സഹസ്രനാമം 1 -25
സ്തോത്രം
വിശ്വം വിഷ്ണുര്-വശട്കാരോ ഭൂതഭവ്യ ഭവത് പ്രഭുഃ |
ഭൂതകൃദ് ഭൂതഭൃദ്-ഭാവോ ഭൂതാത്മാ ഭൂത ഭാവനഃ || 1 ||
ഭൂതകൃദ്- സൃഷ്ടി ചെയ്യുന്ന ഭഗവാൻ
ഭൂതഭൃദ്_-പരിപാലിക്കുന്ന ഭഗവാൻ
ഭാവ:- ഇവിടെ ഉള്ളത് എന്ന് തോന്നിപ്പിക്കുന്നത് ഭഗവാൻ ആണ്.
പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതിഃ |
അവ്യയഃ പുരുഷഃ സാക്ഷീ ക്ശേത്രജ്ഞോஉക്ഷര ഏവ ച || 2 ||
യോഗോ യോഗ വിദാം നേതാ പ്രധാന പുരുഷേശ്വരഃ |
നാരസിംഹവപുഃ ശ്രീമാന് കേശവഃ പുരുഷോത്തമഃ || 3 ||
സര്വഃ ശര്വഃ ശിവഃ സ്ഥ്രാണുര്-ഭൂതാദിര്-നിധിരവ്യയഃ |
പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതിഃ |
അവ്യയഃ പുരുഷഃ സാക്ഷീ ക്ശേത്രജ്ഞോஉക്ഷര ഏവ ച || 2 ||
യോഗോ യോഗ വിദാം നേതാ പ്രധാന പുരുഷേശ്വരഃ |
നാരസിംഹവപുഃ ശ്രീമാന് കേശവഃ പുരുഷോത്തമഃ || 3 ||
സര്വഃ ശര്വഃ ശിവഃ സ്ഥ്രാണുര്-ഭൂതാദിര്-നിധിരവ്യയഃ |
സംഭവോ ഭാവനോ ഭര്താ പ്രഭവഃ പ്രഭുരീശ്വരഃ || 4 ||
സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ |
അനാദി നിധനോ ധാതാ വിധാതാ ധാതുരുത്തമഃ || 5 ||
അഗ്രാഹ്യഃ ശാശ്വതോ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്ദനഃ |
പ്രഭൂത-സ്ത്രികകുബ്ധാമ പവിത്രം മംഗലം പരമ് || 7 ||
ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ |
ഹിരണ്യഗര്ഭോ ഭൂഗര്ഭോ മാധവോ മധുസൂദനഃ || 8 ||
സുരേശഃ ശരണം ശര്മ വിശ്വരേതാഃ പ്രജാഭവഃ |
അഹ-സ്സംവത്സരോ വ്യാളഃ പ്രത്യയഃ സര്വ ദര്ശനഃ || 10 ||
അജ: സ്സർവേശ്വരഃ സിദ്ധഃ സിദ്ധിഃ സര്വാദിരച്യുതഃ |
വൃഷാ കപിരമേയാത്മാ സര്വയോഗ വിനിസൃതഃ || 11 ||
വസുര്-വസുമനാഃ സത്യഃ സമാത്മാ-സ്സമ്മിതഃ സമഃ |
അമോഘഃ പുംഡരീകാക്ഷോ വൃഷകര്മാ വൃഷാകൃതിഃ || 12 ||
സര്വഗഃ സര്വ വിദ്ഭാനുര്-വിഷ്വക്സേനോ ജനാര്ദനഃ |
വേദോ വേദ വിദവ്യംഗോ വേദാംഗോ വേദവിത്-കവിഃ || 14 ||
ലോകാധ്യക്ഷഃ സുരാധ്യക്ഷോ ധര്മാധ്യക്ഷഃ കൃതാകൃതഃ |
ചതുരാത്മാ ചതുര്-വ്യൂഹഃ ചതുര്ദംഷ്ഠ്രഃ ചതുര്ഭുജഃ || 15 ||
ഭ്രാജിഷ്നുര്-ഭോജനം ഭോക്താ സഹിഷ്നുര്-ജഗദാദിജഃ |
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്വസുഃ || 16 ||
വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ |
അതീംദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ || 18 ||
മഹാബുദ്ധിര്-മഹാവീര്യോ മഹാശക്തിര്-മഹാദ്യുതിഃ |
അനിര്-ദേശ്യവപുഃ ശ്രീമാനമേയാത്മാ മഹാദ്രി ധൃക്ഃ || 19 ||
മഹേഷ്വാസോ - വില്ലാളി വീരനായ ഭഗവാൻ
മരീചിര്-ദമനോ ഹംസഃ സുപര്നോ ഭുജഗോത്തമഃ |
ഹിരണ്യനാഭഃ സുതപാഃ പദ്മനാഭഃ പ്രജാപതിഃ || 21 ||
അമൃത്യുഃ സര്വദൃക്-സിംഹഃ സംധാതാ സംധിമാന് സ്ഥിരഃ |
അജോ ദുര്മര്ഷണഃ ശാസ്താ വിശ്രുതാത്മാ സുരാരിഹാ || 22 ||
ഗുരുര്-ഗുരുതമോ ധാമഃ സത്യ-സ്സത്യ പരാക്രമഃ |
നിമിഷോஉനിമിഷഃ സ്രഗ്വീ വാചസ്പതി രുദാരധീഃ || 23 ||
സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ |
അനാദി നിധനോ ധാതാ വിധാതാ ധാതുരുത്തമഃ || 5 ||
സ്വയംഭൂഃ സ്വന്തം ഇഷ്ടപ്രകാരം ആണ് ഭഗവാൻ അവതരിക്കുന്നത്.
ശംഭു: സുഖത്തെ കൊടുക്കുന്നവൻ. മന:പ്രസാദത്തെ കൊടുക്കുന്നവൻ.
