരശുര്-ദാരുണോ ദ്രവിണപ്രദഃ |
ദിവസ്പൃക്-സര്വ ദൃഗ്വാസോ വാചസ്പതിരയോനിജഃ || 61 ||


സുധന്വാ:-- ശോഭനമായ വില്ലു ഉള്ളവൻ (ശാർങ്ഗം എന്ന വില്ലു ഉള്ളവൻ)

ഖംഡപരശു:-- ശത്രുക്കളെ ഖണ്ഡിക്കുന്ന പരശു എന്ന ആയുധത്തെ ധരിച്ചവൻ (പരശു രാമൻ) 

ദാരുണ: -- അധാർമിക പ്രവൃത്തിയെ ചെയ്യുന്നവരുടെ പേടിസ്വപ്നം ആണ് ഭഗവാൻ 

ദ്രവിണപ്രദഃ |-- തന്നെ ആശ്രയിക്കുന്നവർക്കു ആവോളം ധനത്തെ കൊടുക്കുന്നവർ (സുദാമാവിന്റെ കഥയാണ് ഇവിടെ സ്മരിക്കുന്നത്)

ദിവസ്പൃക്-- ദിവം--ആകാശം , സ്വർഗ്ഗത്തെയും കടന്നു പോകുന്നത് (വിരാട് രൂപം)

സര്വദൃഗ്വാസ: -- കൂടുതലായി സർവജ്ഞന്മാരെ സൃഷ്ടിക്കുന്നവൻ, മോക്ഷ പ്രാപ്തിക്ക് പ്രാപ്തനാക്കുന്നവൻ )

എല്ലാം കണ്ടു അറിയുന്നവൻ വ്യാസ മഹർഷി ആയി വന്നവൻ  

വാചസ്പതി:--അറിവിന്റെ നാഥൻ ആയ ഭഗവാൻ 

അയോനിജഃ --യോനിയിൽ ജനിക്കാത്തവൻ, സ്വയംഭൂ 

ത്രിസാമാ സാമഗഃ സാമ നിര്വാണം ഭേഷജം ഭിഷക് |
സന്യാസ കൃച്ഛമഃ ശാംതോ നിഷ്ഠാ ശാംതിഃ പരായണമ്| 62 ||

ത്രിസാമാ: --ദേവൻ. വ്രതൻ, സാമൻ എന്നിവർ ചേർന്നാണ് സാമവേദത്തെ ദാനം ചെയ്യുന്നു എന്ന് പറയപ്പെടുന്നു. ഇങ്ങനെ മൂന്നു വേദങ്ങളാൽ സ്തുതിക്കപ്പെടുന്നു  

സാമഗഃ --യാഗ സമയത്തു സാമഗാനം ചെയ്യുന്നത് ഭഗവാൻ ആണ്  

സാമ: -- വേദാനാം സാമവേദോസ്‌മി  (സാമവേദം ഭഗവാൻ തന്നെ ആണെന്ന്  ഗീതയിൽ പറയുന്നു സ്തവ്യ 

നിർവാണം -- ലോക ദുഖത്തെ ഒഴിവാക്കാൻ ഭഗവാനെ ആശ്രയിക്കുക യാണ് ഒരേ ഒരു പോംവഴി --മുക്തി മാർഗം ആയ ഭഗവാൻ 

ഭേഷജം -- സംസാര രോഗങ്ങൾക്ക് ഉള്ള ഏക ഔഷധം അത് ഭഗവാൻ ആണ് 

ഭിഷക് -- സംസാര സാഗരം എങ്ങനെ കടക്കണം എന്ന വിദ്യയെ ഉപദേശിച്ച ഭഗവാൻ ഗീതയിലൂടെ  നമുക്കു ഉപദേശിച്ചു തന്നിരിക്കുന്നു 

സന്യാസകൃത് -- ധർമാർത്ഥകമാ മോക്ഷങ്ങൾ ഭഗവൻ ഉപദേശിച്ചു തന്നിരിക്കുന്നു ഏറ്റവും അവസാനം പരമമായ ലക്‌ഷ്യം മോക്ഷം  ആയിരിക്കണം. എല്ലാവരും സന്യാസത്തിലേക്ക് പോകണം എന്ന് ഭഗവാൻ ഉപദേശിച്ചിരുന്നു 

