ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം |
വിശ്വാധാരം ഗഗന സദൃശം മേഘവര്ണം ശുഭാംഗം |
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധ്യാന ഗമ്യം |വംദേ വിഷ്ണും ഭവ ഭയ ഹരം സർവ ലോകൈക നാഥം || 3 ||
ശാന്തമായ അകാരത്തോടു കൂടിയവനും അനന്തനെ മെത്തയാക്കി ശയിക്കുന്നവനും നാഭിയിൽ നിന്ന് ഉയർന്നു വന്ന പത്മത്തോട് കൂടിയവനും ദേവാധി ദേവനും ഈ ലോകത്തിനു തന്നെ ആധാരമായവനും ആകാശ തുല്യം എങ്ങും നിറഞ്ഞു നിൽക്കുന്നവനും കാർമേഘ വർണ്ണനും ശുഭകരമായ അവയവങ്ങളോട് കൂടിയവാനും ലക്ഷ്മി വല്ലഭനും താമരയിതൾ പോലുള്ള കണ്ണുകൾ ഉള്ളവനും യോഗികളുടെ ഹൃദയങ്ങളിൽ ധ്യാനം കൊണ്ട് ഗമിക്കുന്നവനും ഈ സംസാരത്തിലെ എല്ലാ വിധ ഭയത്തെയും ഇല്ലായ്മ ചെയ്യുന്നവനും എല്ലാ ലോകങ്ങൾക്കും ഏക നാഥനുമായ വിഷ്ണു ഭഗവാനെ ഞാൻ വന്ദിക്കുന്നു.
മേഘ ശ്യാമം പീത കൗശേയ വാസം ശ്രീവത്സാകം കൗസ്തുഭോദ്ഭാസിതാംഗമ് |
പുണ്യോപേതം പുംഡരീകായതാക്ഷം വിഷ്ണും വംദേ സര്വലോകൈക നാഥമ്|| 4 ||
സശംഖചക്രം സകിരീട കുംഡലം സപീതവസ്ത്രം സരസീരുഹേക്ഷണമ് |
സഹാര വക്ഷഃസ്ഥല ശോഭി കൗസ്തുഭം നമാമി വിഷ്ണും ശിരസാ ചതുര്ഭുജമ് | 5 ||
ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമ മായതാക്ഷ മലംകൃതമ് || 6 ||
ചംദ്രാനനം ചതുര്ബാഹും ശ്രീവത്സാംകിത വക്ഷസമ്
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ || 7 ||
Comments
Post a Comment