ആദിത്യ: ആദിത്യ മണ്ഡലത്തിൽ സ്വർണ്ണ രൂപത്തിൽ ഇരിക്കുന്ന ഭഗവാൻ. സൂര്യ പ്രകാശം ഓരോ കുടങ്ങളിൽ എങ്ങനെ കാണപ്പെടുന്നുവോ അത് പോലെ ഓരോ ശരീരത്തിൽ ഭഗവാൻ ഓരോ രൂപത്തിൽ കാണപ്പെടുന്നു. അങ്ങനെ ആദിത്യന്റെ സ്വഭാവം ഉള്ള ഭഗവാൻ. പന്ത്രണ്ടു ആദിത്യന്മാരിൽ ഒരാൾ.
.
ധാതാ: അനന്തന്റെ രൂപത്തിൽ ലോകത്തെ താങ്ങി നിർത്തുന്നവൻ.
വിധാതാ: എല്ലാം സംവിധാനം ചെയ്യുന്നവൻ
ന്നവൻ.കർമ്മ ഫലം ദാനം ചെയ്യുന്നവൻ
ധാതുരുത്തമഃ:ചിത് ധാതു ആയി ഇരിക്കുന്നത് ഭഗവാൻ ആണ്.
അപ്രമേയോ ഹൃഷീകേശഃ പദ്മനാഭോஉമരപ്രഭുഃ |
വിശ്വകര്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ || 6 ||
വിശ്വകര്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ || 6 ||
അപ്രമേയോ: യാതൊരു പ്രമാണത്താലും അളക്കാൻ കഴിയാത്ത ഭഗവാൻ. പ്രമാണങ്ങൾ ഇവയാണ് പ്രത്യക്ഷം, അനുമാനം, ഉപമാനം എന്നിവയാണ്. കാണാത്ത ഒരു വസ്തുവിനെ എങ്ങനെ അളക്കാൻ ആണ്. അനുമാനിക്കാൻ ഭഗവാനെ നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നില്ല. ഭഗവാനെ ഒന്നിനോടും ഉപമിക്കാൻ നമുക്ക് സാധിക്കുന്നില്ല.
ഹൃഷീകേശഃ - ഇന്ദ്രിയ നിഗ്രഹം ഉള്ളവൻ
പദ്മനാഭോ: - നാഭിയിൽ പദ്മം ഉള്ളവൻ
അമരപ്രഭുഃ - അമരന്മാരുടെയും പ്രഭു ആയിരിക്കുന്ന ഭഗവാൻ
വിശ്വകര്മാ: വിശ്വം സൃഷ്ടിക്കുക എന്ന കർമത്തോട് കൂടിയവൻ
മനു : മനന ശീലമുള്ളവൻ. ആദ്യത്തെ പ്രജാപതി ആയ സ്വായംഭുവ മനു ആയി വന്നതും ഭഗവാൻ ആണ്
ത്വഷ്ടാ: പ്രളയകാലത്തു എല്ലാവരെയും തമീകരിക്കുന്നവൻ (ലയിപ്പിക്കുന്നവൻ)
സ്ഥവിഷ്ഠഃ വിരാട് സ്വരൂപത്തിൽ എല്ലായിടവും നിറഞ്ഞു നിൽക്കുന്ന ഭഗവാൻ
സ്ഥവിരോ ധ്രുവഃ --പുരാണൻ- ഇവിടെ ആദ്യം ഉണ്ടായത്. വളരെ കാലമായി സ്ഥിരമായി നിൽക്കുന്നവൻ
അഗ്രാഹ്യഃ ശാശ്വതോ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്ദനഃ |
പ്രഭൂത-സ്ത്രികകുബ്ധാമ പവിത്രം മംഗലം പരമ് || 7 ||
അഗ്രാഹ്യഃ - ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ സാധിക്കാത്തവർ.
ശാശ്വതോ - ഇവിടെ എന്നും ഉള്ളവൻ
കൃഷ്ണോ: സ്വയം നിർവൃതി ഉള്ളവൻ. ഭക്തന്മാർക്ക് സുഖത്തെ കൊടുക്കുന്നവൻ. എല്ലാവരെയും ആകർഷിക്കുന്ന കറുത്ത നിറമുള്ളവൻ
ലോഹിതാക്ഷഃ - ചുമന്ന കണ്ണുകൾ ഉള്ളവൻ
പ്രതര്ദനഃ - രുദ്രരൂപത്തിൽ വന്നു എല്ലാ ഭൂതങ്ങളെയും ഹിംസിക്കുന്നവൻ
പ്രഭൂത - എല്ലാ വിധ ഐശ്വര്യ സമ്പത്തോട് കൂടിയവൻ.
സ്ത്രികകുബ്ധാമ- മൂന്നുലോകത്തെയും ഇരിപ്പിടം ആക്കി നിയന്ത്രിക്കുന്നവൻ
പവിത്രം - സ്വയം ശുദ്ധനാണ് ഭഗവാൻ.
തന്നോട് അടുക്കുന്നവരെയും ഭഗവാൻ ശുദ്ധീകരിക്കുന്ന ഭഗവാൻ
മംഗലം പരമ്: പരമമായ മംഗളം പ്രദാനം ചെയ്യുന്ന ഭഗവാൻ. തന്നെ ആശ്രയിക്കുന്നവർക്കു എല്ലാ മംഗളവും പ്രദാനം
ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ |
ഹിരണ്യഗര്ഭോ ഭൂഗര്ഭോ മാധവോ മധുസൂദനഃ || 8 ||
ഈശാനഃ - എല്ലാറ്റിന്റെയും നിയന്താവ്
പ്രാണദഃ _ പ്രാണനെ കൊടുക്കുന്ന ഭഗവാൻ
പ്രാണോ: ജീവികളുടെ ഉള്ളിൽ പ്രാണൻ ആയി ഇരിക്കുന്ന ഭഗവാൻ. പഞ്ച പ്രാണങ്ങളെയും നിയന്ത്രിക്കുന്നത് .
