സഹസ്രനാമം 26-50

 സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്-വിശ്വഭുഗ്-വിഭുഃ |

സത്കര്താ സത്കൃതഃ സാധുര്-ജഹ്നുര്-നാരായണോ നരഃ || 26 ||

അസംഖ്യേയോ‌உപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ട കൃച്ഛുചിഃ |
സിദ്ധാര്ഥഃ സിദ്ധ സംകല്പഃ സിദ്ധിദഃ സിദ്ധി സാധനഃ || 27 ||

വൃഷാഹീ വൃഷഭോ വിഷ്ണുര്-വൃഷപര്വാ വൃഷോദരഃ |
വര്ധനോ വര്ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ || 28 ||

സുഭുജോ ദുര്ധരോ വാഗ്മീ മഹേംദ്രോ വസുദോ വസുഃ |
നൈകരൂപോ ബൃഹദ്-രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ || 29 ||

ഓജസ്തേജോ ദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ |
ഋദ്ദഃ സ്പഷ്ടാക്ഷരോ മംത്ര-ശ്ചംദ്രാംശുര്-ഭാസ്കരദ്യുതിഃ || 30 ||

അമൃതാം ശൂദ്ഭവോ ഭാനുഃ ശശബിംദുഃ സുരേശ്വരഃ |
ഔഷധം ജഗതഃ സേതുഃ സത്യധര്മ പരാക്രമഃ || 31 ||

ഭൂതഭവ്യ ഭവന്നാഥഃ പവനഃ പാവനോ‌உനലഃ |
കാമഹാ കാമകൃത്-കാംതഃ കാമഃ കാമപ്രദഃ പ്രഭുഃ || 32 ||

യുഗാദി കൃദ്യുഗാവര്തോ നൈകമായോ മഹാശനഃ |
അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനംതജിത് || 33 ||

ഇഷ്ടോ‌உവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖംഡീ നഹുഷോ വൃഷഃ |
ക്രോധഹാ ക്രോധ കൃത്കര്താ വിശ്വബാഹുര്-മഹീധരഃ || 34 ||

ഇഷ്ട:--എല്ലാര്ക്കും നന്മ ചെയ്യുന്ന ഭഗവാൻ 
അവിശി
ഷ്ടഃ-- എല്ലാ ജീവികളിലും വിശിഷ്ടമായ ആത്മാവായി ഇരിക്കുന്ന ഭഗവാൻ 
ശിഷ്ടേഷ്ടഃ -ശിഷ്ടന്മാരിൽ പ്രിയമുള്ള ഭഗവാൻ , ശിഷ്ടന്മാർക്കു പ്രിയനായ ഭഗവാൻ 
ശിഖണ്ഡീ - ശിഖണ്ഡം എന്നാൽ മയിൽ പീലി കൃഷ്ണാവതാരം എടുത്ത ഭഗവാൻ 
നഹുഷ: -  മായകൊണ്ട് ഭൂതങ്ങളെ ബന്ധിപ്പിക്കുന്ന ഭഗവാൻ 
വൃഷഃ --ധർമം രക്ഷിക്കുന്ന ഭഗവാൻ |
ക്രോധഹാ: സജ്ജനങ്ങളുടെ ക്രോധത്തെ നശിപ്പിക്കുന്നവൻ 
ക്രോധകൃത്കര്താ: അസുരന്മാരിൽ കോപത്തെ സൃഷ്ടിക്കുന്നത് ഭഗവാൻ ആണ്. അങ്ങനെ അവർ പരസ്പരം കലഹിച്ചു നശിക്കുന്നു.   
വിശ്വബാഹു: വിശ്വം നിറഞ്ഞ കൈകളോട് കൂടിയ ഭഗവാൻ 
മഹീധരഃ --ഭൂമിയെ  വഹിക്കുന്ന വലിയ കൈകൾ ഉള്ള ഭഗവാൻ 


അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദോ വാസവാനുജഃ |
അപാം നിധിരധിഷ്ഠാന മപ്രമത്തഃ പ്രതിഷ്ഠിതഃ || 35 ||