ശമഃ -- ഇന്ദ്രിയ നിഗ്രഹത്തിലൂടെ ശാന്തിയെ പ്രാപിക്കാം എന്ന് ഉപദേശിക്കുന്നവൻ 

ശാംതോ--ഇപ്പോഴും ശാന്തനായി വിരാചിക്കുന്ന ഭഗവാൻ 

നിഷ്ഠാ: --  പ്രളയ കാലത്തു എല്ലാം ഭഗവാനിൽ ആണ് ചെന്ന് ചേരുന്നത്  

ശാന്തി -- ശാന്തി യിൽ നിലനിൽക്കുന്നവൻ 

പരായണമ് -- ഉത്കൃഷ്ടമായ പ്രാപ്യ സ്ഥാനം 

*********************************************************************



ശുഭാംഗഃ ശാംതിദഃ സ്രഷ്ഠാ കുമുദഃ കുവലേശയഃ |
ഗോഹിതോ ഗോപതിര്-ഗോപ്താ വൃഷഭാക്ഷോ വൃഷപ്രിയഃ || 63 ||


ശുഭാംഗഃ -- സുന്ദരമായ അംഗങ്ങളോട്ടു  കൂടിയവർ  

ശാതിദഃ -- എല്ലാവരിലും ഭഗവൻ ആണ് എന്ന് അറിയുമ്പോൾ വിദ്വേഷം  ഇല്ലാതെ ആകുന്നു, ശാന്തിയെ തരുന്നവൻ 

സ്രഷ്ഠാ -- എല്ലാം സൃഷ്ടിക്കുന്നവൻ 

കുമുദഃ -- ലക്ഷ്മീ ദേവിയിൽ മോദിക്കുന്നവൻ 

കുവലേശയഃ |--കാരണ ജലത്തിൽ ശയിക്കുന്നവൻ, ഭൂമിയിൽ ഇഴഞ്ഞു നടക്കുന്നവരിൽ ശയിക്കുന്നു 
ഗോഹിതോ -- ഭൂമിയുടെ ഹിതത്തെ ചെയ്യുന്നവൻ ഗോവര്ധനത്തെ ഉയർത്തിയ കഥ സ്മരണീയം 

ഗോപതി:-ഗോക്കളുടെ പതി 

ഗോപ്താ-- സ്വയം മറഞ്ഞിരിക്കുന്ന ദേവൻ 

വൃഷഭാക്ഷോ --ധർമസ്വരൂപമായ ദൃഷ്ടി ഉള്ളവൻ 

വൃഷപ്രിയഃ --ധർമ്മത്തിൽ ശ്രദ്ധനായ സ്വാമി . ധാർമിക കാര്യങ്ങളിൽ താത്പര്യം ഉള്ളവൻ സത് പരായണ 
***********************************************



അനിവര്തീ നിവൃത്താത്മാ സംക്ഷേപ്താ ക്ഷേമകൃച്ഛിവഃ |
ശ്രീവത്സവക്ഷാഃ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാംവരഃ || 64 ||


അനിവര്തീ --ധർമത്തിൽ നിന്ന്ഒ രിക്കലും പിന്മാറാത്തവൻ 

നിവൃത്താത്മാ --ലോകത്തിൽ നിന്നും പിന്വാങ്ങിയവൻ 

സംക്ഷേപ്താ -- ഈ ജഗത്തിനെ ചുരുക്കി വക്കുന്നവൻ 

ക്ഷേമകൃത്  -- സന്യാസികൾക്ക്  ക്ഷേമത്തെ കൊടുക്കുന്നവർ  

ശിവഃ--മംഗള സ്വരൂപി ആയിരിക്കുന്നവൻ. ശിവനായി ഇരിക്കുന്നതും മഹാ വിഷ്ണു തന്നെ ആണ് 

ശ്രീവത്സവക്ഷാഃ --വക്ഷസിൽ ശ്രീവത്സം എന്ന മറുക് ഉള്ളവൻ ഭക്ത വാത്സല്യത്തിന് തെളിവ് ആണ് ഈ കഥ 