ജ്യേഷ്ഠഃ - എല്ലാവരുടെഭഗവാൻ യും ജ്യേഷ്ഠനായി ഇരിക്കുന്ന ഭഗവാൻ
ശ്രേഷ്ഠഃ - ഏറ്റവും ശ്രേഷ്ഠമായ ഭഗവാൻ
പ്രജാപതിഃ -എല്ലാ പ്രജകൾക്കും നാഥൻ ആയവൻ
ഹിരണ്യഗര്ഭോ: ബ്രഹ്മാവ് ആയി സൃഷ്ടി നടത്തുന്ന ഭഗവാൻ
ഹിരണ്യഗര്ഭോ: ബ്രഹ്മാവ് ആയി സൃഷ്ടി നടത്തുന്ന ഭഗവാൻ
ഭൂഗര്ഭോ- ഭൂമിയെ ഉദരത്തിൽ വക്കുന്നവൻ
മാധവോ-ശ്രീഭഗവതിയുടെ നാഥൻ
മധുസൂദനഃ- മധു എന്ന രാക്ഷസനെ വധിച്ചവൻ
ഈശ്വരോ വിക്രമീധന്വീ മേധാവീ വിക്രമഃ ക്രമഃ |
അനുത്തമോ ദുരാധര്ഷഃ കൃതജ്ഞഃ കൃതിരാത്മവാന്|| 9 ||
ഈശ്വരോ: എല്ലാവരുടെയും ഈശ്വരൻ
അനുത്തമോ ദുരാധര്ഷഃ കൃതജ്ഞഃ കൃതിരാത്മവാന്|| 9 ||
ഈശ്വരോ: എല്ലാവരുടെയും ഈശ്വരൻ
വിക്രമീ: പരാക്രമം ഉള്ളവൻ
ധന്വീ: വില്ലു ധരിച്ചവർ
മേധാവീ:ബുദ്ധിശക്തിയോടു കൂടിയവൻ
വിക്രമഃ- അളക്കുക എന്ന് അർഥം. വാമന അവതാരത്തിൽ ഭൂമിയെ അളന്നവൻ പക്ഷി വാഹനൻ ആയവൻ
ക്രമഃ :വ്യാപനം ചെയ്യുന്ന എന്ന അർഥത്തിൽ വിഷ്ണു എന്ന നാമം ഉള്ളവൻ |
അനുത്തമോ: ഉപമിക്കാൻ കഴിയാത്തവൻ
അനുത്തമോ: ഉപമിക്കാൻ കഴിയാത്തവൻ
ദുരാധര്ഷഃ--ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാൻ കഴിയാത്തവൻ
കൃതജ്ഞഃ എല്ലാം അറിയുന്നവൻ
കൃതി: പ്രവർത്തികൾക്കു കൂട്ട് ആയി നിൽക്കുന്ന ഭഗവാൻ. കർമ്മങ്ങൾക്ക് അനുഗ്രഹം ആയി നിൽക്കുന്നവൻ
ആത്മവാന്-ആത്മാവായി ഇരിക്കുന്നവൻ
സുരേശഃ ശരണം ശര്മ വിശ്വരേതാഃ പ്രജാഭവഃ |
അഹ-സ്സംവത്സരോ വ്യാളഃ പ്രത്യയഃ സര്വ ദര്ശനഃ || 10 ||
സുരേശഃ -സുരന്മാരുടെ ഈശൻ
ശരണം: ലോകത്തിൽ എല്ലാവര്ക്കും ആശ്രയം ഉള്ള ഒരേ ഒരാൾ
ശര്മ-പരമാനന്ദ സ്വരൂപം
വിശ്വരേതാഃ -വിശ്വത്തിനു കാരണ ഭൂതൻ ആയ രേതസിനെ ഉദ്ഭവിച്ചവൻ
പ്രജാഭവഃ-എല്ലാ പ്രജകളും ഉദ്‌ഭവിച്ചതു ഭഗവാനിൽ നിന്നാണ് |
അഹ: പകൽ. പ്രകാശസ്വരൂപൻ
സ്സംവത്സര: ഭഗവാന്റെ ഗമനം. കാലസ്വരൂപം ആയ ഭഗവാൻ
വ്യാളഃ- സർപ്പം. വേഗം അടുക്കാൻ പറ്റാത്ത ആളാണ് ഈശ്വരൻ. ഭക്തികൊണ്ടു മാത്രമേ ഭഗവാനോടുഅടുക്കാൻ പറ്റൂ
പ്രത്യയഃ - പ്രജ്ഞ ആയി ഇരിക്കുന്ന ഭഗവാൻ.
സർവദർശനഃ - എല്ലാം കാണുന്നവൻ. പ്രപഞ്ചം തന്നെ നോക്കി കാണുന്നവൻ
അജ: സ്സർവേശ്വരഃ സിദ്ധഃ സിദ്ധിഃ സര്വാദിരച്യുതഃ |
വൃഷാ കപിരമേയാത്മാ സര്വയോഗ വിനിസൃതഃ || 11 ||
അജൻ: ജനിക്കാത്തവൻ
സർവേശ്വര:: എല്ലാവരുടെയും ഈശ്വരൻ
സിദ്ധഃ- എന്നും ഇവിടെ ഉള്ള സിദ്ധ വസ്തു ആണ് ഭഗവാൻ. ഭഗവാനെ വേണം എന്ന് ചിന്തിക്കുമ്പോൾ മാത്രമേ ഭഗവാനെ ലഭിക്കൂ.
സിദ്ധിഃ - ഭഗവാനെ കിട്ടാൻ ആണ് നാം ആഗ്രഹിക്കേണ്ടത്. മറ്റു എന്ത് കിട്ടിയാലും നശിച്ചു പോകും.