അച്യുതഃ -- ഉണ്ടാവുക, പരിണമിക്കുക, വർധിക്കുക, നശിക്കുക  ഇങ്ങനെ ഉള്ള മാറ്റങ്ങൾ ഇല്ലാത്ത ഭഗവാൻ 
പ്രഥിതഃ--സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ചെയ്യുന്നതിനാൽ പ്രസിദ്ധൻ ആയ ഭഗവാൻ  
പ്രാണഃ -ജീവികളിൽ പ്രാണൻ ആയി ഇരിക്കുന്നതും ഭഗവാൻ 
പ്രാണദോ: പ്രാണൻ കൊടുക്കുന്നതും ദേവൻ തന്നെ ആണ് 
വാസവാനുജഃ--ഇന്ദ്രാനുജൻ  |
അപാം നിധി  : ജലത്തിന്റെ നിധാനം ആയ സാഗരം 
അധിഷ്ഠാനം   : എല്ലാത്തിനും അടിസ്ഥാനം ആയിരിക്കുന്നവൻ 
അപ്രമത്തഃ --കർമ്മഫലം കൃത്യമായി കർത്താവിനു കൊടുക്കുന്നതിൽ പിഴവ് വരാത്ത ഭഗവാൻ 
പ്രതിഷ്ഠിതഃ--തന്റെ മഹിമയെ ക്കുറിച്ചു നല്ല ബോധം ഉള്ള ഭഗവാൻ ആത്മാരാമൻ ആണ് ഭഗവാൻ 

സ്കംദഃ സ്കംദധരോ ധുര്യോ വരദോ വായുവാഹനഃ |
വാസുദേവോ ബൃഹദ്-ഭാനുരാദിദേവഃ പുരംധരഃ || 36 ||

സ്കന്ദ: --അമൃത സ്വരൂപനായി ഗമിക്കുന്നു. സജ്ജനങ്ങൾക്കു ഭഗവാൻ കൊടുക്കുന്ന വരം ആണ് അത് 
സ്കന്ദധര:  --ധര്മ മാർഗത്തിൽ ചരിക്കുന്നവൻ 
ധുര്യ: - സമസ്ത ജീവജാലങ്ങളുടെയും ഭാരം വഹിക്കുന്ന ഭഗവാൻ, 
വരദ:  --വരങ്ങളെ ദാനം ചെയ്യുന്നത് ഭഗവാൻ ആണ്. യഥാർത്ഥ ഭക്തൻ ഒരിക്കലും വരങ്ങൾ ചോദിക്കുന്നില്ല 
വായുവാഹനഃ |--ഏഴ് മര്ത്തുക്കൾ ഉണ്ട് അവയെ ചലിപ്പിക്കുന്നത്  ഭഗവാൻ ആണ് 

1. ആവഹൻ 
2. പ്രവഹൻ 
3. അനുവഹൻ 
4. പരാവഹൻ 
5. വിവഹൻ 
6. പരിവഹൻ 
7. സംവഹൻ  


വാസുദേവ: --ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ഭഗവാൻ 
ബൃഹദ്ഭാനു: ചന്ദ്ര സൂര്യന്മാർക്കും പ്രകാശം കൊടുക്കുന്ന ഭഗവാൻ 
രാദിദേവഃ--ആദ്യം ഉണ്ടായ പ്രകാശ സ്വരൂപൻ 
പുരംധരഃ--അസുരന്മാരുടെ പുരങ്ങളെ നശിപ്പിക്കുന്ന ഈശ്വരൻ 



അശോകസ്താരണ സ്താരഃ ശൂരഃ ശൗരിര്-ജനേശ്വരഃ |
അനുകൂലഃ ശതാവര്തഃ പദ്മീ പദ്മ നിഭേക്ഷണഃ || 37 ||

അശോക:--പ്രസന്ന ഭാവത്തിലുള്ള ദേവൻ 
താരണ-- തരണം ചെയ്യാൻ സഹായിക്കുന്ന ഭഗവാൻ 
താര: -എല്ലാ ഭയത്തെയും അകറ്റുന്ന അല്ലെങ്കിൽ രക്ഷിക്കുന്ന ഭഗവാൻ 
ശൂരഃ-- പരാക്രമ ശാലി ആയ ഭഗവാൻ 
ശൗരി:ശൂരസേന കുലജാതൻ (മകന്റെ മകൻ)
ജനേശ്വരഃ --എല്ലാ ജീവികളുടെയും സംരക്ഷകൻ ആയ ഈശ്വരൻ 
അനുകൂലഃ--ജീവികൾക്ക് യോജിച്ചത് മാത്രമേ ഭഗവാൻ ചെയ്യുന്നുള്ളൂ 
ശതാവര്തഃ --അനവധി ജന്മങ്ങൾ എടുക്കുന്ന ദേവൻ. ഗുരുക്കന്മാർ ആയി പോലും ജനിച്ചത് ഭഗവാൻ തന്നെ ആണ് 
പദ്മീ--പദ്മം കൈകളിൽ ഉള്ളവൻ  
പദ്മ നിഭേക്ഷണഃ--താമരക്കു തുല്യമായ നേത്രങ്ങൾ ഉള്ളവൻ 