ശ്രീവാസഃ--ശ്രീ ഭഗവതിക്ക് വാസ സ്ഥാനം ആയ ഭഗവാൻ 

ശ്രീപതിഃ --ലക്ഷ്മീ പതി 

ശ്രീമതാംവരഃ |--വേദജ്ഞന്മാരുടെയും ഭഗവാൻ ബ്രഹ്മാവിന് വരെ ഈശ്വരനാണ് മഹാ വിഷ്ണു 

ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ |
ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാന് ലോകത്രയാശ്രയഃ || 65 ||

ശ്രീദഃ --ശ്രീയെ ദാനം ചെയ്യുന്നവൻ 

ശ്രീശഃ --ശ്രീയുടെ ഈശൻ 

ശ്രീനിവാസഃ -അനന്യ ഭക്തരായവരുടെ എല്ലാ കാര്യങ്ങളും ഭഗവാൻ നോക്കുന്നു എന്ന് തോന്നിപ്പിക്കുന്നു  

ശ്രീനിധിഃ -- എല്ലാ സിദ്ധികളും ഭഗവാനിൽ നില കൊള്ളുന്നു 

ശ്രീവിഭാവനഃ -- പുണ്യ കർമം ചെയ്യുന്നവർക്ക് കർമത്തിന് അനുസരിച്ചു ഫലത്തെ കൊടുക്കുന്നു 

ശ്രീധരഃ --പരാശക്തിയെ മാരിൽ ധരിച്ചിരിക്കുന്നു 

ശ്രീകരഃ --ഐശ്വര്യത്തെ ചെയ്യുന്ന ഭഗവാൻ 

ശ്രേയഃ --എല്ലാ വിധ ശ്രെയസും തരുന്ന ദേവൻ 

         ഭഗവാനെ അറിയേണ്ട മാർഗം ആണ് ശ്രേയോ മാർഗം. 

         ശ്രേയോ മാർഗത്തിലൂടെ അറിയാൻ കഴിയുന്ന ദേവൻ 

ശ്രീമാന് -- സകല വിധ ഐശ്വര്യങ്ങളും ഉള്ള ഭഗവൻ 

ലോകത്രയാശ്രയഃ സകല ലോകത്തിനും ആശ്രയം ആണ് ഭഗവൻ 

സ്വക്ഷഃ സ്വംഗഃ ശതാനംദോ നംദിര്-ജ്യോതിര്-ഗണേശ്വരഃ |
വിജിതാത്മാ വിധേയാത്മാ സത്കീര്തി-ച്ഛിന്ന സംശയഃ || 66 ||


സ്വക്ഷഃ : സുന്ദരമായ അക്ഷികളോട് കൂടിയ ഭഗവാൻ 

സ്വംഗഃ - സുന്ദരമായ അവയവങ്ങളോട് കൂടിയ ഭഗവാൻ 

ശതാനംദ: -- പല ശരീരത്തിൽ ഇരുന്നു ആനന്ദം അനുഭവിക്കുന്ന ഭഗവാൻ 

ആനന്ദി -- ആനന്ദസ്വരൂപൻ 

ജ്യോതി: ഗണേശ്വരഃ-- ഗ്രഹങ്ങളുടെ ബാധ പോലും നമ്മളെ ബാധിക്കുന്നില്ല ഗണങ്ങളുടെ ഈശ്വരൻ പ്രകാശ സ്വരൂപൻ ആയ ഭഗവാൻ

വിജിതാത്മാ -- ഇന്ദ്രിയങ്ങളെ ജയിച്ചവൻ 

വിധേയാത്മാ -- ആർക്കും കീഴടങ്ങാത്ത ഭഗവാൻ 

ഭക്തിയിലൂടെ മാത്രം വിധേയമാകുന്ന ദേവൻ 

സത്കീര്തി-- എല്ലവരാലും ആരാധിക്കപ്പെടുന്ന ഭഗവാൻ 

ച്ചിന്ന സംശയഃ -- സംശയങ്ങളില്ലാത്ത അവസ്ഥയിലേക്ക് നമ്മെ ഉയർത്തുന്ന ഭഗവാൻ 


ഉദീര്ണഃ സര്വതശ്ചക്ഷു രനീശഃ ശാശ്വതസ്ഥിരഃ |
ഭൂശയോ ഭൂഷണോ ഭൂതിര്-വിശോകഃ ശോകനാശനഃ || 67 ||