സര്വാദി: എല്ലാത്തിനെയും ആദിരൂപം ആയ ഭഗവാൻ _
അച്യുതഃ - ഒരിക്കലും മാറ്റം സംഭവിക്കാത്തവൻ
വൃഷാ കപി: ധർമ രൂപത്തിൽ വന്ന വരാഹ മൂർത്തി (ക: -വെള്ളത്തിൽ നിന്ന് വന്നവൻ)
വൃഷാ കപി: ധർമ രൂപത്തിൽ വന്ന വരാഹ മൂർത്തി (ക: -വെള്ളത്തിൽ നിന്ന് വന്നവൻ)
അമേയാത്മാ: അളക്കാൻ പറ്റാത്ത ആത്മ സ്വരൂപം ആയ ഭഗവാൻ
സര്വയോഗ-
വിനിസൃതഃ -ഒന്നിനോടും ഒട്ടിച്ചേരാത്ത അവസ്ഥ
വസുര്-വസുമനാഃ സത്യഃ സമാത്മാ-സ്സമ്മിതഃ സമഃ |
അമോഘഃ പുംഡരീകാക്ഷോ വൃഷകര്മാ വൃഷാകൃതിഃ || 12 ||
വസു:--സർവ ജീവ ജാലങ്ങളിലും ഇവൻ വസിക്കുന്നു. എല്ലാ വസ്തുക്കളും ഇവനിൽ വസിക്കുന്നു.
വസുമനാഃ -പരിശുദ്ധമായ മനസോടു കൂടിയവർ
സത്യഃ - ഈ ലോകത്ത് സത്യമായിട്ടുള്ള ഒരേ ഒരു വസ്തു ഭഗവാൻ ആണ്
സമാത്മാ-സമമായ ആത്മാവ്. എല്ലാറ്റിലും സമമായ ആത്മാവായി ഇരിക്കുന്നവൻ
അസ്സമ്മിതഃ - ഭഗവാൻ എങ്ങനെ എന്ന് തീർച്ചപ്പെടുത്താൻ സാധ്യമല്ല
സമഃ--സമ ചിത്തത. സ്ഥിരമായ മനസോടു കൂടിയവർ. ആത്മാരാമൻ ആയി ഇരിക്കുന്ന അവസ്ഥ.
അമോഘഃ - വ്യർഥമാകാത്ത പ്രാർത്ഥന.
പുംഡരീകാക്ഷ: താമരക്കണ്ണൻ. ഹൃദയമായ താമരയിൽ വസിക്കുന്നവൻ
വൃഷകര്മാ - ധാർമികമായ കാര്യങ്ങൾ ചെയ്യുന്ന ആൾ
വൃഷാകൃതിഃ-ധർമം പുനഃ സ്ഥാപിക്കാൻ ആകൃതി എടുക്കുന്ന ഭഗവാൻ
രുദ്രോ ബഹുശിരാ ബഭ്രുര്-വിശ്വയോനിഃ ശുചിശ്രവാഃ |
അമൃതഃ ശാശ്വത സ്ഥാണുര്-വരാരോഹോ മഹാതപാഃ || 13 ||
രുദ്രോ ബഹുശിരാ ബഭ്രുര്-വിശ്വയോനിഃ ശുചിശ്രവാഃ |
അമൃതഃ ശാശ്വത സ്ഥാണുര്-വരാരോഹോ മഹാതപാഃ || 13 ||
രുദ്രോ- സംഹാര സമയത്തു കരയിപ്പിക്കുന്നവൻ. സന്തോഷിപ്പിക്കുന്നവൻ
ബഹുശിരാ: അനേകം ശിരസുള്ളവൻ
ബഭ്രു: ലോകത്തെ ഭരിക്കുന്നവൻ
വിശ്വയോനിഃ _ വിശ്വത്തിനു കാരണ ഭൂതമായവൻ
ശുചിശ്രവാഃ -കേൾക്കുന്നവരെ ശുചി ആക്കുന്നവൻ |
അമൃതഃ - മരണം ഇല്ലാത്തവൻ
അമൃതഃ - മരണം ഇല്ലാത്തവൻ
ശാശ്വത സ്ഥാണു_ ഒരേ പോലെ പണ്ടു തൊട്ടു നിൽക്കുന്നവൻ
വരാരോഹോ - ഉത്തമം ആയ ആരോഹണം ഉള്ളവൻ. ആരോഹണം ഭഗവാനിലേക്കു ആകുമ്പോൾ ആണ് മുക്തിയെ കൊണ്ട് വരുന്നത്
മഹാതപാഃ--ലോകം സൃഷ്ടിച്ചു പരിപാലിക്കുവാൻ വ്യക്തമായ അറിവുള്ളവൻ
സര്വഗഃ സര്വ വിദ്ഭാനുര്-വിഷ്വക്സേനോ ജനാര്ദനഃ |
വേദോ വേദ വിദവ്യംഗോ വേദാംഗോ വേദവിത്-കവിഃ || 14 ||
സര്വഗഃ എല്ലായിടത്തും ഗമിക്കാൻ കഴിയുന്നവൻ
സര്വ വിദ്ഭാനുര്: എല്ലായിടത്തും പ്രകാശിക്കുന്നവൻ -
വിഷ്വക്സേനോ -ഭഗവാന്റെ സാന്നിധ്യത്തിൽ (അസുരന്മാർ) ഓടി ഒളിക്കുന്നു. അത്രയ്ക്കും ശൗര്യം ഉള്ള ഭഗവാൻ.