പദ്മനാഭോ‌உരവിംദാക്ഷഃ പദ്മഗര്ഭഃ ശരീരഭൃത് |
മഹര്ധിര്-ഋദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ || 38 ||

പദ്മനാഭ:--ഹൃദയ പദ്മത്തിൽ പ്രകാശിക്കുന്ന ഭഗവാൻ 
അരവിന്ദാക്ഷഃ--താമരക്കണ്ണൻ 
പദ്മഗര്ഭഃ --എല്ലാരുടെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭഗവാൻ അതിനെ ധ്യാനത്തിലൂടെ സ്വായത്തമാക്കണം 
ശരീരഭൃത്--
അന്ന രൂപത്തിലും പ്രാണ രൂപത്തിലും ശരീരം നിലനിർത്തുന്ന ഭഗവാൻ 
മഹര്ധി:--ഐശ്വര്യ സമൃദ്ധി ഉള്ള ഭഗവാൻ 
ഋദ്ധ:--വർധിച്ചവൻ പലതായി കാണപ്പെടുന്നതും ഭഗവാൻ തന്നെ 
വൃദ്ധാത്മാ;;വളരെ കാലങ്ങൾ കൊണ്ട് ഇവിടെ ഉള്ളത് 
മഹാക്ഷ: --മഹത്തായ അക്ഷികൾ ഉള്ള ഭഗവാൻ 
ഗരുഡധ്വജഃ--കൊടിമരത്തിൽ ഗരുഡന്റെ ചിഹ്നം ഉള്ളവൻ 

അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിര്ഹരിഃ |
സര്വലക്ഷണ ലക്ഷണ്യോ ലക്ഷ്മീവാന് സമിതിംജയഃ || 39 ||


അതുലഃ -- തുല്യമായി ഒന്നുമില്ലാത്തത് 
ശരഭ:-- നശിക്കുന്ന ശരീരത്തിൽ ജീവാത്മ സ്വരൂപത്തിൽ ഭാസിക്കുന്നവൻ പ്രകാശിക്കുന്നവൻ  
ഭീമഃ--ഭീഷണമായ രൂപം ഉള്ളവൻ (ദുർജനനങ്ങൾക്ക്)  
സമയജ്ഞ:-- കാലത്തെ ക്കുറിച്ചു അറിയുന്നവൻ 
ഹവിര്ഹരിഃ--അർപ്പിക്കുന്ന ഹവിസ്സിനെ സ്വീകരിക്കുന്നവൻ 
സർവലക്ഷണ ലക്ഷണ്യ:--അറിഞ്ഞവരിൽ നിന്ന് അറിയാൻ കഴിയുന്നവൻ 
ലക്ഷ്മീവാന്-- ലക്ഷ്മി എപ്പഴൊഴും ഭഗവാന്റെ സമീപത്തു വസിക്കുന്നു 
സമിതിംജയഃ--യുദ്ധം ജയിക്കുന്നത് കൊണ്ട് 

വിക്ഷരോ രോഹിതോ മാര്ഗോ ഹേതുര്-ദാമോദരഃ സഹഃ |
മഹീധരോ മഹാഭാഗോ വേഗവാന മിതാശനഃ || 40 ||