ഉദീര്ണഃ -- എല്ലാ ഭൂതങ്ങളിലും ശ്രേഷ്ഠൻ ആയവൻ 

സര്വതശ്ചക്ഷു: എല്ലായിടത്തും കാഴ്ച ഉള്ളവൻ 

അനീശഃ -- ഭഗവാനെ നിയന്ത്രിക്കാൻ വേറെ ഒരു ഈശ്വരൻ ഇല്ല 

ശാശ്വതസ്ഥിരഃ --എപ്പോഴും സ്ഥിരമായി ഇരിക്കുന്നവൻ 
ഭൂശയോ-- ശ്രീരാമനായി വന്നു ഭൂമിയിൽ ശയിച്ചവൻ (വ്രതം ആയി )

ഭൂഷണ:--ഭൂമിക്കു അലങ്കാരം ആയ അവതാരങ്ങൾ സ്വീകരിച്ചവൻ  

ഭൂതി:-- സർവ വിഭൂതികളുടെയും കാരണം ആയവൻ, എല്ലാത്തിലും സത്തായി ഇരിക്കുന്നവൻ 

വിശോകഃ --ശോകം ഇല്ലാത്തവൻ 

ശോകനാശനഃ --സ്മരിച്ചാൽ തന്നെ ശോകം നശിപ്പിക്കുന്നവൻ 


അര്ചിഷ്മാ നര്ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ |

അനിരുദ്ധോ‌உപ്രതിരഥഃ പ്രദ്യുമ്നോ‌உമിത വിക്രമഃ || 68 ||


അര്ചിസ് : സൂര്യ ചന്ദ്രന്മാർക്കു വരെ പ്രഭയെ കൊടുക്കുന്നവൻ  

അര്ചിതഃ -- ബ്രഹ്മാദികളാൽ പോലും അർച്ചിക്കപ്പെടുന്നവൻ 

കുംഭ:-- പ്രളയ കാലത്തു ഒരു കുടത്തിലെന്ന പോലെ എല്ലാം ചെന്ന്ഉ ചേരുന്നു.അങ്ങനെ ഉദരം കുടത്തിനു സമാനമായ ഭഗവാൻ എന്ന് അർഥം 

വിശുദ്ധാത്മാ -- ഏറ്റവും വിശുദ്ധമായ ആത്മാവോടു കൂടിയവർ 

വിശോധനഃ -- സ്മരിക്കുന്നു കൊണ്ട് മാത്രം വൃത്തി ആക്കുന്ന ഭഗവാൻ 

അനിരുദ്ധ:--ശത്രുക്കൾക്കു ജയിക്കാൻ കഴിയാത്ത ഭഗവാൻ 

അപ്രതിരഥഃ -- ഭഗവാനെ എതിർക്കാൻ ആരുമില്ല 

പ്രദ്യുമ്ന: --പ്രദ്യുമ്ന മൂർത്തി ആയ ഭഗവാൻ, ശ്രേഷ്ഠമായ ധനം ഉള്ളവൻ 

അമിത വിക്രമഃ--അതിയായ വിക്രമത്തോട് കൂടിയവൻ 


കാലനേമിനിഹാ വീരഃ ശൗരിഃ ശൂരഃ ജനേശ്വരഃ |
ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ || 69 ||

കാലനേമിനിഹാ: കാലനേമി എന്ന അസുരനെ വധിച്ച ഭഗവാൻ പിന്നീട്  കംസനായി വന്നപ്പോൾ  മോക്ഷത്തെ കൊടുത്തു ഭഗവാൻ 

വീരഃ --എല്ലാത്തിനെയും ജയിക്കുന്ന വീര്യം ഉള്ളവൻ 

ശൗരിഃ--ശൂരസേന കുലത്തിൽ ;പിറന്നവൻ 

ശൂരഃ ജനേശ്വരഃ--ഇന്ദ്രനു പോലും ഇഷ്ടനായവൻ 

ത്രിലോകാത്മാ--പതിനാലു ലോകത്തിനും ചൈതന്യം കൊടുക്കുന്ന ഭഗവാൻ 

ത്രിലോകേശഃ -- ത്രിലോകത്തിനു ഈശ്വരൻ ആയ ഭഗവാൻ 

കേശവഃ --സൂര്യന് പോലും തേജസ് കൊടുക്കുന്ന കേശങ്ങൾ എന്ന് പേരുള്ള രശ്മിയെ കൊടുക്കുന്ന ഭഗവാൻ 