ജനാര്ദനഃ -ദുർജ്ജനങ്ങളെ അർദനം ചെയ്യുന്നവൻ (നശിപ്പിക്കുന്നവൻ)
വേദോ: യഥാർത്ഥമായ അറിവിനെ കൊടുക്കുന്നവൻ
വേദോ: യഥാർത്ഥമായ അറിവിനെ കൊടുക്കുന്നവൻ
വേദ വിദ്: വേദത്തെയും വേദാർത്ഥത്തെയും അറിയുന്നവൻ
അവ്യംഗോ-ഒരു ന്യുനതയും ഇല്ലാത്തവൻ
വേദാങ: വേദങ്ങൾ ഭഗവാന്റെ അവയവം ആണ്
വേദവിത്-വേദത്തെ വിചാരം ചെയ്യുന്നവൻ
കവിഃ മുൻകൂട്ടി എല്ലാം അറിയുന്നവൻ (ക്രാന്തദർശി)
ചതുരാത്മാ ചതുര്-വ്യൂഹഃ ചതുര്ദംഷ്ഠ്രഃ ചതുര്ഭുജഃ || 15 ||
ലോകാധ്യക്ഷഃ - ലോകത്തിന്റ അധ്യക്ഷ പദം അലങ്കരിക്കുന്ന ഭഗവാൻ
സുരാധ്യക്ഷോ -ദേവന്മാരുടെ അധ്യക്ഷൻ
ധര്മാധ്യക്ഷഃ- ധര്മത്തിന്റെ അധ്യക്ഷൻ. ധർമപാലനം നടത്തുന്ന ഭഗവാൻ)
കൃതാകൃതഃ - ചെയ്യുന്നവൻ പരമാത്മ ചൈതന്യം ആകുമ്പോൾ ഒ ന്നും ചെയ്യുന്നില്ല
ചതുരാത്മാ - സൃഷ്ടിയുടെ തുടക്കത്തിൽ ബ്രഹ്മാവ്, ദക്ഷ പ്രജാപതി, കാലം, ജീവാത്മാക്കൾ
ചതുരാത്മാ - സൃഷ്ടിയുടെ തുടക്കത്തിൽ ബ്രഹ്മാവ്, ദക്ഷ പ്രജാപതി, കാലം, ജീവാത്മാക്കൾ
സ്ഥിതി: മഹാവിഷ്ണു, മനുക്കൾ, കാലം, ജീവാത്മാക്കൾ
സംഹാരം: രുദ്രൻ, കാലം, അന്തകൻ, ജീവാത്മാക്കൾ
ചതുര്-വ്യൂഹഃ - വാസുദേവൻ, പ്രദ്യുമ്നൻ സങ്കര്ഷണൻ, അനിരുദ്ധൻ
ചതുര്ദംഷ്ഠ്രഃ - നരസിംഹ അവതാര കാലത്തു ആണ് ചതുർ ദംഷ്ട്ര പ്രകടമായത്
ചതുര്ഭുജഃ- സാധാരണ ചതുർബാഹു ആയിട്ടാണ് ഭഗവാനെ കാണുക
ഭ്രാജിഷ്നുര്-ഭോജനം ഭോക്താ സഹിഷ്നുര്-ജഗദാദിജഃ |
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്വസുഃ || 16 ||
ഭ്രാജിഷ്നുര്-പ്രകാശ സ്വരൂപൻ
ഭോജനം-മഹാ പ്രളയ കാലത്തു എല്ലാം ഭഗവാനിൽ ലയിക്കുന്നു. അങ്ങനെ പുരുഷന്റെ ഭോജനം ആണ് പ്രകൃതി. പ്രകൃതി ആയി ഇരിക്കുന്നതും ഭഗവാൻ തന്നെ ആണ്
ഭോക്താ - ഭുജിക്കുന്നതും ഭഗവാൻ തന്നെ ആണ് സഹിഷ്നുര്-ജഗദാദിജഃ - ജഗത്തിന്റെ ആദ്യത്തിൽ ഹിരണ്യ ഗർഭൻ ആയി ഭഗവാൻ ജനിക്കുന്നു
അനഘോ -പാപരഹിതൻ
അനഘോ -പാപരഹിതൻ
വിജയോ = എപ്പോഴും ജയിക്കുന്നവൻ
ജേതാ= ജയിച്ചു മാത്രം ശീലമുള്ളവൻ
വിശ്വയോനിഃ = വിശ്വവും യോനിയും രണ്ടും ഭഗവാൻ തന്നെ
പുനര് വസുഃ= എത്രയൊക്കെ ശരീരമെടുത്തു വന്നാലും അതിൽ കുടികൊള്ളുന്ന ആത്മാവ് ഒന്ന് തന്നെ ആണ്
ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്ജിതഃ |
അതീംദ്രഃ സംഗ്രഹഃ സര്ഗോ ധൃതാത്മാ നിയമോ യമഃ || 17 ||
ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്ജിതഃ |
അതീംദ്രഃ സംഗ്രഹഃ സര്ഗോ ധൃതാത്മാ നിയമോ യമഃ || 17 ||
ഉപേന്ദ്ര: = ഇന്ദ്രാനുജൻ. വാമന അവതാരത്തിൽ ദേവന്മാരുടെ മാതാവായ അദിതിയുട പുത്രനായി ഭഗവാൻ ജനിച്ചു
വാമനഃ =ഉയരം കുറഞ്ഞവൻ
പ്രാംശു: ഏറ്റവും ഉയരം ഉള്ള ശരീരം ആയി തീർന്നവൻ
അമോഘഃ = ഭഗവാന്റെ എല്ലാ പ്രവൃത്തികൾക്കും ഒരു കാരണം ഉണ്ടാകും. എല്ലാം ഒരു ലീലയുടെ ഭാഗം ആയി ഭഗവാൻ സംവിധാനം ചെയ്യുന്നു. ഒരു പ്രവൃത്തിയും നിഷ്ഫലം ആക്കാത്തവൻ