വിക്ഷരോ-ക്ഷരം ഇല്ലാത്തത് 
രോഹിതോ --മൽസ്യ മൂർത്തി 
മാര്ഗ: ശ്രേഷ്ഠമായ മാർഗം 
ഹേതു:--പ്രപഞ്ചത്തിനു കാരണം ആയ ഭഗവാൻ 
ദാമോദരഃ--വയറിൽ ചരട് കെട്ടപ്പെട്ടവൻ ലോകങ്ങൾ ഭഗവാന്റെ ഉദരത്തിൽ ആണ് 
സഹഃ --ജീവാത്മാവായി എല്ലാ കഷ്ടതകളും സഹിക്കുന്നവൻ 
മഹീധരോ 
മഹാഭാഗ:--ജീവികളിൽ വന്നു കഷ്ടതകൾ അനുഭവിക്കുന്ന ഭഗവൻ തന്നെ രാജാവായി എല്ലാ ഭോഗങ്ങളും അനുഭവിക്കുന്നു 
വേഗവാന--മനോവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവൻ  
അമിതാശനഃ--അതിയായ വിശപ്പുള്ളതു പോലെ പ്രളയ കാലത്തു എല്ലാം ഭക്ഷിക്കുന്നവൻ 

ഉദ്ഭവഃ ക്ഷോഭണോ ദേവഃ ശ്രീഗര്ഭഃ പരമേശ്വരഃ |
കരണം കാരണം കര്താ വികര്താ ഗഹനോ ഗുഹഃ || 41 ||

ഉദ്ഭവഃ-- പ്രപഞ്ചത്തിന്റെ ഉല്പത്തിക്ക് കാരണം 
ക്ഷോഭണോ -- സത്വ രജ തമോ ഗുണങ്ങശളും ക്ഷോഭിപ്പിക്കുന്നവൻ 
ദേവഃ-- ദിവ് എന്നാൽ പ്രകാശം 
ശ്രീഗര്ഭഃ -- ഐശ്വര്യം ഭഗവാനിൽ തന്നെ ആണ് സ്ഥിതി ചെയ്യുന്നത് 
പരമേശ്വരഃ |--
കരണം-- കരണം ആയി ഇരിക്കുന്നവൻ 
കാരണം -- എല്ലാത്തിനും കാരണം ആയി ഇരിക്കുന്ന 
കര്താ --എല്ലാ കർമ്മങ്ങലും ചെയ്യുന്നത് 
വികര്താ-- വിവിധങ്ങളായ ജീവി വർഗ്ഗത്തിന്റെ കർത്താവ് 
ഗഹന: --ചൈതന്യം അറിയാതെ ഇരിക്കുന്ന ഗഹനമായ തത്വങ്ങൾ ഉള്ള ഭഗവാൻ 
ഗുഹഃ--അത്ഭുതങ്ങളെ ഒളിച്ചു വച്ചിരിക്കുന്നു 

വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ |
പര്ധിഃ പരമസ്പഷ്ടഃ തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ || 42 ||

വ്യവസായ:--ഉള്ളിൽ ചൈതന്യമായി ഇരിക്കുന്ന ഭഗവാൻ 

വ്യവസ്ഥാനഃ--ഗുണ കർമങ്ങൾക്കു അനുസരിച്ചു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര എന്ന വര്ണാശ്രമ വ്യവസ്ഥ ഉണ്ടാക്കുന്നത് ഭഗവാൻ ആണ്.

ബ്രഹ്മചര്യം ഗാർഹസ്ഥ്യം വാനപ്രസ്ഥം ഇങ്ങനെ തിരിച്ച തും  ഭഗവൻ ആണ്. അത് ശാസ്ത്രങ്ങളിലൂടെ ആണ് നമുക്ക് അറിയാൻ പറ്റുക.