കേശിഹാ --കേശിയെ ഹനിച്ചവൻ 

ഹരിഃ -- സംസ്‌കാരത്തെയും അതിനു കാരണം ആയ അവിദ്യയേയും തന്നിലേക്ക് ആഹരിക്കുന്നവൻ 


കാമദേവഃ കാമപാലഃ കാമീ കാംതഃ കൃതാഗമഃ |
അനിര്ദേശ്യവപുര്-വിഷ്ണുര്-വിരോ‌உനംതോ ധനംജയഃ || 70 ||

കാമദേവഃ --ലൗകികമായ ആഗ്രഹങ്ങളാലും ആത്മീയ ഉന്നതിക്കും എല്ലാവരും പ്രാർത്ഥിക്കുന്ന ദേവൻ 

കാമപാലഃ -- കാമനകൾ ഭഗവാനിൽ ആണ് സമർപ്പിക്കുന്നത് 

കാമീ -- ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ഭഗവാൻ 

കാംതഃ -- എല്ലാവരെയും തന്നിലേക്ക് ആകര്ഷിക്കുന്നവൻ 

കൃതാഗമഃ --ശ്രുതി സ്മൃതി എന്നിവയാണ് ആഗമങ്ങൾ എന്ന് പറയുന്നത് അവയൊക്കെ സൃഷ്ടിച്ചവൻ 

അനിര്ദേശ്യവപുര്--നിർണയിക്കാൻ പറ്റാത്ത ശരീരത്തോട് കൂടിയവൻ 

വിഷ്ണു: -- ആകാശത്തും ഭൂമിയിലും എല്ലായിടത്തും വ്യാപിച്ചു നിൽക്കുന്നവൻ 

വീര: 

അനന്ത: സർവത്ര വ്യാപിച്ചു കിടക്കുന്നവർ 

ധനംജയഃ --അർജുനനായി വന്നതും ഭഗവാൻ തന്നെ ആണ്. ദിഗ്വിജയം ചെയ്ത സമയത്തു രാജാക്കന്മാരെ തോൽപ്പിച്ചു ഒരുപാടു ധനത്തെ നേടി അർജുനൻ അത് കൊണ്ട് ധനംജയൻ എന്ന് ഭഗവാന് നാമം 


*******

ബ്രഹ്മണ്യോ ബ്രഹ്മകൃത് ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവര്ധനഃ |

ബ്രഹ്മവിദ്-ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ || 71 ||


ബ്രഹ്മണ്യ:--ജ്ഞാനം ദാനം ചെയ്യുന്നവൻ 

ബ്രഹ്മകൃത് ബ്രഹ്മം എന്ന സാധനയെ സൃഷ്ടിച്ചവൻ 

ബ്രഹ്മാ--ബ്രഹ്മവായി ലോകത്തെ സൃഷ്ടിക്കുന്നവൻ  

ബ്രഹ്മ:--സച്ചിദാനന്ദ സ്വരൂപം അതിലേക്കുള്ള വഴി  പറഞ്ഞു കൊടുക്കാൻ മാത്രമേ സാധിക്കൂ അനുഭവത്തിലൂടെ മാത്രമേ ബ്രഹ്മത്തെ അറിയാൻ കഴിയൂ 

ബ്രഹ്മവിവര്ധനഃ --ബ്രഹ്മത്തെ അറിയാനുള്ള ആഗ്രഹത്തെ വര്ധിപ്പിക്കുന്നവൻ 

ബ്രഹ്മവിദ്- വേദത്തെയും വേദാർത്ഥത്തേയും വ്യക്തമായി അറിയുന്നവൻ ആണ് ഭഗവാൻ 

ബ്രാഹ്മണ: വേദ ജ്ഞാനം കൊണ്ടാണ് ബ്രാഹ്മണ്യത്തെ ലഭിക്കുന്നത്. അങ്ങനെ ബ്രാഹ്മണായി ഇരിക്കുന്ന ഭഗവാൻ   