ശുചി: =തന്നെ സ്മരിക്കുന്നവരെ ശുദ്ധി ആക്കുന്ന സ്വഭാവം
ഊർജിതഃ - എപ്പോഴും ഊർജസ്വലൻ ആണ് ഭഗവാൻ
അതീന്ദ്രഃ - ഇന്ദ്രനേക്കാളും ശ്രേഷ്ഠം ആയ സ്ഥാനമാണ് വൈകുണ്ഠം
അതീന്ദ്രഃ - ഇന്ദ്രനേക്കാളും ശ്രേഷ്ഠം ആയ സ്ഥാനമാണ് വൈകുണ്ഠം
സംഗ്രഹഃ - പ്രളയ കാലത്ത് എല്ലാം തന്നിലേക്ക് സംഭരിച്ചു വയ്ക്കുന്നവൻ
സർവഗ: - സൃഷ്‌ടിക്കു കാരണ ഭൂതൻ ആയവൻ
ധൃതാത്മാ - ജനന മരണങ്ങൾ ഇല്ലാതെ എന്നും സ്ഥിരമായി ഇരിക്കുന്ന അവസ്ഥ
നിയമ: - എല്ലാവരെയും നിയമിക്കുന്നത് ഭഗവാൻ ആണ്. എല്ലാവരെയും അവർ അർഹതപ്പെട്ട സ്ഥാനത്തു നിർത്തുന്നത് ഭഗവാൻ ആണ്
യമഃ - നിയന്ത്രണങ്ങൾ വക്കുന്നവൻ. അധാർമിക പ്രവര്ത്തികള് കൂടുമ്പോൾ ആണ് ഭഗവാൻ അവതാരം എടുക്കുന്നത്
വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ |
അതീംദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ || 18 ||
വേദ്യ:- ഭൂമിയിൽ ഒരുപാട് ദുഃഖങ്ങൾ ഉണ്ട്. ഒരു അറിവ് കൊണ്ടും നമുക്ക് അതിനെ മറി കടക്കാൻ കഴിയില്ല.ഭഗവാനെ അറിഞ്ഞാൽ പിന്നെ ഒന്നും അറിയേണ്ടതായിട്ടില്ല.>
വൈദ്യഃ - എല്ലാം അറിയുന്നവൻ
സദായോഗീ - പ്രത്യക്ഷനാണ് ഭഗവാൻ. ഭഗവാനെ കാണണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നവർക്ക് ഭഗവാൻ പ്രത്യക്ഷനാണ്
വീരഹാ - ദുഷ്ടന്മാരായ വീരന്മാരെ ഹരിച്ചവൻ
മാധവ:-അറിവ് ഉള്ളവൻ. വിദ്യയുടെ അടിസ്ഥാനം
മധുഃ - അമൃത്. അത്യന്ത സന്തോഷത്തെ പ്രദാനം ചെയ്യുന്നവൻ
അതീംദ്രിയ: - ഗ്രഹിക്കാൻ കഴിയാത്തവൻ
അതീംദ്രിയ: - ഗ്രഹിക്കാൻ കഴിയാത്തവൻ
മഹാമായ: - മഹാ മായാവികളായ രാക്ഷസരെപ്പോലും മോഹിപ്പിച്ചവൻ ഭഗവാൻ
മഹോത്സാഹ:- ഇപ്പോഴും ഉത്സാഹത്തോടെ പ്രവൃത്തി ചെയ്യുന്ന ഭഗവാൻ. സൃഷ്ടി കർമം വളരെ ആസ്വദിച്ചാണ് ഭഗവാൻ നടത്തുന്നത്
മഹാബലഃ - ഏറ്റവും ബലവാൻ ആയി ഇരിക്കുന്ന ഭഗവാൻ
മഹാബുദ്ധിര്-മഹാവീര്യോ മഹാശക്തിര്-മഹാദ്യുതിഃ |
അനിര്-ദേശ്യവപുഃ ശ്രീമാനമേയാത്മാ മഹാദ്രി ധൃക്ഃ || 19 ||
മഹാബുദ്ധി:-പ്രപഞ്ചത്തിന്റെ ബുദ്ധി സ്വരൂപം ആയി ഇരിക്കുന്ന ഭഗവാൻ
മഹാവീര്യ: -ഭഗവാനാണ് പ്രപഞ്ച ഉല്പത്തിക്ക് കാരണം
മഹാശക്തി:-
മഹാദ്യുതിഃ -സൂര്യനും അഗ്നിക്കും എല്ലാത്തിനും പ്രകാശം കൊടുക്കുന്നത് ഭഗവാൻ |
അനിർ ദേശ്യവപുഃ - മറ്റൊരാളിനു വിവരിച്ചു കൊടുക്കാൻ കഴിയാത്ത ശക്തിവിശേഷം ആണ് ഭഗവാൻ. നമ്മുടെ ഉള്ളിൽ ഭഗവാനെ എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ചു ആണ് ഭഗവാൻ പ്രത്യക്ഷമാവുക
ശ്രീമാൻ - ഐശ്വര്യ ലക്ഷണ യുക്തനായ ഭഗവാൻ
അമേയാത്മാ - അളക്കാനോ ഊഹിക്കാനോ കഴിയാത്ത ബുദ്ധി ശക്തി ഉള്ള ഭഗവാൻ
മഹാദ്രി ധൃക്ഃ- വലിയ പർവ്വതങ്ങളെ ധരിച്ചവൻ. പാലാഴി മഥന സമയത്തു ആമയായി വന്നു മന്ഥര പർവതത്തെ ഉയർത്തിയത് ഭഗവാൻ ആണ്. ശ്രീകൃഷ്ണ അവതാരത്തിൽ ഗോകുലത്തെ ഇന്ദ്ര കോപത്തിൽ നിന്ന് രക്ഷിക്കാൻ മഹേന്ദ്ര പർവതം ഉയർത്തിയ ഭഗവാൻ.