സംസ്ഥാനഃ -- ഭഗവാനിൽ എല്ലാം നിലനിർത്തുന്നത് 

സ്ഥാനദോ--തന്നെ ആശ്രയിക്കുന്ന ഭക്തന്അ ർഹിച്ച സ്ഥാനം നൽകുന്ന ഭഗവാൻ  

ധ്രുവഃ--നാശമില്ലാത്തത് 

പരര്ധിഃ--വിഭൂതികളെക്കൊണ്ട് സമൃദ്ധി ഉള്ളവൻ  

പരമസ്പഷ്ടഃ -- ഭഗവാനെ അറിയാൻ ശ്രമിക്കുമ്പോൾ ആണ് നമുക്ക് സ്പഷ്ടമായി തുടങ്ങുക 

തുഷ്ടഃ -- തുഷ്ടി എന്നാൽ തൃപ്തി ഉള്ള അവസ്ഥ 

പുഷ്ടഃ--പൂർണ്ണത ഒരു കുറവും ഇല്ലാത്ത ഭഗവാൻ 

ശുഭേക്ഷണഃ--ജീവിതം ശുഭമാക്കി മാറ്റുന്ന ഭഗവാൻ. ഭഗവാന്റെ കടാക്ഷം കിട്ടാനാണ് നാം ആഗ്രഹിക്കുന്നത്.
**********************************************************************
രാമോ വിരാമോ വിരജോ മാര്ഗോനേയോ നയോ‌உനയഃ |
വീരഃ ശക്തിമതാം ശ്രേഷ്ഠോ ധര്മോധര്മ വിദുത്തമഃ || 43 ||

രാമ: നാരായണൻ എന്ന വാക്കിലെ `രാ' എന്ന അക്ഷരവും നമഃശിവായ എന്ന വാക്കിലെ `മ' ചേർത്ത് ആണ് രാമ എന്ന ശബ്ദം ഉണ്ടായത്. ഇതാണ് താരക മന്ത്രം എന്ന് അറിയപ്പെടുന്നത്. തരണം ചെയ്യിക്കുന്നത് ആണ് താരക മന്ത്രം. രമിപ്പിക്കുന്നവൻ 

വിരാമ:--ശ്രേഷ്ഠമായ പ്രാപ്യ സ്ഥാനം അങ്ങനെ ജീവന് പൂര്ണതയെ കൊടുക്കുന്നു 

വിരജ: -- രാജോ ഗുണം ഇല്ലാത്ത ഭഗവാൻ 

മാര്ഗ: -- ശ്രേഷ്ടമായ നേർവഴി ആയിരിക്കുന്ന ഭഗവാൻ 

നേയ: -- തന്റെ യഥാർത്ഥ ജന്മ ഉദ്ദേശം ഭഗവാനെ അറിയുകയാണ് എന്ന് മനസിലാക്കി തന്നെ ആശ്രയിക്കുന്ന ഭക്തനെ നയിക്കുന്നത് ഭഗവൻ ആണ് 

നയ: -- സാധന ശക്തി കൊടുക്കുന്ന ഭഗവാൻ 

അനയഃ -- ആരാലും നയിക്കപ്പെടാത്ത ഭഗവാൻ 

വീരഃ -- ഏറ്റവും വീരൻ ആയിരിക്കുന്ന ഭഗവാൻ 

ശക്തിമതാം ശ്രേഷ്ഠോ: -- ശക്തിമാൻ മാരിൽ വച്ച് അതീവ ശ്രേഷ്ഠൻ 

ധര്മ: -- ധർമത്തിൽ ഉറച്ചു നിൽക്കുന്ന ഭഗവാൻ 

ധര്മ വിദുത്തമഃ  -- ധർമത്തെ അറിയുന്നവരിൽ വച്ച് ഉത്തമൻ ആയ ഭഗവാൻ 

വൈകുംഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ |
ഹിരണ്യഗര്ഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ || 44 ||


വൈകുംഠഃ--സാധാരണമായ യാത്രയെ തടസം ആക്കുന്നവൻ 

ആദ്യകാലത്തു പഞ്ചഭൂതങ്ങൾ ഒറ്റയ്ക്ക് ആണ് സ്ഥിതി ചെയ്തിരുന്നത്. അവയെ പരസ്പരം സംബന്ധിപ്പിച്ചു അവയുടെ യാത്രയെ നിയന്ത്രിച്ചവൻ 

പുരുഷഃ -- പുറത്തിൽ ശയിക്കുന്നവൻ 
പ്രാണഃ --ജീവാത്മാവായി ജീവനെ നയിക്കുന്നവർ 

പ്രാണദഃ--സൃഷ്ടികാലത്തു പ്രാണനെ കൊടുക്കുന്നവൻ

പ്രണവഃ --ബ്രഹ്മ സ്വരൂപം ആയവൻ 

പൃഥുഃ -ഭൂമി ആയി ഇരിക്കുന്നവൻ 
ഭഗവാന്റെ ഒരു അവതാരം ഭൂമിയെ സമ്പൽ സമ്രുദ്ധമാക്കി മാറ്റി  