ബ്രഹ്മീ -- ബ്രഹ്മ ശബ്ദം കൊണ്ട് പറയുന്നതെല്ലാം ആ ഭഗവാനെ കുറിച്ച് ആകുന്നു 

ബ്രഹ്മജ്ഞോ --ബ്രഹ്മത്തെ അറിയുമ്പോൾ ഒരാൾ പരമാത്മാവ് തന്നെ ആയി തീരുന്നു 

ബ്രാഹ്മണപ്രിയഃ --നാലു വര്ണങ്ങളെ സൃഷ്ടിച്ചത് ഭഗവാൻ ആണ്. ഓരോ ഗുണത്തെയും ആചാരണത്തേയും അനുസരിച്ചു വര്ണാശ്രമ ധര്മ വ്യവസ്ഥ കൊണ്ട് വന്നത്. അതിൽ ഏറ്റവും ശ്രേഷ്ഠരാണ് ബ്രാഹ്മണർ. അങ്ങനെ ബ്രാഹ്മണരെ ആദരിക്കുന്ന ഭഗവൻ. ബ്രാഹ്മണർക്കു പ്രിയപ്പെട്ട ഭഗവാൻ. 

സുദാമാവിനെയും രുഗ്മിണിയുടെ ദൂതനായി വന്ന ബ്രാഹ്മണനേയും വേണ്ട വിധത്തിൽ ആദരിച്ചു ഭഗവാൻ നമുക്ക് മാതൃക കാണിച്ചു തന്നു. 


മഹാക്രമോ മഹാകര്മാ മഹാതേജാ മഹോരഗഃ |
മഹാക്രതുര്-മഹായജ്വാ മഹായജ്ഞോ മഹാഹവിഃ || 72 ||


മഹാക്രമോ --മഹത്തായ പദവിന്യാസത്തോടു കൂടിയ ഭഗവാൻ. ഭഗവാൻ ഒരു പടമ വെക്കുമ്പോൾ ആണ് ഋതുക്കൾ മാറി മാറി വരുന്നു 

മഹാകര്മാ --സൃഷ്ടി, സ്ഥിതി സംഹാരം എന്നീ മഹത്തായ കർമങ്ങൾ ചെയ്യുന്ന ഭഗവാൻ 

മഹാതേജാ--ദിവ്യ ചക്ഷുക്കൾ കൊണ്ടാണ്ആ അർജുനൻ പോലും വിശ്വ രൂപ ദർശനം സാധ്യമായത്യി രം സൂര്യന്മാർ ഉദിച്ച പ്രഭയാണ് ഭഗവാന് 

മഹോരഗഃ --വാസുകി ആയ ഭഗവാൻ 

മഹാക്രതു:--അശ്വമേധ യാഗം ആയി ഇരിക്കുന്നതും ദേവൻ ആണ് 

മഹായജ്വാ -- യാഗം ചെയ്യുന്നതിന്യ നേതൃത്വം കൊടുക്കുന്നതും ഭഗവാൻ തന്നെ ജിക്കപ്പെടുന്നവൻ ഭഗവാൻ 

മഹായജ്ഞോ --ശ്രേഷ്ഠമായ ജപയജ്ഞ സ്വരൂപം ആയി ഇരിക്കുന്ന ഭഗവാൻ മഹാഹവിഃ --യജ്ഞത്തിലേക്കു അർപ്പിക്കുന്ന വസ്തുക്കൾ അതും ഭഗവാൻ തന്നെ ആണ് അങ്ങനെ ഭൂമിയിൽ ഉള്ള എല്ലാ വസ്തുക്കളും ഭഗവൻ മയമാകുന്നു.

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ |
പൂര്ണഃ പൂരയിതാ പുണ്യഃ പുണ്യ കീര്തി രനാമയഃ || 73 ||

സ്തവ്യഃ --സ്തുതിക്കപ്പെടുന്നവൻ 

സ്തവപ്രിയഃ -- സ്തുതികൾ ഇഷ്ടപ്പെടുന്ന ഭഗവാൻ 

സ്തോത്രം --സ്തോത്രങ്ങളും ഭഗവാൻ തന്നെ ആണ് 

സ്തുതിഃ -- സ്തുതിക്കപ്പെടുന്നവൻ 

സ്തോതാ -- സ്തുതിക്കുന്ന ഭക്തനും ഭഗവാനും ഒന്ന് തന്നെ ആകുന്നു;