മഹേഷ്വാസോ മഹീഭര്താ ശ്രീനിവാസഃ സതാംഗതിഃ |
അനിരുദ്ധഃ സുരാനംദോ ഗോവിംദോ ഗോവിദാം പതിഃ || 20 ||
അനിരുദ്ധഃ സുരാനംദോ ഗോവിംദോ ഗോവിദാം പതിഃ || 20 ||
മഹേഷ്വാസോ - വില്ലാളി വീരനായ ഭഗവാൻ
മഹീഭര്താ-ഭൂമിയുടെ സംരക്ഷകൻ. വരാഹ അവതാരത്തിൽ സമുദ്രത്തിൽ ആണ്ടു പോയ ഭൂമിയെ ഉയർത്തി കൊണ്ടു വന്നു ഭഗവാൻ
ശ്രീനിവാസഃ - ലക്ഷ്മി ദേവിക്ക് തന്റെ മാറിടം ഇരിപ്പിടം ആയി നൽകിയ ഭഗവാൻ
സതാംഗതിഃ -സജ്ജനങ്ങളുടെ മുക്തി മാർഗം ആയ ഭഗവാൻ
അനിരുദ്ധഃ- ഒരിക്കലും തടുക്കാൻ കഴിയാത്ത ഭഗവാൻ
അനിരുദ്ധഃ- ഒരിക്കലും തടുക്കാൻ കഴിയാത്ത ഭഗവാൻ
സുരാന്ദ:- സുരന്മാർക്കു ആനന്ദം പ്രദാനം ചെയ്യുന്ന ഭഗവാൻ ഗോവിന്ദ: - ഗോക്കളുടെ ഇന്ദ്രൻ ഗോക്കളെ രക്ഷിച്ചവൻ --
ഗോവിദാംപതിഃ - വാക്കിനെ അറിയുന്നവർ വേദജ്ഞന്മാരിലും ശ്രേഷ്ഠനായവൻ
മരീചിര്-ദമനോ ഹംസഃ സുപര്നോ ഭുജഗോത്തമഃ |
ഹിരണ്യനാഭഃ സുതപാഃ പദ്മനാഭഃ പ്രജാപതിഃ || 21 ||
മരീചി:-പ്രകാശ സ്വരൂപൻ
ദമന: - തെറ്റ് ചെയ്യുമ്പോൾ അഹംകാരം ശമിപ്പിക്കാൻ അവതാരം എടുക്കുന്നവൻ. അങ്ങനെ അനുഗ്രഹിക്കുന്നു
ഹംസഃ - അഹം ബ്രഹ്മാസ്മി. പരമ ഹംസനായ ആളുകളെ മായാ മുക്തനാക്കുന്നു
സുപര്നോ - ശോഭനമായ ചിറകുകളോട് കൂടിയവൻ. ഗരുഡനായി ഇരിക്കുന്നതും സ്വാമി തന്നെ ആണ്
ഭുജഗോത്തമഃ - സർപ്പ ശ്രേഷ്ഠനായ അനന്തനായി ഇരിക്കുന്നതും ഭഗവാൻ ആണ് |
ഹിരണ്യനാഭഃ - സ്വർണ മയമായ നാഭി യോട് കൂടിയവൻ ഹിരണ്യഗർഭനായി ഇരിക്കുന്നതും ഭഗവാൻ തന്നെ ആണ്
ഹിരണ്യനാഭഃ - സ്വർണ മയമായ നാഭി യോട് കൂടിയവൻ ഹിരണ്യഗർഭനായി ഇരിക്കുന്നതും ഭഗവാൻ തന്നെ ആണ്
സുതപാഃ - ശ്രേഷ്ടമായ തപസു ചെയ്യുന്നവൻ. നര നാരായണന്മാരായി ബദരികാശ്രമത്തിൽ ഇപ്പോഴും തപസുചെയ്യുന്നു എന്നാണ് സങ്കൽപം. അങ്ങനെ നര നാരായണന്മാരായി ഇരിക്കുന്നതും ഭഗവാൻ ആണ്
പദ്മനാഭഃ - പത്മംപോലെ മനോഹരമായ നാഭി ഉള്ളവൻ. എല്ലാ ജീവാത്മാക്കളുടെയും ഹൃദയ പത്മത്തിൽ വസിക്കുന്നവൻ
പ്രജാപതിഃ - എല്ലാ പ്രജകളുടെയും സംരക്ഷകൻ ആയി ഇരിക്കുന്ന ഭഗവാൻ.
അമൃത്യുഃ സര്വദൃക്-സിംഹഃ സംധാതാ സംധിമാന് സ്ഥിരഃ |
അജോ ദുര്മര്ഷണഃ ശാസ്താ വിശ്രുതാത്മാ സുരാരിഹാ || 22 ||
അമൃത്യുഃ - നാശം ഇല്ലാത്തവൻ
സർവദൃക്- എല്ലാത്തിനും ദൃക്‌സാക്ഷി ആയിട്ടുള്ളവൻ
സിംഹഃ - നശിപ്പിക്കുക. തന്നെ സ്മരിക്കുന്ന മാത്രയിൽ ഭക്തന്റെ പാപത്തെ നശിപ്പിക്കുന്നവൻ
സംധാതാ- കർമ്മ ഫലത്തെ കൊടുക്കുന്ന ഭഗവാൻ
സംധിമാന് - കര്മഫലത്തെ അനുഭവിക്കുന്ന ജീവാത്മാവ് ഭഗവാൻ തന്നെ ആണ്
സ്ഥിരഃ - എല്ലായ്പ്പോഴും ഒരേ നിലയിൽ ഇരിക്കുന്ന ഭഗവാൻ
അജ: - ഭക്തന്മാരുടെ ഹൃദയത്തിലേക്ക് ഗമിക്കുന്നവൻ എന്നിട്ടു അവിടെ സ്ഥിരമായി വസിക്കുന്ന ഭഗവാൻ
അജ: - ഭക്തന്മാരുടെ ഹൃദയത്തിലേക്ക് ഗമിക്കുന്നവൻ എന്നിട്ടു അവിടെ സ്ഥിരമായി വസിക്കുന്ന ഭഗവാൻ
ദുര്മര്ഷണഃ-അസുരന്മാർക്കു എതിരിടാൻ സാധിക്കാത്തവൻ
ശാസ്താ-ശ്രുതികളെ കൊണ്ടും സ്മൃതികളെ ക്കൊണ്ടും ഈ ലോക ജീവിതത്തിനു വേണ്ട നിർദേശം കൊടുത്ത ഭഗവാൻ
വിശ്രുതാത്മാ-സത്യ വാക്ക് ആണ് ഭഗവാൻ
സുരാരിഹാ-അസുരന്മാരെ നശിപ്പിക്കുന്നവൻ
ഗുരുര്-ഗുരുതമോ ധാമഃ സത്യ-സ്സത്യ പരാക്രമഃ |
നിമിഷോஉനിമിഷഃ സ്രഗ്വീ വാചസ്പതി രുദാരധീഃ || 23 ||
ഗുരു: - എല്ലാ വിദ്യകളേയും ഉപദേശിച്ചു കൊടുക്കുന്ന ഭഗവാൻ
ഗുരുതമ:- ശ്രേഷ്ഠനായ ഗുരു
ധാമഃ - ഓരോ മനുഷ്യന്റേയും ലക്ഷ്യസ്ഥാനം ഭഗവാൻ ആണ്
സത്യ:- നേര് നേരായി പറയുക എന്നത് സാധകന് വേണ്ട സദ്ഗുണം ആണ്.