ഹിരണ്യഗര്ഭഃ-- ബ്രഹ്മാവിന്റെ ഉല്പത്തിക്ക്   കാരണം ആയ ആദ്യത്തെ സ്വർണ അണ്ഡം ഭഗവാനിൽ നിന്നാണ് ഉത്ഭവിച്ചത് 
ശത്രുഘ്നോ  -- 

വ്യാപ്ത:  വ്യാപിച്ചിരിക്കുന്നവൻ 

വായു:--ഗന്ധത്തെ പുറപ്പെടുവിക്കുന്നവൻ 
അധോക്ഷജഃ--വിരാടരൂപത്തിൽ ജനിച്ചവൻ, ഇന്ദ്രിയങ്ങളെ വശത്താക്കി ജ്ഞാനത്തെ ജനിപ്പിക്കുന്നവൻ 

ഋതുഃ സുദര്ശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ |
ഉഗ്രഃ സംവത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ || 45 ||

ഋതുഃ--കാലങ്ങൾ ആയി ഇരിക്കുന്നതും ഭഗവൻ ആണ് 
സുദര്ശനഃ--ജ്ഞാനം ഉദിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാട് തന്നെ മാറുന്നു  കാലഃ --സുകൃത ദുഷ്കൃത്യങ്ങളെ കൃത്യമായി കണക്കാക്കി വക്കുന്നത് കൊണ്ട് കാലഗണന കൃത്യമായി പാലിക്കുന്നവർ 
പരമേഷ്ഠീ -- ഉത്കൃഷ്ടമായ ധാമത്തിൽ സ്ഥിതി ചെയ്യുന്നു. ഹൃദയാകാശത്തിൽ സ്ഥിതി ചെയ്യുന്നു 
പരിഗ്രഹഃ-- ശരണാർഥികളെ സ്വീകരിക്കുന്നവൻ പത്രം പുഷ്പം ഫലം എന്നിവ സ്വീകരിക്കുന്നു  |
ഉഗ്രഃ -- സൂര്യാദി ദേവന്മാർ ഭയപ്പെടുന്നു 
സംവത്സരോ  --  എല്ലാ ഭൂതങ്ങളും ഭഗവാനിൽ സംവസിക്കുന്നു 
ദക്ഷോ -- സാമർഥ്യമുള്ളവൻ 
വിശ്രാമോ -- ശാന്തിയെ പ്രദാനം ചെയ്യുന്ന ഭഗവാൻ 
വിശ്വദക്ഷിണഃ--വിശ്വത്തെക്കാളും ഏറ്റവും ശക്തൻ ആയ ഭഗവൻ 

വിസ്താരഃ സ്ഥാവര സ്ഥാണുഃ പ്രമാണം ബീജമവ്യയമ് |
അര്ഥോ‌உനര്ഥോ മഹാകോശോ മഹാഭോഗോ മഹാധനഃ || 46 ||

വിസ്താരഃ -- എത്ര വേണമെങ്കിലും വർധിപ്പിക്കാൻ സാധിക്കുന്നു 
സ്ഥാവര സ്ഥാണുഃ--എന്നും ഒരുപോലെ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ട് പർവതങ്ങൾ ആയി ഇരിക്കുന്നു 
പ്രമാണം -- സ്വന്തം ശരീരത്തിൽ നോക്കുമ്പോൾ തന്നെ പ്രത്യക്ഷ പ്രമാണം ആണ് ഭഗവാൻ 
ബീജമവ്യയം --പ്രപഞ്ചത്തിനു വിത്ത് ആയി ഇരിക്കുന്ന ഭഗവാൻ 
അര്ഥ:--എല്ലാവരാലും അർഥിക്കപ്പെടുന്ന ഭഗവാൻ 
അനര്ഥ: ഭഗവാന് ആരോടെങ്കിലും ഒന്നും പ്രാര്ഥിക്കേണ്ടതായി ഒന്നുമില്ല  മഹാകോശ:--അന്നമയ കോശം , പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമായ കോശം,ആനന്ദ മയ കോശം.  എല്ലാ കോശവും കഴിഞ്ഞു അന്വേഷിക്കുമ്പോൾ ആണ് ഭഗവദ് ചൈതന്യം മനസിലാവുക, അഞ്ചു കോശങ്ങളാൽ തന്നെ മറയ്ക്കുന്നവൻ  
മഹാഭോഗ:പരമാനന്ദ സൗഖ്യത്തെ അനുഭവിക്കുന്ന ഭഗവാൻ 
മഹാധനഃ --എല്ലാ ധനങ്ങളും കയ്യിൽ ഉള്ള ഭഗവാൻ അർഹതക്കു അനുസരിച്ചു കൊടുക്കുന്നു. 