രണപ്രിയഃ --ധര്മ രക്ഷാർഥമായി ഉത്സുകനായ സ്വാമി 

പൂര്ണഃ -- എല്ലാം കൊണ്ടും പൂർണനാണ് ഭഗവാൻ 

പൂരയിതാ --ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും പൂരണം ചെയ്യുന്ന ഭഗവാൻ 

പുണ്യഃ --സ്മരണ മാത്രം കൊണ്ട് സർവ പാപങ്ങളും നശിപ്പിക്കുന്ന ഭഗവാൻ 

പുണ്യകീര്തി -- പുണ്യ പ്രവൃത്തികളാൽ കീർത്തിമാൻ ആയ ഭഗവാൻ 

അനാമയഃ --യാതൊരു ദുഖങ്ങളും ഇല്ലാത്ത ഭഗവാൻ 


മനോജവ-സ്തീര്ഥകരോ വസുരേതാ വസുപ്രദഃ |
വസുപ്രദോ വാസുദേവോ വസുര്-വസുമനാ ഹവിഃ || 74 ||

മനോജവ--മനസിന്റെ വേഗത്തിൽ സഞ്ചരിക്കുന്ന ഭഗവാൻ 

തീര്ഥകരോ-- തീർത്ഥങ്ങളുടെ സൃഷ്ടിക്കു കാരണമായ ഭഗവാൻ  വിദ്യകൾ ഉപദേശിക്കുന്നവൻ എന്ന്  മറ്റൊരു അർഥം 

വസുരേതാ -- സ്വർണമയമാ യ രേതസിനെ സൃഷ്ടിക്കുന്നവൻ 

വസുപ്രദഃ -- ദരിദ്രരായവരെ സേവിക്കാൻ വേണ്ടി ധാരാളം സമ്പത്തിനെ ദാനം ചെയ്യുന്ന ഭഗവാൻ   

വസുപ്രദോ-- മോക്ഷത്തെ പ്രദാനം ചെയ്യുന്ന ഭഗവാൻ 

വാസുദേവ:-- വാസുദേവ മൂർത്തി ആയ ഭഗവാൻ, വാസുദേവ  പുത്രൻ 

വസു--എല്ലാ ജീവികളിലും ആത്മാവായി നിലകൊള്ളുന്ന ഭഗവാൻ 

വസുമനാ:--എല്ലാ ഇന്ദ്രിയങ്ങളും ഒരേ സമയം പ്രവർത്തിപ്പിക്കുന്ന ഭഗവാൻ  

ഹവിഃ --ഹവിസായി അർപ്പിക്കപ്പെടുന്ന ഭഗവാൻ 

സദ്ഗതിഃ സത്കൃതിഃ സത്താ സദ്ഭൂതിഃ സത്പരായണഃ |
ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ || 75 ||

സദ്ഗതിഃ --

സത്കൃതിഃ --നല്ല പ്രവൃത്തികൾ ചെയ്യുന്നവൻ 

സത്താ--സത്തായിരിക്കുന്നവൻ 

സദ്ഭൂതിഃ -- ശ്രേഷ്ടമായ ഐശ്വര്യം  

സത്പരായണഃ -- സജ്ജനങ്ങൾക്കു ഉത്കൃഷ്ട ഗതി ആയി ഇരിക്കുന്ന ഭഗവാൻ 

ശൂരസേനോ --വീരന്മാരുടെ സേന തന്നെ സ്വന്തമായുള്ള ഭഗവാൻ യദുശ്രേഷ്ഠഃ --യദുവംശത്തെ ശ്രേഷ്ടനാക്കിയ ഭഗവാൻ 

സന്നിവാസഃ--ഏറ്റവും അടുത്ത സുഹൃത്തായിട്ടുള്ള ഭഗവാൻ 

സുയാമുനഃ --യമുനാ  തീരത്തു ഏറ്റവും ശോഭനമായ ബാല്യകാലം ചെലവിട്ട ഭഗവാൻ 

Comments

Popular posts from this blog

സഹസ്രനാമം 76-100

#2 വിഷ്ണുസഹസ്രനാമം അർത്ഥസഹിതം