സ്സത്യപരാക്രമഃ - ഭഗവാന്റെ ഏതു പ്രവൃത്തിക്കും പുറകിൽ ഒരു കാരണം ഉണ്ട്.
നിമിഷഃ- യോഗ നിദ്രാവസ്ഥയിൽ കണ്ണ് ചിമ്മുന്നവൻ
അനിമിഷഃ -ഇപ്പോഴും ഉണർന്നു ഇരിക്കുന്ന ഭഗവാൻ
സ്രഗ്വീ - വൈജയന്തി മാല ധരിച്ചവൻ
വാചസ്പതി - വാക്കിന്റെ പതി
ഉദാരധീഃ - എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ തെളിഞ്ഞ ബുദ്ധി ഉള്ള ഭഗവാൻ
അഗ്രണീഃ ഗ്രാമണീഃ ശ്രീമാന് ന്യായോനേതാ സമീരണഃ
സഹസ്രമൂര്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത് || 24 ||
അഗ്രണീഃ ഗ്രാമണീഃ ശ്രീമാന് ന്യായോനേതാ സമീരണഃ
സഹസ്രമൂര്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത് || 24 ||
അഗ്രണീഃ - മോക്ഷത്തെ ആഗ്രഹിയ്ക്കുന്നവർക്കു അത് കൊടുക്കുന്ന ഭഗവാൻ
ഗ്രാമണീഃ - എല്ലാ ജീവ സമൂഹത്തേയും നയിക്കുന്ന ഭഗവാൻ
ശ്രീമാന് - എല്ലാ സുന്ദര വസ്തുക്കളെ ക്കാളും ഐശ്വര്യം ഉള്ള ഭഗവാൻ
ന്യായ: - ഭഗവാൻ പറയുന്നതിനു ഒക്കെ ഒരു ന്യായം ഉണ്ടാകും
നേതാ - സകല ജീവജാലങ്ങളേയും നയിക്കുന്ന ഭഗവാൻ
സമീരണഃ- കാറ്റ് എന്നാണ് വാക്കിന് അർഥം. ഇവിടെ ജീവികളുടെ പ്രാണ വായു ആയി ഇരിക്കുന്ന ഭഗവാൻ
സഹസ്രമൂര്ധാ: -അനേകം ശിരസോടു കൂടിയ ഭഗവാൻ
സഹസ്രമൂര്ധാ: -അനേകം ശിരസോടു കൂടിയ ഭഗവാൻ
വിശ്വാത്മാ -വിശ്വത്തിന് ഉള്ളിൽ അന്തര്യാമി ആയി ഇരിക്കുന്ന ഭഗവാൻ
സഹസ്രാക്ഷഃ - അനേകം കണ്ണുകൾ ഉള്ളവൻ. പല മനുഷ്യരായി മുന്നിൽ വരുന്നതൊക്കെ ഭഗവാൻ തന്നെ ആണ്
സഹസ്രപാത്- അനേകം പാദങ്ങൾ ഉള്ളവൻ
ആവര്തനോ നിവൃത്താത്മാ സംവൃതഃ സംപ്രമര്ദനഃ |
അഹഃ സംവര്തകോ വഹ്നി-രനിലോ ധരണീധരഃ || 25 ||
ആവര്തനോ നിവൃത്താത്മാ സംവൃതഃ സംപ്രമര്ദനഃ |
അഹഃ സംവര്തകോ വഹ്നി-രനിലോ ധരണീധരഃ || 25 ||
ആവര്ത്തന:-വീണ്ടും വീണ്ടും ഓരോ ജീവികളിലൂടെ രൂപം എടുക്കുന്ന ഭഗവാൻ
ത്സംപ്രമര്ദനഃ |=പ്രളയ കാലത്തു എല്ലാറ്റിനെയും തന്നിലേക്ക് ലയിപ്പിക്കുന്ന ഭഗവാൻ
അഹഃ സംവര്തകോ =പകൽ സമയത്തു പ്രകാശം ചൊരിയുന്ന സൂര്യനും ഞാൻ തന്നെ ആകുന്നു
അഹഃ സംവര്തകോ =പകൽ സമയത്തു പ്രകാശം ചൊരിയുന്ന സൂര്യനും ഞാൻ തന്നെ ആകുന്നു
വഹ്നി=ഹവിസ്സിനെ വഹിച്ചു കൊണ്ട് പോകുന്ന. യാഗം ചെയ്യുമ്പോൾ അതിന്റെ ലക്‌ഷ്യം എന്താണ് എന്ന് മറ്റ് ദേവതമാരുടെ അടുത്ത് എത്തി അറിവ് നൽകുന്നത് ഭഗവാൻ ആണ്
അനില: സ്വന്തമായി ഒരു നിലയം ഇല്ലാത്തവൻ
ധരണീധരഃ -ഭൂമിയെ വഹിക്കുന്നതു ഭഗവാൻ ആണ്
Comments
Post a Comment