അനിര്വിണ്ണഃ സ്ഥവിഷ്ഠോ ഭൂദ്ധര്മയൂപോ മഹാമഖഃ |
നക്ഷത്രനേമിര്-നക്ഷത്രീ ക്ഷമഃ, ക്ഷാമഃ സമീഹനഃ || 47 ||

അനിര്വിണ്ണഃ--നിസ്സംഗത 
സ്ഥവിഷ്ഠോ --പ്രകാശ സ്വരൂപം 
അഭൂ--ജനിക്കാത്തവൻ 
ധര്മയൂപ:--ധാർമികമായ കാര്യങ്ങളാൽ തന്നോട് ഭക്തന്മാരെ ബന്ധിപ്പിക്കുന്ന ഭഗവാൻ  ബന്ധിക്കുന്നു 
മഹാമഖഃ -- എല്ലാ കർമങ്ങളും യജ്ഞ മായി ചെയ്താൽ മോക്ഷം നേടാം എന്ന് ഭഗവാൻ ഗീതയിൽ ഉപദേശിച്ചു. അങ്ങനെ ഉള്ള യജ്ഞങ്ങളാൽ പ്രാപിക്കാൻ സാധിക്കുന്ന ഭഗവാൻ  
നക്ഷത്രനേമി: --നക്ഷത്രങ്ങളെ തന്റെ ശരീരത്തിന്റെ ഭാഗം ആക്കി അവയെ പ്രവർത്തിപ്പിക്കുന്നത് ഭഗവാൻ ആണ് 
നക്ഷത്രീ--ചന്ദ്രൻ ആയി ഇരിക്കുന്ന ഭഗവാൻ 
ക്ഷമഃ--അറിയാതെ പറ്റുന്ന തെറ്റുകളെയും ക്ഷമിക്കുന്ന ഭഗവാൻ 
ക്ഷാമഃ --പ്രളയകാലത്തു എല്ലാം നശിച്ചാലും ഭഗവാൻ പരിപൂർണ്ണൻ ആയി ഇരിക്കുന്നു 
സമീഹനഃ -- സൃഷ്ട്യാദി കാര്യങ്ങൾക്കായി നല്ലവണ്ണം ശ്രമിക്കുന്ന ഭഗവാൻ 

യജ്ഞ ഇജ്യോ മഹേജ്യശ്ച ക്രതു-സ്സത്രം സതാംഗതിഃ |
സര്വദര്ശീ വിമുക്താത്മാ സര്വജ്ഞോ ജ്ഞാനമുത്തമമ് || 48 ||

യജ്ഞ -- യജ്ഞം എന്നത് വിഷ്ണു തന്നെ ആണ് 
ഇജ്യോ -- യജഞം എല്ലാം ചെന്ന് ചേരുന്നത് ഭഗവാനിൽ ആണ് കാരണം ഭഗവൻ എല്ലാറ്റിന്റെയും ആത്മാവ് ആണ്.
മഹേജ്യശ്ച: ഫലം ഇച്ചിക്കാതെ പ്രവർത്തിച്ചാൽ മോക്ഷം ലഭിക്കും അങ്ങനെ മോക്ഷത്തെ കൊടുക്കുന്ന ഭഗവാൻ. 
ക്രതു: സ്തംഭത്തിന്റെ രൂപം ഉള്ള ഭഗവാൻ 
സ്സത്രം: സജ്ജനങ്ങളെ ത്രാണനം ചെയ്യുന്ന ഭഗവാൻ, സഹിക്കാൻ പറ്റുന്നത് മാത്രമേ ഭഗവാൻ ഭക്തന് നൽകുന്നുള്ളൂ  
സതാംഗതിഃ: സാധുക്കളുടെ ഗതി ആയി ഇരിക്കുന്ന ഭഗവാൻ 
സര്വദര്ശീ: ഒരു വിഷയത്തിന്റെ ക്കുറിച്ചു സർവത്ര ദർശനം ഉള്ളവൻ. ത്രികാല ജ്ഞാനി ആണ് ഭഗവാൻ  
വിമുക്താത്മാ: --ഇപ്പോഴും മായയിൽ കുടുങ്ങാതെ ഇരിക്കുന്ന ഭഗവാൻ 
സര്വജ്ഞ:--എല്ലാം അറിയുന്നവൻ 
ജ്ഞാനമുത്തമ: -- ഉത്തമ ജ്ഞാനത്തെ കൊടുക്കുന്ന ഭഗവാൻ. ജ്ഞാനസ്വരൂപം ആയിരിക്കുന്ന ഭഗവാൻ 




സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത് |
മനോഹരോ ജിതക്രോധോ വീര ബാഹുര്-വിദാരണഃ || 49 ||

സുവ്രതഃ --സർവ ജീവികളുടെയും രക്ഷകൻ ആണ് ഭഗവാൻ. അത് വ്രതം ആക്കിയ ഭഗവാൻ
സുമുഖഃ -- ഏറ്റവും സുന്ദരനായിരിക്കുന്ന ഭഗവാൻ 
സൂക്ഷ്മഃ -- ഏറ്റവും സൂക്ഷ്മമായി ഇരിക്കുന്ന ഭഗവാൻ 
സുഘോഷഃ --നല്ല ശബ്ദം ഉള്ള ഭഗവാൻ. വേദങ്ങളാൽ ഘോഷിക്കപ്പെടുന്ന ഭഗവാൻ 
സുഖദഃ --സജ്ജനങ്ങൾക്കു സുഖത്തെ കൊടുക്കുന്നു. ദുർജ്ജനങ്ങളുടെ സുഖത്തെ കെടുത്തുന്നു 
സുഹൃത്-- തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നത് ഭഗവാൻ മാത്രമാണ്. എല്ലാവരുടെയും സുഹൃത്ത് 
മനോഹര:--ആനന്ദ സ്വരൂപം 
ജിതക്രോധ:--ക്രോധത്തെ ജയിച്ചവൻ 
വീര ബാഹു:---ശത്രുക്കളെ സംഹരിച്ചു വേദ മര്യാദയെ പാലിക്കുന്ന വീര്യമുള്ള കൈകൾ ഉള്ളവൻ 
വിദാരണഃ -- അധാർമ്മികളെ പിളർക്കുന്നവൻ 


സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകര്മകൃത്| |
വത്സരോ വത്സലോ വത്സീ രത്നഗര്ഭോ ധനേശ്വരഃ || 50 ||

സ്വാപനഃ --മായയിൽ ഉറക്കി കിടത്തുന്നവൻ. 
സ്വവശ: -- നാമെല്ലാം വെറും യന്ത്രം ആണ്. ഭഗവാൻ ആണ് നമ്മെ ചലിപ്പിക്കുന്നത്. 
വ്യാപീ--എല്ലയിടവും വ്യാപിച്ചു ഇരിക്കുന്നു 
നൈകാത്മാ--ഭിന്നമായ ആത്മാവോടു കൂടിയത്. സൃഷ്ടി ചെയ്യുമ്പോൾ ബ്രഹ്മാവ് സ്ഥിതി നോക്കുമ്പോൾ വിഷ്ണു ആയി മാറുന്നു 
നൈകകര്മകൃത്--പല കർമങ്ങൾ ചെയ്യുന്നവൻ 
വത്സരോ--ഭഗവാനിൽ ആണ് എല്ലാം വസിക്കുന്നത് 
വത്സല:--ഏറ്റവും വാതസ്ടാല്യമുള്ള ഭഗവാൻ 
വത്സീ -- ഭക്തരെ കുഞ്ഞുങ്ങളെ പ്പോലെ കരുതി സ്നേഹിക്കുന്നവൻ രത്നഗര്ഭോ--സമുദ്ര രൂപത്തിൽ ഇരിക്കുന്നവൻ സമ്പത്തു എല്ലാം ഭഗവാനിൽ ആണ് ഇരിക്കുന്നത്. രത്നങ്ങളെ ഉള്ളിൽ വച്ചിരിക്കുന്ന ഭഗവാൻ  
ധനേശ്വരഃ --ധനത്തിനു നാഥനായ ഭഗവാൻ 

Comments

Popular posts from this blog

സഹസ്രനാമം 76-100

#2 വിഷ്ണുസഹസ്രനാമം അർത്ഥസഹിതം